സൂര്യ സാർ എപ്പോഴും ജ്യോതിക മാമിനെ കുറിച്ച് പറയും, അവരങ്ങനെയാണ്; കാർത്തിയും ചേട്ടനെ പോലെയാണ്: രജിഷ

അഭിനയിച്ച ആദ്യ സിനിമയിലൂടെ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം നേടി സിനിമയിലേക്ക് കടന്നു വന്ന ആളാണ് രജിഷ വിജയൻ. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത അനുരാഗ കരിക്കിൻ വെള്ളം എന്ന ചിത്രത്തിലൂടെ ആയിരുന്നു അരങ്ങേറ്റം. പിന്നീടങ്ങോട്ട് മലയാളത്തിലും തമിഴിലുമായി നിരവധി സിനിമകളിലാണ് രജിഷ അഭിനയിച്ചത്.

ജൂൺ, ഫൈനൽസ്, കർണൻ, ഖോ ഖോ, ജയ് ഭീം തുടങ്ങിയവയാണ് രജിഷയുടെ ശ്രദ്ധേയ സിനിമകൾ. ഇന്ന് മലയാളത്തിലെ ഏറ്റവും മികച്ച നടിമാരിൽ ഒരാളാണ് രജിഷ വിജയൻ. തമിഴിൽ ധനുഷ്, സൂര്യ, കാർത്തി എന്നിങ്ങനെ വലിയ താരങ്ങൾക്കൊപ്പമാണ് രജിഷ അഭിനയിച്ചത്. കാർത്തിക്ക് ഒപ്പം അഭിനയിച്ച സർദാർ ആണ് രജിഷയുടെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ സിനിമ.

ഇപ്പോഴിതാ, ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം രജിഷയുടെ പുതിയ ചിത്രം തിയേറ്ററുകളിൽ എത്തുകയാണ്. ലവ്ഫുള്ളി യുവേഴ്സ് വേദയാണ് ചിത്രം. രജിഷ ടൈറ്റിൽ കഥാപാത്രമാകുന്ന ചിത്രത്തിൽ നായികാ നായകൻ റിയാലിറ്റി ഷോയിലൂടെ ശ്രദ്ധനേടിയ വെങ്കിടേഷ് ആണ് നായകൻ. ഫെബ്രുവരി 24 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുക.

rajisha

അതേസമയം, ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ രജിഷ പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്. തമിഴിലെ സൂപ്പർ താരങ്ങളായ സുര്യക്കും കാർത്തിക്കും ഒപ്പം അഭിനയിച്ചതിനെ കുറിച്ചാണ് രജിഷ സംസാരിച്ചത്. സൂര്യ ജ്യോതികയെ കുറിച്ച് സംസാരിക്കുന്നതിനെ കുറിച്ചും രജിഷ പറയുന്നുണ്ട്.

തെന്നിന്ത്യന്‍ ചലച്ചിത്ര പ്രേമികളുടെ ഇഷ്ട ജോഡിയാണ് സൂര്യയും ജ്യോതികയും. താരങ്ങളുടെ പ്രണയവും വിവാഹവും ജീവിതവുമെല്ലാം ആരാധകര്‍ ആഘോഷമാക്കിയതാണ്. അന്നും ഇന്നും ഒരുപോലെ പ്രണയിക്കുന്ന രണ്ടുപേർ കൂടിയാണ് സൂര്യയും ജ്യോതികയുമെന്നാണ് ഇവരെ അറിയുന്നവർ എല്ലാം പറയാറുള്ളത്. അത് ശരിയായിരിക്കും എന്ന് പറയുകയാണ് രജിഷ.

എന്ത് സംസാരിക്കുമ്പോഴും ജ്യോതികയെ കുറിച്ച് സൂര്യ പറയുമെന്നാണ് രജിഷ പറയുന്നത്. കാർത്തിയുടെ സ്വഭാവത്തെ കുറിച്ചും ഇതിനൊപ്പം പറയുന്നുണ്ട്. വിശദമായി വായിക്കാം.

