പെണ്ണ് കണ്ട് കണ്ട് മഹാരാഷ്ട്രയ്ക്ക് അപ്പുറം പൂനെ വരെ എത്തി; പെണ്ണുകാണലിനെക്കുറിച്ച് പിഷാരടി

മലയാളികള്‍ക്ക് സുപരിചിതനാണ് രമേഷ് പിഷാരടി. നടനായും സംവിധായകനായും കൊമേഡിയനായുമെല്ലാം മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന താരം. രസകരമായ തമാശകള്‍ പറഞ്ഞ് സദസിനെ കയ്യിലെടുക്കുന്ന താരമാണ് രമേഷ് പിഷാരടി. പിന്നീട് കോമഡി സിനിമകള്‍ സംവിധാനം ചെയ്തും കയ്യടി നേടി. ഇപ്പോഴിതാ തന്റെ വിവാഹത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ് രമേഷ് പിഷാരടി.

മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് പിഷാരടി മനസ് തുറക്കുന്നത്. നിങ്ങളുടേത് പ്രണയ വിവാഹമായിരുന്നുവോ എന്ന അവതാരകയുടെ ചോദ്യത്തിനായിരുന്നു താരം മനസ് തുറന്നത്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

Ramesh Pisharody

ലവ് മാര്യേജ് ആയിരുന്നില്ല. ഭയങ്കര അറേഞ്ച്ഡ് ആയിരുന്നു. പെണ്ണു കണ്ട് മഹാരാഷ്ട്രയ്ക്ക് അപ്പുറത്ത് പൂനെ വരെ എത്തി. അവിടെ നിന്നുമാണ് കല്യാണം കഴിച്ചത്. ഇത് നാട്ടുകാര്‍ക്കൊക്കെ അറിയാവുന്നതാണെന്നായിരുന്നു പിഷാരടിയുടെ മറുപടി. ഇതോടെ ആ പെണ്ണു കാണലിന്റെ കഥ പറയാന്‍ അവതാരക ആവശ്യപ്പെടുകയായിരുന്നു. അങ്ങനെയാണ് താരം വിവാഹത്തെക്കുറിച്ച് സംസാരിക്കുന്നത്.

എനിക്ക് ബോംബെയില്‍ ഒരു പരിപാടിയുണ്ടായിരുന്നു. അത് കഴിഞ്ഞ് അവിടുന്നൊരു വണ്ടിയില്‍ ഞാനും ധര്‍മ്മജനും കൂടെയാണ് പെണ്ണുകാണാന്‍ പോയത്. അന്ന് ലോകത്തില്ലാത്ത വലിയൊരു മഴയുണ്ടായിരുന്നു. പോയി, കണ്ടു. ഇഷ്ടമാണെന്ന് പറഞ്ഞിട്ടാണ് പോന്നത്. പോകുന്നത് തന്നെ ഇഷ്ടമാണെന്ന് പറയണമെന്ന് കരുതിയിട്ടാണ്. ഫോട്ടോയൊക്കെയുള്ള കാലത്ത് അവിടെ ചെന്നെ യെസ് ഓര്‍ നോ പറയേണ്ട കാര്യമില്ലല്ലോ. അതുകൊണ്ട് യെസ് പറയണമെന്ന് കരുതി തന്നെയാണ് പോയത്.

പുറപ്പെടുമ്പോള്‍ തന്നെ ഞാനിത് ഉറപ്പിച്ചിരുന്നു. അവിടെ ചെന്ന് ചായയും കുടിച്ച് ഇഷ്ടമാണെന്ന് പറഞ്ഞിട്ടാണ് പോന്നത്. ധര്‍മ്മജന്‍ അവളുടെ ഫോണ്‍ മേടിച്ച് അതില്‍ എന്റെ നമ്പര്‍ ടൈപ്പ് ചെയ്ത് കൊടുത്തു. പക്ഷെ ഒരു നമ്പര്‍ തെറ്റിപ്പോയെന്നും പിഷാരടി ഓര്‍ക്കുന്നുണ്ട്. പിന്നാലെ പ്രണയമുണ്ടായിരുന്നുവോ എന്ന അവതാരകയുടെ ചോദ്യത്തിനും പിഷാരടി മറുപടി പറയുന്നുണ്ട്.

