twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    തിരിച്ച് വരുമ്പോള്‍ എന്റെ മുറി പൊളിക്കുകയാണ്! ബോട്ടില്‍ നിന്നും ഇറങ്ങി ഓടിയ കഥ പറഞ്ഞ് പിഷാരടി

    |

    മലയാളികള്‍ക്ക് സുപരിചിതനാണ് രമേഷ് പിഷാരടി. കൊമേഡിയനായും നടനായും സംവിധായകനായും പിഷാരടി കയ്യടി നേടിയിട്ടുണ്ട്. ഇപ്പോഴിതാ തന്റെ കരിയറില്‍ പൊളിഞ്ഞ പരിപാടികളെക്കുറിച്ച് മനസ് തുറക്കുകയാണ് പിഷാരടി. ഒരു കോടി പരിപാടിയില്‍ വച്ചായിരുന്നു പിഷാരടി മനസ് തുറന്നത്. വളരെ കുറച്ച് പരിപാടികളില്‍ നിന്ന് മാത്രമേ ഇറങ്ങി ഓടേണ്ടി വന്നിട്ടുള്ളൂവെന്നാണ് പിഷാരടി പറയുന്നത്. പിന്നാലെ പൊളിഞ്ഞു പോയ പരിപാടിയെക്കുറിച്ച് അദ്ദേഹം മനസ് തുറന്നു.

    'സീറോ ബാലൻസ് അക്കൗണ്ടും രണ്ട് വയസുള്ള മകളും മാത്രം'; ജീവിതം മാറ്റിയ ദുസ്വപ്നത്തെ കുറിച്ച് അമൃത സുരേഷ്!'സീറോ ബാലൻസ് അക്കൗണ്ടും രണ്ട് വയസുള്ള മകളും മാത്രം'; ജീവിതം മാറ്റിയ ദുസ്വപ്നത്തെ കുറിച്ച് അമൃത സുരേഷ്!

    ''ഹിന്ദി പാട്ടുകാരന്‍ ഷോണ്‍ ഇവിടെ വന്നിരുന്നു. ഡോണിലെ പാട്ടൊക്കെ പാടി നില്‍ക്കുകയാണ്. ഹിന്ദിക്കാരാണ് വിളിച്ചത്. അന്ന് രണ്ടായിരവും മൂവായിരവും കിട്ടിയിരുന്ന ഞാന്‍ പതിനായിരം പറഞ്ഞു. അവര്‍ അപ്പോള്‍ തന്നെ ഓക്കെ പറഞ്ഞു. പരിപാടിയ്ക്ക് ഞാന്‍ ചെല്ലുമ്പോള്‍ സ്‌റ്റേജിന്റെ പിന്നില്‍ എന്റെ പേരെഴുതിയ ഒരു മുറിയുണ്ടായിരുന്നു. സ്വന്തമായൊരു മുറിയും കിട്ടാത്ത കാലമാണത്. ആ മുറിയില്‍ കോട്ട് തൂക്കാനുള്ള സാധാനം, ഒരു കൂളര്‍, പുറത്ത് സെക്യൂരിറ്റി, അകത്ത് ഒരു പ്ലേറ്റില്‍ കശുവണ്ടിയൊക്കെ''.

    നാല് മിനുറ്റ് കഴിഞ്ഞതും കൂവല്‍ തുടങ്ങി

    ''പരിപാടി നടത്തുന്നയാള്‍ വന്ന് എന്നോട് മലയാളികള്‍ക്ക് ഷാനിനെ അറിയാത്തതിനാല്‍ ആദ്യം ഓഡിയന്‍സിനെ ഒന്ന് കയ്യിലെടുത്ത് ഷാനിന് കൊടുക്കണമെന്ന് പറഞ്ഞു. പക്ഷെ ഷാനിനെ ഇവിടെ എല്ലാവര്‍ക്കും അറിയാം. പരിപാടിയ്ക്ക് എറണാകുളത്തുള്ള സകലമാന ഹിന്ദിക്കാരും എത്തിയിരുന്നു. ഒരൊറ്റ മലയാളിയില്ല. എന്നെ ഗ്രാബ് ചെയ്യാന്‍ ഒരാളില്ല. ഞാന്‍ കയറി നാല് മിനുറ്റ് കഴിഞ്ഞതും കൂവല്‍ തുടങ്ങി. പക്ഷെ പത്ത് മിനുറ്റ് നിന്നില്ലെങ്കില്‍ പറഞ്ഞ പൈസ തരില്ലെന്ന് കരുതി ഞാന്‍ നിന്നങ്ങ് അവതരിപ്പിച്ചു. ഇതിനിടയില്‍ വലിയ സ്‌ക്രീനില്‍ എന്റെ മുഖം കാണാം. ഒരു തുള്ളി ചോരയുണ്ടായിരുന്നില്ല എന്റെ മുഖത്ത്. പത്ത് മിനുറ്റ് കഴിഞ്ഞ ഇറങ്ങി വരുമ്പോള്‍ എന്റെ മുറി പൊളിക്കുകയാണ്. സെക്യൂരിറ്റി പോയി. വെള്ളം ചോദിച്ചപ്പോള്‍ ചൂണ്ടിക്കാണിച്ചു തന്നു. ചെക്കും തന്നൊരു നോട്ടം നോക്കി''.

