twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    തീയേറ്ററില്‍ മകരവിളക്ക് തെളിയിച്ച പോലെ അവനങ്ങനെ എന്റെയടുത്ത് ഇരിക്കുകയാണ്: രമേഷ് പിഷാരടി

    |

    മലയാളികള്‍ക്ക് സുപരിചിതനായ താരമാണ് രമേഷ് പിഷാരടി. കോമഡി ഷോകളിലൂടെ താരമായി മാറിയ പിഷാരിട നടനായും സംവിധായകന്‍ ആയുമെല്ലാം കയ്യടി നേടിയിട്ടുണ്ട്. വരുന്ന വേദികളെല്ലാം തന്റേതായ ശൈലിയില്‍ തമാശകള്‍ പറഞ്ഞ് കയ്യിലെടുക്കുന്ന താരമാണ് രമേഷ് പിഷാരടി. ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് ശേഷം നായകനായി വീണ്ടുമെത്തി കയ്യടി നേടുകയാണ് പിഷാരടി. ഇതിനിടെ ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ രമേഷ് പിഷാരടി പറഞ്ഞ രസകരമായ കഥയും ചര്‍ച്ച നേടുകയാണ്. വിശദമായി വായിക്കാം തുടര്‍ന്ന്.

    ദില്‍ഷയുടെ മുന്നില്‍ പാവകൂത്തിലെ പാവകളായി റോബിനും ബ്ലെസ്ലിയും; ഏറ്റവും ബുദ്ധിശാലി ഇവള്‍!ദില്‍ഷയുടെ മുന്നില്‍ പാവകൂത്തിലെ പാവകളായി റോബിനും ബ്ലെസ്ലിയും; ഏറ്റവും ബുദ്ധിശാലി ഇവള്‍!

    തീയേറ്ററില്‍ പോയപ്പോള്‍ ഒരാള്‍ക്ക് ഫോണ്‍ നമ്പര്‍ നല്‍കിയതിനെക്കുറിച്ചായിരുന്നു പിഷാരടി മനസ് തുറന്നത്. പിന്നീട് അയാള്‍ തനിക്കൊരു ബാധ്യതയായി മാറിയെന്നാണ് താരം പറയുന്നത്. കൗമുദി മൂവിസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം മനസ് തുറന്നത്. ആ വാക്കുകള്‍ വായിക്കാം.

    നോ പറയാന്‍ അറിയില്ലായിരുന്നു

    ''എനിക്ക് ബാധ്യതയായി തോന്നിയ ഒരുപാട് പേരുണ്ട്. ഈ അടുത്ത കാലം വരെ നോ പറയാന്‍ എനിക്കറിയില്ലായിരുന്നു. ചേട്ടാ നമ്പര്‍ തരുമോ എന്ന് ആരെങ്കിലും ചോദിച്ചാല്‍ ഞാന്‍ കൊടുക്കും. വേറെയും ഇഷ്ടം പോലെ ബാധ്യതകളുണ്ടായിട്ടുണ്ട്. ഞാന്‍ നരന്‍ എന്ന സിനിമ കാണാന്‍ തിയേറ്ററില്‍ പോയപ്പോള്‍ അവിടെ ഒരുത്തന്‍ എന്റെ അടുത്ത് വന്ന് വര്‍ത്തമാനം പറഞ്ഞ് നില്‍ക്കുന്നുണ്ടായിരുന്നു. ബാക്കി ഉള്ളവര്‍ക്ക് ഇവന്‍ എന്റെ കൂടെ വന്നതാണ് എന്നേ തോന്നുകയുള്ളു. പക്ഷേ ഇവന്‍ എന്റെ കൂടെ വന്നവനല്ല. എനിക്ക് ഇവനെ അറിയില്ല. തിയേറ്ററില്‍ ഇവന്‍ എന്റെ കൂടെ വന്ന് ഇരിക്കുകയും ചെയ്തു. ഇവന്‍ കുറച്ച് കഴിഞ്ഞ് കടല വാങ്ങി കൊണ്ട് വരും, എനിക്ക് വെച്ച് നീട്ടും. ഞാന്‍ അതില്‍ നിന്ന് രണ്ടെണ്ണം തിന്നും, ഇവനും തിന്നും?' എന്നാണ് പിഷാരടി പറയുന്നത്. ഒരു പച്ച ഷര്‍ട്ടാണ് അവനിട്ടത്. തിയേറ്ററില്‍ ലൈറ്റ് ഓഫ് ചെയ്തപ്പോള്‍ ഇവന്റെ ഷര്‍ട്ട് തിളങ്ങുകയാണ്. ഇവനെ മാത്രം മകരവിളക്ക് തെളിഞ്ഞ് നില്‍ക്കുന്നത് പോലെ തിയേറ്ററില്‍ തെളിഞ്ഞ് കാണുകയാണെന്നാണ് പിഷാരടി പറയുന്നത്.

