പ്രസവിച്ചു കിടക്കുന്ന ഭാര്യയ്ക്ക് സര്‍പ്രൈസ് കൊടുക്കാന്‍ നോക്കി പണി കിട്ടി; ഓര്‍മ്മകളിലൂടെ പിഷാരടി

ആരാധകരുടെ പ്രിയങ്കരനാണ് രമേഷ് പിഷാരടി. കോമഡി പരിപാടികളിലൂടെയാണ് പിഷാരടി ശ്രദ്ധ നേടുന്നത്. പിന്നീട് അവതരകനായും നടനായും കയ്യടി നേടിയ പിഷാരടി സംവിധായകന്റെ കുപ്പായവും അണിഞ്ഞു. ഏത് സദസിനേയും രസകരമായ കയ്യിലെടുക്കാന്‍ രമേഷ് പിഷാരടിയ്ക്കറിയാം. തമാശകളുടെ മാലപ്പടക്കം പൊട്ടിക്കുന്ന കോമേഡിയനാണ് പിഷാരടി.

ഇപ്പോഴിതാ തന്റെ ഭാര്യയ്ക്ക് ഒരു സര്‍പ്രൈസ് കൊടുക്കാന്‍ നോക്കി പൊളിഞ്ഞു പോയ അനുഭവം പങ്കുവെക്കുകയാണ് രമേഷ് പിഷാരടി. മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് പിഷാരടി മനസ് തുറക്കുന്നത്. സൗമ്യയാണ് പിഷാരടിയുടെ ഭാര്യ. പൂനെ സ്വദേശിയാണ് സൗമ്യ. മൂന്ന് കുട്ടികളാണ് ഇരുവര്‍ക്കുമുള്ളത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

Ramesh Pisharody

എന്റെ ആദ്യത്തെ കുഞ്ഞ് ജനിക്കുമ്പോള്‍ ഞാന്‍ ഇന്തോനേഷ്യയിലായിരുന്നു. ഒരു പരിപാടിയ്ക്കായി പോയതായിരുന്നു. തിരിച്ചുവരുന്ന വഴി, സിംഗപ്പൂര്‍ എയര്‍പോര്‍ട്ടിലെ വൈഫൈയിലാണ് ഞാന്‍ കൊച്ചിന്റെ ഫോട്ടോ കാണുന്നത്. റോമിങ് അല്ല. ഭാര്യ പൂനെയിലായിരുന്നു. നാട്ടിലെത്തിയ ഞാന്‍ സര്‍പ്രൈസ് ആയിട്ട് പോകാന്‍ തീരുമാനിച്ചു. നാളയേ വരുമെന്ന് പറഞ്ഞിട്ട് ഇന്ന് തന്നെ ഫ്‌ളൈറ്റ് കയറി. ബസൊക്കെ കയറി അവളുടെ വീട്ടിലെത്തി.

ഡോര്‍ തുറന്നപ്പോള്‍ അവളുടെ അമ്മയോട് ഞാനാണെന്ന് പറയരുതെന്ന് ആംഗ്യത്തിലൂടെ പറഞ്ഞു. എന്റെ ഭാര്യയ്ക്ക് കണ്ണടയുണ്ട്. നല്ല പവറുള്ള കണ്ണടയാണ്. ഞാന്‍ നേരെ ചെന്ന് റൂമി്‌ന്റെ വാതില്‍ക്കല്‍ നിന്നു. അവള്‍ കണ്ണട വച്ചിട്ടുണ്ടായിരുന്നില്ല. ഞാനാണെങ്കില്‍ നല്ല ദൂരെയാണ് നില്‍ക്കുന്നത്. ഫോക്കസ് ഔട്ടാണ്. അവള്‍ അമ്മയോട്, അമ്മേ വന്നെന്നാണ് തോന്നുന്നതെന്ന് പറഞ്ഞു. എന്റെ സകല സര്‍പ്രൈസും അതോടെ പൊളിഞ്ഞു പോയി.