    പിന്നേയും കൂവല്‍

    'ഇതിനിടെ ഷാന്‍ സ്‌റ്റേജില്‍ കയറി. ഷാന്‍ പാടി കൊണ്ടിരിക്കെ പോക്കറ്റില്‍ കിടന്ന ഫോണ്‍ വൈബ്രേറ്റ് ചെയ്തു. സൈഡില്‍ നിന്ന ആളെന്ന നിലയില്‍ എന്നെ വിളിച്ചു. അത് വാങ്ങാനായി ഞാന്‍ ചെന്നതും പിന്നേയും കൂവല്‍. എന്തിനാണ കൂക്കുന്നതെന്ന് ഷാന് മനസിലായില്ലെന്നാണ് പിഷാരടി പറയുന്നത്. പിന്നാലെ ഹൗസ് ബോട്ടില്‍ നിന്നും ഇറങ്ങിയോടിയ പരിപാടിയെക്കുറിച്ചും പിഷാരടി മനസ് തുറന്നു.

    ''ഹൗസ് ബോട്ടിലൊരു പരിപാടിയ്ക്ക് ഒരു ക്ലബാണ് വിളിക്കുന്നത്. ക്ലബിലെ ഒരാളാണ് വിളിക്കുന്നത്. പത്ത് മുപ്പത് ഫാമിലിയുണ്ടാകും. അതിനിടയില്‍ ഒരു എന്റര്‍ടെയ്‌മെന്റ് എന്ന നിലയിലാണ് നിങ്ങളുടെ പരിപാടി. നിങ്ങള്‍ ബോട്ടിലുള്ള കാര്യം ആര്‍ക്കും അറിയില്ല. ഞാന്‍ വിളിക്കും അപ്പോള്‍ വന്ന് പരിപാടി അവതരിപ്പിച്ചാല്‍ മതിയെന്ന് പറഞ്ഞു. ഒരു സര്‍പ്രൈസ് ആയിരുന്നു അത്. ഞാന്‍ സമയത്ത് എത്തി. ബോട്ടിന്റെ മുന്നില്‍ കയറി ഡ്രൈവറുടെ കൂടെയിരുന്നു. എന്നെ വിളിക്കുമ്പോള്‍ പോയാല്‍ മതിയല്ലോ. പക്ഷെ ഉച്ചയായിട്ടും എന്നെ വിളിക്കുന്നില്ല. ഞാന്‍ പതുക്കെ എന്നെ വിളിച്ചയാളെ ഞാന്‍ അവിടെയൊക്കെ നോക്കി. അയാള്‍ ഒരു മുറിയില്‍ ദേഹത്ത് മീന്‍കറിയൊക്കെ മറിച്ച്, അടിച്ച് പറ്റായി, ബോധമില്ലാതെ കിടക്കുകയാണ്''.

    ബോറിംഗാണേ നിര്‍ത്തിക്കോ

    ''ഇദ്ദേഹം വിളിച്ചിട്ടാണ് ഞാന്‍ വന്നത്. ഞാനൊരു മിമിക്രിക്കാരന്‍ ആണെന്നും പരിപാടി അവതരിപ്പിക്കാന്‍ വന്നതാണെന്നും വേറൊരാളോട് പറഞ്ഞു. അയാള്‍ എന്റെ കൈയ്യയും പിടിച്ച് കൂട്ടികൊണ്ടു പോയി. ഹീ ഈസ് ഹിയര്‍ ടു എന്റര്‍ടെയ്ന്‍ അസ്, തുടങ്ങിക്കോ എന്നു പറഞ്ഞു. ചേട്ടാ മൈക്ക് എന്ന് ചോദിച്ചപ്പോള്‍ മൈക്കൊന്നുമില്ലെന്നായി. മൈക്ക് വേണമെന്ന് പറഞ്ഞപ്പോള്‍ ഒരു ഒഴിഞ്ഞ കുപ്പി എടുത്ത് തന്നിട്ട് ഇതാ മൈക്കെന്ന് പറഞ്ഞു. ഇതില്‍ പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ ടേപ്പ് റെക്കോര്‍ഡറിന്റെ കുഞ്ഞ് മൈക്ക് എടുത്തു തന്നു. ഞാന്‍ തുടങ്ങി രണ്ട് മിനുറ്റ് ആയപ്പോഴേക്കും ഒരു സ്ത്രീ അയ്യോ ബോറിംഗാണേ നിര്‍ത്തിക്കോ എന്ന് പറഞ്ഞു''.

    Recommended Video

    No way out malayalam trailer launch | Filmibeat Malayalam
    ചിരിക്കണോ കരയണോ എന്നറിയില്ല

    ''ഞാന്‍ തിരിച്ചു പോയി ഡ്രൈവറുടെ കൂടെയിരുന്നു. ചിരിക്കണോ കരയണോ എന്നറിയില്ല. ബോട്ട് ആയതു കൊണ്ട് ഇറങ്ങി പോകാനും പറ്റില്ല. ബോട്ട് ഓടിക്കുന്നയാള്‍ ഭക്ഷണം വേണോയെന്ന് ചോദിച്ചു. ഞാന്‍ ചോറുണ്ടിട്ടുണ്ടായിരുന്നില്ല. കുറച്ച് കഴിഞ്ഞ് ബോട്ടൊരിടത്ത് നിര്‍ത്തിയപ്പോള്‍ ഞാന്‍ ഇറങ്ങിയോടി. ബസ് പിടിച്ച് വീട്ടില്‍ വന്നു''.

    Read more about: ramesh pisharody
    English summary
    Ramesh Pisharody Recalls How He Ran Away When His Program Got Flopped
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X