കോളേജില്‍ പഠിക്കുമ്പോള്‍ പ്രേമമൊന്നും ഉണ്ടായിരുന്നില്ല. കോളേജില്‍ പഠിക്കുന്ന സമയത്ത് മൊത്തം പരിപാടികളായിരുന്നു. കോളേജിലെ പ്രേമത്തിന് ഫുള്‍ ഡേ അറ്റന്റന്‍സ് വേണം. നമ്മള്‍ പരിപാടിയുടെ ക്ഷീണത്തില്‍ എപ്പോഴും കിടന്നുറങ്ങുകയല്ലേ. പിന്നെ ഞാന്‍ ഒരാളിലേക്ക് മാത്രമായി ഫോക്കസ് ചെയ്യാതെ എല്ലാവരിലും ഫോക്കസ് ചെയ്യുകയായിരുന്നു. കൂടെ പഠിച്ച ആരേയും ഞാന്‍ പ്രണയിച്ചിട്ടില്ലെന്നാണ് താരം പറയുന്നത്. പിന്നാലെ കത്ത് കൊടുത്ത കഥയും താരം പറയുന്നുണ്ട്.

Ramesh Pisharody

ഞാന്‍ ഒരു പെണ്ണിന് കത്ത് കൊടുത്തപ്പോള്‍ അവളത് വാങ്ങിയിട്ട് വായിച്ച് നോക്കുക പോലും ചെയ്യാതെ തിരിച്ച് തന്നു. ഞാനത് വാങ്ങി പോക്കറ്റിലിട്ടിട്ട് പോന്നു. പ്രീഡിഗ്രിയ്ക്ക് പഠിക്കുമ്പോഴാണ്. അവിടെ ഒരു ട്യൂഷന്‍ സെന്ററുണ്ടായിരുന്നു. അതിന് അപ്പുറത്തൂടെ കോളേജിലേക്ക് രണ്ട് പെണ്‍പിള്ളേര്‍ എല്ലാ ദിവസവും നടന്ന് പോകുമായിരുന്നുവെന്നാണ് താരം പറയുന്നത്.

അതില്‍ ഒരു പെണ്‍കുട്ടിയ്ക്ക് ഞാന്‍ പോയി കത്ത് കൊടുത്തു. ഇപ്പുറത്ത് ഇത് കാണാനായി കുറേ പേര്‍ നില്‍ക്കുന്നുണ്ട്. അതിന്റെ റിസ്‌കുണ്ട്. ഞാന്‍ കൊടുക്കാന്‍ ചെന്നപ്പോള്‍ എന്താണെന്ന് ചോദിച്ചു. കത്താണെന്ന് പറഞ്ഞു. വേണ്ടെന്ന് മറുപടി. കത്ത് തിരിച്ചു വാങ്ങി ഞാനിങ്ങ് പോന്നുവെന്നാണ് പിഷാരടി പറയുന്നുണ്ട്. അതേസമയം തനിക്ക് ഇഷ്ടം തോന്നിയിട്ടുണ്ടെന്നും താരം പറയുന്നു.

ഇഷ്ടം തോന്നിയിട്ടുണ്ട്. പറഞ്ഞിട്ടില്ല. പറഞ്ഞിട്ട് ഇല്ലെന്ന് പറഞ്ഞാല്‍ എന്ന് സ്വിച്ച് ഇട്ടത് പോലെ മാറ്റാനാകില്ല. ഇല്ലെന്ന് പറഞ്ഞാല്‍ വലിയ പ്രശ്‌നം ആയതിനാല്‍ പറയാന്‍ നിന്നില്ല. അല്ലാതെ തോന്നാത്തതൊന്നുമല്ലെന്നാണ് രമേഷ് പിഷാരടി പറയുന്നത്. സൗമ്യയാണ് പിഷാരടിയുടെ ഭാര്യ. പൂനെ സ്വദേശിയാണ് സൗമ്യ. മൂന്ന് കുട്ടികളാണ് ഇരുവര്‍ക്കുമുള്ളത്.

Read more about: ramesh pisharody
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X