ത്രില്ലടിപ്പിക്കാന്‍ രജിഷ വിജയന്‍; കീടം ടീസര്‍
ഖോ ഖോ എന്ന സിനിമക്ക് ശേഷം രജിഷ വിജയന്‍ രാഹുല്‍ റിജി നായര്‍ ടീം ഒന്നിക്കുന്ന പുതിയ ചിത്രമാണ് കീടം. ചിത്രത്തിന്റെ ടീസര്‍ ഇന്ന് പുറത്തിറങ്ങി. നടന്‍ ടോവിനോ തോമസിന്റെ ഫെയ്സ്ബൂക്ക് പേജിലൂടെ ആണ് ടീസര്‍ പുറത്ത് വന്നത്. ഏറെ ആകാംഷയൂണര്‍ത്തുന്ന മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയ ടീസര്‍ കുറഞ്ഞ സമയം കൊണ്ട് തന്നെ ശ്രദ്ധ നേടുകയാണ്. ഒരു ത്രില്ലര്‍ ചിത്രമായ കീടത്തില്‍ രജീഷ വിജയന് ഒപ്പം ശ്രീനിവാസന്‍, വിജയ് ബാബു എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്നു.
സംവിധായകന്‍ രാഹുല്‍ റിജി നായര്‍ തന്നെയാണ് തിരക്കഥ ഒരുക്കുന്നത്. ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസ് ന്റെ ബാനറില്‍ സുജിത് വാരിയര്‍, ലിജോ ജോസഫ്, രഞ്ചന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. രാകേഷ് ധരന്‍ ആണ് ചായഗ്രഹണം. ക്രിസ്റ്റി സെബാസ്റ്റ്യന്‍ എഡിറ്റ് നിര്‍വഹിക്കുന്നു.രഞ്ജിത് ശേഖര്‍ നായര്‍, മണികണ്ഠന്‍ പട്ടാമ്പി, ആനന്ദ് മന്‍മധന്‍ , മഹേഷ് എം നായര്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. വിനീത് വേണു, ജോമ് ജോയ്, ഷിന്റോ കെ എസ് എന്നിവര്‍ കോ പ്രൊഡ്യൂസ് ചെയ്യുന്ന സിനിമയുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ പ്രണവ് പി പിള്ളയാണ്.

സിദ്ധാര്‍ത്ഥ പ്രദീപ് ആണ് സംഗീതം, പോസ്റ്റ് പ്രൊഡക്ഷന്‍ സൂപ്പര്‍വൈസര്‍ -അപ്പു എന്‍ ഭട്ടതിരി, പ്രൊഡക്ഷന്‍ ഡിസൈന്‍ -പ്രതാപ് രവീന്ദ്രന്‍, സൗണ്ട് മിക്‌സ് - വിഷ്ണു പി സി, സൗണ്ട് ഡിസൈന്‍ - സന്ദീപ് കുരിശേരി, വരികള്‍ - വിനായക് ശശികുമാര്‍, കളറിസ്റ്റ് - ലിജു പ്രഭാകര്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്‍ - ജെ പി മണക്കാട്,ആര്‍ട്ട് ഡയറക്ടര്‍ -സതീഷ് നെല്ലായ, കോസ്റ്റും -മെര്‍ലിന്‍, മേക്ക് അപ് -രതീഷ് പുല്‍പള്ളി, സ്റ്റണ്ട്‌സ് -ഡേയ്ഞ്ചര്‍ മണി, അസോസിയേറ്റ് ഡയറക്ടെഴ്‌സ് - ബെല്‍രാജ് കളരിക്കല്‍, ശ്രീകാന്ത് മോഹന്‍, ടൈറ്റില്‍ കാലിഗ്രഫി - സുജിത് പണിക്കാം, ഡിസൈന്‍ - മമ്മിജോ, പ്രോമോ സ്റ്റില്‍സ് - സെറീന്‍ ബാബു, വാര്‍ത്താപ്രചരണം - ജിനു അനില്‍കുമാര്‍.


Click it and Unblock the Notifications











