അവള്‍ക്ക് വലിയ സ്വപ്‌നങ്ങളായിരുന്നു! നിശ്ചയം വരെയെത്തി പിരിഞ്ഞ ബന്ധം; ആദ്യമായി വെളിപ്പെടുത്തി രക്ഷിത്

ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമയിലെ ജനപ്രീയ താരജോഡിയായിരുന്നു രക്ഷിത് ഷെട്ടിയും രശ്മിക മന്ദാനയും. ഇരുവരും തമ്മിലുള്ള പ്രണയം ആരാധകര്‍ ആഘോഷമാക്കിയിരുന്നു. ആ പ്രണയം വിവാഹ നിശ്ചയം വരെ എത്തുകയും ചെയ്തു. എന്നാല്‍ ആരാധകരെ ഞെട്ടിച്ചു കൊണ്ട് വിവാഹത്തിന് തൊട്ട് മുമ്പ് രശ്മികയും രക്ഷിത് ഷെട്ടിയും പിരിഞ്ഞു. എന്താണ് തങ്ങള്‍ പിരിയാനുണ്ടായ കാരണമെന്ന് രക്ഷിതും രശ്മികയും ഇതുവരേയും തുറന്ന് പറഞ്ഞിട്ടില്ല.

നാളിതുവരെ രശ്മികയും രക്ഷിതയും തങ്ങളുടെ പ്രണയത്തെക്കുറിച്ച് സംസാരിക്കാന്‍ കൂട്ടാക്കിയിട്ടില്ല. എന്നാല്‍ ഇപ്പോഴിതാ രശ്മികയെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് രക്ഷിത്. തന്റെ പുതിയ സിനിമയായ സപ്ത സാഗരദാച്ചെ എല്ലോ സൈഡ് ബിയുടെ പ്രൊമോഷന്‍ പരിപാടിക്കിടെയായിരുന്നു രക്ഷിത് രശ്മികയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നല്‍കിയത്.

Rashmika Mandanna

താനും രശ്മികയും തമ്മില്‍ ഇപ്പോഴും കോണ്ടാക്ടുണ്ടെന്നാണ് രക്ഷിത് പറഞ്ഞത്. രശ്മികയ്ക്ക് സിനിമയില്‍ വലിയ സ്വപ്നങ്ങളുണ്ട്. തന്റെ സ്വപ്നത്തിലേക്ക് നടന്നു കൊണ്ടിരിക്കുകയാണ് രശ്മിക. അവളുടെ നേട്ടങ്ങളെ അഭിനന്ദിക്കണമെന്നും രക്ഷിത് പറഞ്ഞു.

''ഞാനും രശ്മികയും തമ്മില്‍ ഇപ്പോഴും സൗഹൃദമുണ്ട്. അവള്‍ക്ക് സിനിമയില്‍ വലിയ സ്വപ്നങ്ങളാണുണ്ടായിരുന്നത്. തന്റെ സ്വപ്നങ്ങളിലേക്ക് അടുത്തു കൊണ്ടിരിക്കുകയാണ് അവള്‍. അത് നേടിയെടുക്കാനുള്ള മനക്കരുത്തും അവള്‍ക്കുണ്ട്. അവളുടെ നേട്ടങ്ങളെ നമ്മള്‍ അഭിനന്ദിക്കുകയാണ് വേണ്ടത്'' എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

രക്ഷിത് നായകനായ കിരിക്ക് പാര്‍ട്ടിയായിരുന്നു രശ്മികയുടെ ആദ്യ സിനിമ. ഈ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഇരുവരും പ്രണയത്തിലാകുന്നത്. സിനിമ സൂപ്പര്‍ ഹിറ്റായി മാറിയതോടെ ഇരുവരുടേയും ഓഫ് സ്‌ക്രീന്‍ പ്രണയവും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചാ വിഷയമായി മാറി. അധികം വൈകാതെ ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയവും കഴിഞ്ഞു. 2017 ജുലൈ മൂന്നിനായിരുന്നു രശ്മിക-രക്ഷിത് വിവാഹ നിശ്ചയം.

എന്നാല്‍ ആരാധകരെ നിരാശപ്പെടുത്തി കൊണ്ട് 2018 സെപ്തംബറില്‍ തങ്ങള്‍ പിരിയുകയാണെന്ന് രശ്മികയും രക്ഷിതും അറിയിച്ചു. ഇരുവരും തങ്ങളുടെ പ്രണയതകര്‍ച്ചയുടെ കാരണം എന്തെന്ന് എവിടേയും പറഞ്ഞിട്ടില്ല. പരസ്പരം ചെളി വാരിയെറിയാനും ഇരുവരും ഇതുവരേയും മുതിര്‍ന്നിട്ടില്ല. എന്നാല്‍ രക്ഷിതുമായുള്ള പ്രണയം അവസാനിപ്പിച്ചതിന്റെ പേരില്‍ രശ്മികയ്ക്ക് സോഷ്യല്‍ മീഡിയയുടെ കടുത്ത ആക്രമണം നേരിടേണ്ടി വന്നിരുന്നു.

Rashmika Mandanna

പിന്നീട് രശ്മിക തെലുങ്കിലേക്കും തമിഴിലേക്കുമെല്ലാം കടന്നു വരികയായിരുന്നു. ഇപ്പോഴിതാ രശ്മിക ബോളിവുഡിലും നിറ സാന്നിധ്യമായി മാറുകയാണ്. അതേസമയം, രശ്മികയുടെ പ്രണയം ഇപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. യുവനടന്‍ വിജയ് ദേവരക്കൊണ്ടയും രശ്മികയും തമ്മില്‍ പ്രണയത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരുവരും ഒരുമിച്ചുള്ള യാത്രകളും ഡിന്നറുകളുമൊക്കെ വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. എന്നാല്‍ ഔദ്യോഗികമായി ഇരുവരും പ്രണയം തുറന്നു പറഞ്ഞിട്ടില്ല.

മിഷന്‍ മജ്‌നുവാണ് രശ്മികയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. രണ്‍ബീര്‍ കപൂര്‍ നായകനായ ആനിമല്‍ ആണ് രശ്മികയുടെ പുതിയ സിനിമ. പിന്നാലെ റെയിന്‍ബോ, പുഷ്പയുടെ രണ്ടാം ഭാഗവും പുറത്തിറങ്ങാനുണ്ട്. അതേസമയം സപ്ത സാഗരദാച്ചെ എല്ലോ സൈബ് എയാണ് രക്ഷിതിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. നിരവധി സിനിമകള്‍ രക്ഷിതിന്റേതായി പുറത്തിറങ്ങാനുള്ളത്.

More from Filmibeat

Read more about: rashmika mandanna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X