സര്‍പ്രൈസ് പൊളിഞ്ഞപ്പോള്‍ ഞാന്‍ കണ്ണട മാറ്റണം എന്ന് തീരുമാനിച്ചു. ഓപ്പറേഷന്‍ ചെയ്താല്‍ കണ്ണട മാറ്റാം. അങ്ങനെ ഓപ്പറേഷന്‍ ചെയ്യാമെന്ന് തീരുമാനിച്ചു. അങ്ങനെ ഓപ്പറേഷന് കയറാന്‍ പോകുന്നതിന് തൊട്ട് മുമ്പായി അവള്‍ എന്നെ ഇതുവരെ നോക്കാത്തൊരു നോട്ടം നോക്കി. എന്താണെന്ന് ഞാന്‍ ചോദിച്ചു. എങ്ങാനും ഇതോടെ കണ്ണങ്ങ് അടിച്ച് പോവുകയാണെങ്കില്‍ മനസില്‍ ഒരു വിഷ്വല്‍ വേണമല്ലോ എന്ന് കരുതി നോക്കിയതാണെന്ന് പറഞ്ഞു.

ഇതൊക്കെ ഭയങ്കര ആഴമുള്ള രംഗങ്ങളാണ് ജീവിതത്തില്‍. പറയുമ്പോള്‍ ഇങ്ങനെ പറയുമെങ്കിലും. ജീവിതത്തിലെ ചെറിയ കാര്യങ്ങളും വലിയ കാര്യങ്ങളും രസമായിട്ടെടുത്താല്‍ എന്തെങ്കിലുമൊക്കെ ഓര്‍ത്തുവെക്കാനുണ്ടാകുമെന്നാണ് താരം പറയുന്നത്. തങ്ങളുടേത് പ്രണയ വിവാഹമായിരുന്നില്ലെന്നും അറേഞ്ച്ഡ് മാര്യേജ് ആയിരുന്നുവെന്നും പിഷാരടി പറയുന്നുണ്ട്.

Ramesh Pisharody

ലവ് മാര്യേജ് ആയിരുന്നില്ല. ഭയങ്കര അറേഞ്ച്ഡ് ആയിരുന്നു. പെണ്ണു കണ്ട് മഹാരാഷ്ട്രയ്ക്ക് അപ്പുറത്ത് പൂനെ വരെ എത്തി. അവിടെ നിന്നുമാണ് കല്യാണം കഴിച്ചതെന്നാണ് താരം പറയുന്നത്. പിന്നാലെ പിഷാരടി താന്‍ പെണ്ണുകാണാന്‍ പോയ കഥയും പങ്കുവെക്കുന്നുണ്ട്. എനിക്ക് ബോംബെയില്‍ ഒരു പരിപാടിയുണ്ടായിരുന്നു. അത് കഴിഞ്ഞ് അവിടുന്നൊരു വണ്ടിയില്‍ ഞാനും ധര്‍മ്മജനും കൂടെയാണ് പെണ്ണുകാണാന്‍ പോയത്. അന്ന് ലോകത്തില്ലാത്ത വലിയൊരു മഴയുണ്ടായിരുന്നു. പോയി, കണ്ടു. ഇഷ്ടമാണെന്ന് പറഞ്ഞിട്ടാണ് പോന്നത്.

പോകുന്നത് തന്നെ ഇഷ്ടമാണെന്ന് പറയണമെന്ന് കരുതിയിട്ടാണ്. ഫോട്ടോയൊക്കെയുള്ള കാലത്ത് അവിടെ ചെന്നെ യെസ് ഓര്‍ നോ പറയേണ്ട കാര്യമില്ലല്ലോ. അതുകൊണ്ട് യെസ് പറയണമെന്ന് കരുതി തന്നെയാണ് പോയത്. അവിടെ ചെന്ന് ചായയും കുടിച്ച് ഇഷ്ടമാണെന്ന് പറഞ്ഞിട്ടാണ് പോന്നതെന്നും താരം പറയുന്നു.

അതിനിടെ ധര്‍മ്മജന് പറ്റിയൊരു അബദ്ധവും പിഷാരടി ഓര്‍ക്കുന്നുണ്ട്. ധര്‍മ്മജന്‍ അവളുടെ ഫോണ്‍ മേടിച്ച് അതില്‍ എന്റെ നമ്പര്‍ ടൈപ്പ് ചെയ്ത് കൊടുത്തു. പക്ഷെ ഒരു നമ്പര്‍ തെറ്റിപ്പോയെന്നാണ് പിഷാരടി പറയുന്നത്.

Read more about: ramesh pisharody
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X