    ബാധ്യതയായി

    അപ്പോള്‍ തൊട്ട് ഇവന്‍ എനിക്ക് ബാധ്യതയായി. എന്ത് ചെയ്യാന്‍ പറ്റും. ഒരു രക്ഷയുമില്ല എന്നാണ് താരം പറയുന്നത്. ഇന്റര്‍വെല്ലിന് പുറത്ത് പോയിട്ട് ഇവനെ കാണാനില്ല. ഞാന്‍ രക്ഷപ്പെട്ടു എന്ന് വിചാരിച്ചു. എന്നാല്‍ പത്ത് മിനിറ്റ് കഴിഞ്ഞ് ഇവന്‍ വിണ്ടും നടന്ന് വരികയാണ്. ഇവന്‍ കയറി വരുമ്പോള്‍ എല്ലാവരും തിയേറ്ററില്‍ കയ്യടിക്കുകയാണ്. ഇതൊക്കെ നമുക്ക് ബാധ്യതയാണ്. എന്നാണ് പിഷാരടി പറയുന്നത്. ഇത് പോലെ ഒരു ഷര്‍ട്ടിട്ട് എന്റെ കൂടെ ഞാന്‍ എവിടെയെങ്കിലും ഒരാളെ കൊണ്ട് പോവുമോ? കുറച്ച് കഴിഞ്ഞ് ഞാന്‍ ഇവനോട് എന്ത് ഷര്‍ട്ടാണ് നീയിട്ടത് എന്ന് ചോദിച്ചപ്പോള്‍ ഇത് പോലുള്ള അഞ്ച് ഷര്‍ട്ട് കൂടിയുണ്ട് എന്നായിരുന്നു അവന്റെ മറുപടി എന്നും രമേഷ് പിഷാരടി ഓര്‍ക്കുന്നു. അങ്ങനെ പല കാലഘട്ടങ്ങളില്‍ നമുക്ക് ആവശ്യമില്ലാത്ത പലരും നമുക്ക് ബാധ്യതയായിട്ടുണ്ട് എന്നാണ് പിഷാരടി വെളിപ്പെടുത്തുന്നത്.

    ഫോണ്‍ വിളി

    പിന്നാലെ നിരന്തരമായ ഫോണ്‍ വിളിക്കുന്നയാളെക്കുറിച്ചും പിഷാരടി മനസ് തുറക്കുകയായിരുന്നു. 'വേറെ ഒരാളുണ്ട്. രാത്രി മാത്രം വിളിക്കുകയുള്ളൂ. അര്‍ധരാത്രി രണ്ടര മൂന്ന് മണിയാവുമ്പോള്‍ വിളിക്കും. ഒരു ദിവസം മൂന്ന് മണിയ്ക്ക് എന്നെ വിളിച്ചിട്ട് രാജ് കലേഷിന്റെ നമ്പര്‍ തരുമോ എന്ന്് ചോദിച്ചു. എനിക്ക് ദേഷ്യം വന്ന് അയാളെ ഞാന്‍ ബ്ലോക്ക് ചെയ്തിട്ടുണ്ട്. അങ്ങനെയൊക്കെ ഉണ്ടായിട്ടുണ്ട്,'' എന്നും രമേഷ് പിഷാരടി കൂട്ടിച്ചേര്‍ത്തു.

    96 ലെ ലിപ് ലോക്ക് സീൻ വേണ്ടെന്നുവെക്കാൻ ഇതായിരുന്നു കാരണം; വിജയ് സേതുപതി96 ലെ ലിപ് ലോക്ക് സീൻ വേണ്ടെന്നുവെക്കാൻ ഇതായിരുന്നു കാരണം; വിജയ് സേതുപതി

    Recommended Video

    Ramesh Pisharody Exclusive Interview | FilmiBeat Malayalamn
    വീണ്ടും നായകനായി

    വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പിഷാരടി വീണ്ടും നായകനായി എത്തുന്നത്. നോ വേ ഔട്ടാണ് പുതിയ സിനിമ. നിതിന്‍ ദേവിദാസ് ആണ് സിനിമയുടെ സംവിധാനം. ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ആത്മഹത്യയ്‌ക്കെതിരെയാണ് സിനിമ സംസാരിക്കുന്നത്. 2009 ല്‍ പുറത്തിറങ്ങിയ കപ്പല്‍ മുതലാളിയിലായിരുന്നു നേരത്തെ പിഷാരടി നായകനായി എത്തിയത്. റെമോ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ റെമോഷ് എം. എസ് നിര്‍മിച്ചിരിക്കുന്ന നോ വേ ഔട്ടില്‍ ധര്‍മജന്‍ ബോള്‍ഗാട്ടി, ബേസില്‍ ജോസഫ്, രവീണ എന്‍. എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

    Read more about: ramesh pisharody
    English summary
    Ramesh Pisharody About Annoying Persons He Met And How They Became A Burden
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X