'അൺബിലീവബിൾ ജെന്റിൽമാൻ ആണ് രണ്ടുപേരും. ഇതുപോലെ രണ്ടു നടന്മാരെ ഞാൻ കണ്ടിട്ടുണ്ടെന്ന് തോന്നുന്നില്ല. ഭയങ്കര സെൽഫ്ലെസാണ് ഒരിക്കലും അവരെ കുറിച്ച് ചിന്തിക്കാതെ എപ്പോഴും മറ്റു താരങ്ങളെയും സിനിമയെയും കുറിച്ചും മാത്രം ചിന്തിക്കുന്നവരാണ്. ഭയങ്കര ഡൗൺ ടു എർത്ത് ആയ വ്യക്‌തിയാണ്,'

'ഞാൻ ആണെങ്കിൽ സൂര്യ സാറിന്റെ ഭയങ്കര വലിയ ഫാൻ ആണ്. ഞാൻ അദ്ദേഹത്തെ കണ്ടപ്പോൾ തന്നെ വല്ലാതെയായി. പക്ഷെ അദ്ദേഹം ഇങ്ങോട്ട് വന്ന് സംസാരിച്ചു. അദ്ദേഹം കാരവനിലേക്ക് ഒന്നും പോകില്ല. അമ്മയോടൊക്കെ ഇരുന്ന് സംസാരിക്കുന്നുണ്ടായിരുന്നു. ഞാൻ പരിചയപ്പെടുത്തി അഭിനയിച്ച സിനിമയെ കുറിച്ച പറഞ്ഞപ്പോൾ അദ്ദേഹം ഇങ്ങോട്ട് ചോദിച്ചു. ഭയങ്കര അറിവാണ്,'

rajisha

'അതുപോലെ ജ്യോതിക മാമിനെ കുറിച്ചൊക്കെ സംസാരിക്കുന്നുണ്ടായിരുന്നു. ജയ് ഭീമിൽ നിന്ന് ഞാൻ സർദാറിന്റെ സെറ്റിൽ ചെല്ലുമ്പോൾ കാർത്തി സാറും ഇങ്ങനെ തന്നെയാണ്. രണ്ടുപേരും ഏകദേശം ഒരുപോലെയാണ്. വീട്ടിൽ വളർത്തി കൊണ്ടുവന്ന രീതിയുടെയാകും. അവരുടെ കുടുംബം കൾച്ചർ അതൊക്കെ അവരിൽ കാണാൻ കഴിയും. രണ്ടുപേരും ഫുൾ ടൈം ആ സ്ക്രിപ്റ്റിൽ തന്നെയാവും വർക്ക് ചെയ്തുകൊണ്ടിരിക്കുക,'

'എനിക്ക് സൂര്യ സാറിനെയും മാമിനെയും ഒരുമിച്ച് കാണാൻ പറ്റിയില്ല. പക്ഷെ അദ്ദേഹം പറഞ്ഞ് കുറെ കേട്ടു. അദ്ദേഹം എന്ത് സംസാരിച്ചാലും ഒരു രണ്ടു സെന്റൻസ് കഴിയുമ്പോൾ ജ്യോതിക മാമിനെ കുറിച്ച് പറയും. പുള്ളി കുടുംബത്തെ കുറിച്ചൊക്കെ ഭയങ്കര പ്രൊട്ടക്ടീവാണ്. ഞങ്ങൾ കോവിഡ് സമയത്തായിരുന്നു ഷൂട്ടിങ്. അദ്ദേഹം ആ സമയത്തൊക്കെ കുട്ടികൾ ഉള്ളത് കൊണ്ട് വീട്ടിൽ പോകാതെ നിന്നാണ് അത് ചെയ്തത്. കാർത്തിയും അങ്ങനെ തന്നെ ആയിരുന്നു,' രജിഷ പറഞ്ഞു.

More from Filmibeat

Read more about: rajisha vijayan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X