അന്യഭാഷയില്‍ ചുവടുറപ്പിക്കാതെ മലയാളത്തിലേക്ക് തിരിച്ച് വന്നതാണോ? രജിഷയുടെ കിടിലന്‍ മറുപടി
മലയാളത്തിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് രജിഷ വിജയന്‍. മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം അടക്കം നേടിയ താരമാണ് രജിഷ. മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും രജിഷ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അതേക്കുറിച്ച് മനസ് തുറക്കുകയാണ് രജിഷ വിജയന്‍.
അന്യഭാഷാ ചിത്രങ്ങളില്‍ ചുവടുറപ്പിക്കാതെ രജിഷ വിജയന്‍ മലയാളത്തില്‍ തിരിച്ചെത്തിയതാണോ എന്ന ചോദ്യത്തിന് രജിഷ അഭിമുഖത്തില്‍ മറുപടി നല്‍കുന്നുണ്ട്. ഒരു പ്രത്യേക ഭാഷയില്‍ ഫോക്കസ് ചെയ്ത് അഭിനയിക്കാനുള്ള മോഹമൊന്നും എനിക്കില്ല. ഭാഷ ഏതായാലും കഥാപാത്രം നല്ലതന്ന് തോന്നിയാല്‍ അഭിനയിക്കും. എനിക്ക് ഇഷ്ടപ്പെടുന്ന കഥാപാത്രങ്ങള്‍ കൂടുതലും വരുന്നത് മലയാള സിനിമയില്‍ നിന്നായതിനാല്‍ ഇവിടെ ശ്രദ്ധ കേന്ദ്രീകരിക്കുന്നു എന്നാണ് രജിഷ പറഞ്ഞത്.

ഭാഷയുടെ മകളിലുള്ള കണ്‍ട്രോള്‍ അഭിനയത്തിന് ഗുണം ചെയ്യുമെന്നും താരം അഭിപ്രായപ്പെടുന്നു. വേറെ ഏത് ഭാഷയെക്കാളും ഞാന്‍ വര്‍ക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്നത് മലയാള സിനിമയിലാണെന്നും രജിഷ പറയുന്നുണ്ട്. മലയാള നടിയെന്ന നിലയില്‍ അന്യഭാഷാ ചിത്രങ്ങളില്‍ നിന്ന് കിട്ടുന്ന പരിഗണനകളെക്കുറിച്ചും അഭിമുഖത്തില്‍ രജിഷയോട് ചോദിക്കുന്നുണ്ട്. എന്നാല്‍ ഏത് ഭാഷയിലും താരങ്ങളുടെ ഉയര്‍ച്ചയ്ക്ക് കാരണം അവരുടെ എളിമയാണെന്നാണ് രജിഷ പറയുന്നത്.
ഞാന്‍ വലിയ താരമെന്ന തലക്കനവുമായി വരുന്നവര്‍, ആ ഭാരത്തില്‍ മുങ്ങിപ്പോയ ചരിത്രമേയുള്ളൂവെന്നും രജിഷ ചൂണ്ടിക്കാണിക്കുന്നു. മണ്ണില്‍ നില്‍ക്കുന്ന, മണ്ണിനെ മറക്കാത്ത താരങ്ങളെ താന്‍ കണ്ടിട്ടുണ്ട്. തെലുഗ് ചിത്രത്തിന്റെ ഷൂട്ടിങ് സ്‌പെയിനില്‍ നടക്കുമ്പോള്‍ രവിതേജ ഫുട്പാത്തിലെ കോണിപ്പടിയിലിരിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ടെന്നും രജിഷ പറയുന്നു. സിനിമയുമായി ബന്ധമില്ലാത്ത അന്തരീക്ഷത്തില്‍ നിന്നും സിനിമയിലേക്കുള്ള യാത്ര എളുപ്പമായിരുന്നില്ലെന്നാണ് രജിഷ പറയുന്നത്.
ഒട്ടും എളുപ്പമായിരുന്നില്ല. കഠിനാധ്വാനമുണ്ടായിരുന്നു. വഴികാട്ടികളാരുമില്ലാതിരുന്നിട്ടും ഞാന്‍ പോലുമറിയാതെ ലക്ഷ്യത്തിലേക്കെത്തി. അനുരാഗ കരിക്കിന്‍ വെള്ളത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞതാണ് കരയറിലെ ടേണിങ് പോയന്റ്. അതില്‍ നിന്ന് ജൂണ്‍ എന്ന സിനിമയിലേക്ക് എത്താന്‍ ഒരുപാട് കഷ്ടപ്പെട്ടു. പിന്നെ മോഹങ്ങളിലേക്കുള്ള യാത്രയായിരുന്നുവെന്നാണ് രജിഷ പറയുന്നത്. ആദ്യ ചിത്രത്തിന് അവാര്‍ഡ് കിട്ടിയതിനെക്കുറിച്ചും താരം സംസാരിക്കുന്നുണ്ട്.

ആ അവാര്‍ഡ് എനിക്ക് കിട്ടിയ ലൈഫ് ടൈം അംഗീകാരമാണെന്നാണ് രജിഷ പറയുന്നത്. അഭിനയവുമായി മുന്നോട്ട് പോകാന്‍ കഴിയുമോ എന്ന് സംശയിച്ചു നില്‍ക്കുന്ന കാലത്ത്, വലിയ ആത്മവിശ്വാസമാണത് സമ്മാനിച്ചത്. അംഗീകാരം തലയിലേറ്റി നടക്കാത്തതു കൊണ്ട് ദോഷവുമുണ്ടായിട്ടില്ലെന്നും താരം വ്യക്തമാക്കുന്നു. സിനിമയ്ക്ക് വേണ്ടി ചെയ്ത് ഇന്റിമേറ്റ് രംഗങ്ങള്‍ സോഷ്യല്‍ മീഡിയ ആഘോഷമാക്കുന്നത് കാണുമ്പോള്‍ അതൊന്നും വേണ്ടായിരുന്നുവെന്ന് തോന്നാറുണ്ടോ എന്ന ചോദ്യത്തിനും താരത്തിന്റെ പക്കല്‍ മറുപടിയുണ്ട്.
അതെല്ലാം സിനിമയിലെ കഥാപാത്രങ്ങളുടെ അനിവാര്യതയായി തോന്നിയതിനാല്‍ ചെയ്ത കാര്യങ്ങളാണെന്നാണ് രജിഷ പറയുന്നത്. സോഷ്യല്‍ മീഡിയയിലെ ആഘോഷങ്ങളൊന്നും താന്‍ കാണാറില്ലെന്നും അതൊട്ടും തന്നെ ബാധിക്കാറില്ലെന്നും രജിഷ പറയുന്നു.അതേസമയം മധുര മനോഹര മോഹം ആണ് രജിഷയുടെ പുതിയ സിനിമ. സ്റ്റെഫി സേവ്യർ സംവിധായകയായി അരങ്ങേറുന്ന ചിത്രമാണ് മധുര മനോഹര മോഹം.


Click it and Unblock the Notifications











