നുണ പറയുന്നതായി അഭിനയിക്കാന്‍ മമ്മൂട്ടി സമ്മതിച്ചില്ല! കാരണം കേട്ട് ഞെട്ടിയെന്ന് പിഷാരടി

മലയാളികള്‍ക്ക് യാതൊരു പരിചയപ്പെടുത്തലിന്റേയും ആവശ്യമില്ലാത്ത താരമാണ് രമേഷ് പിഷാരടി. മിമിക്ര വേദികളിലൂടെയാണ് പിഷാരടി ശ്രദ്ധ നേടുന്നത്. പിന്നീട് ബ്‌ളഫ് മാസ്‌റ്റേഴ്‌സ്, ബഡായി ബംഗ്ലാസ് തുടങ്ങിയ പരിപാടികളിലൂടെ ടെലിവിഷന്‍ രംഗത്ത് താരമായി മാറുകയായിരുന്നു. അവതാരകന്‍ എന്ന നിലയില്‍ കയ്യടി നേടിയ പിഷാരടി നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. പിന്നീട് സംവിധായകന്റെ കുപ്പായവും പിഷാരടി അണിഞ്ഞു.

ഇപ്പോഴിതാ മമ്മൂട്ടിയെക്കുറിച്ചും ധര്‍മ്മജനെക്കുറിച്ചുമുള്ള പിഷാരടിയുടെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് പിഷാരടി മനസ് തുറക്കുന്നത്. മമ്മൂട്ടിയെ നായകനാക്കി ഗാന ഗന്ധര്‍വ്വന്‍ എന്ന സിനിമ ചെയ്തപ്പോഴുണ്ടായ അനുഭവമാണ് പിഷാരടി പങ്കുവെക്കുന്നത്. പിഷാരടിയും ധര്‍മ്മജനും മിമിക്രി കാലം മുതലുള്ള സൗഹൃദമാണ്. ഇരുവരുടേയും ചങ്ങാത്തത്തിന്റെ കഥകള്‍ എല്ലാവര്‍ക്കും അറിയാവുന്നതാണ്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

ജനിക്കുമ്പോള്‍ അദ്ദേഹം സൂപ്പര്‍ സ്റ്റാറാണ്

നമ്മള്‍ ജനിക്കുമ്പോള്‍ അദ്ദേഹം സൂപ്പര്‍ സ്റ്റാറാണ്, ഇപ്പോഴും സൂപ്പര്‍ സ്റ്റാറാണ്. സിനിമയല്ലാതെ മറ്റൊരു വിഷയത്തിലും കാര്യത്തിലും ഫോക്കസ് ചെയ്യില്ലെങ്കിലും എല്ലാത്തിനേയും കുറിച്ച് കൃത്യമായി അറിവുള്ള പഠിക്കുന്നയാളാണ്. നമ്മള്‍ എന്ത് വിഷയം സംസാരിച്ചാലും, ഞാനത് ഒരു അത്ഭുതമായിട്ടാണ് കാണുന്നത്, അതേക്കുറിച്ച് സംസാരിക്കുന്നയാളാണ്. വളരെ അക്കാദമി ആയി പഠിച്ചാണ് സംസാരിക്കുക. പണ്ട് ചെയ്ത സിനിമകളെക്കുറിച്ച് വരെ കൃത്യമായ ഓര്‍മ്മയുണ്ട്. സിനിമയുടെ ഏറ്റവും പുതിയ ടെക്‌നോളജികളെക്കുറിച്ചും സംസാരിക്കുന്ന വ്യക്തിയാണ്.

അവരെ പോലൊരാളെ കാണാനാകില്ല


അവരുടെ അമ്പീഷന്‍ നമ്മളെ അസ്വസ്ഥരാക്കുന്ന രീതിയിലുള്ളവരുടെ ഒപ്പം വേണം നില്‍ക്കാന്‍ എന്നാണ് പറയുക. അങ്ങനെ അദ്ദേഹത്തിന്റെ കൂടെ നില്‍ക്കുമ്പോള്‍ ഒരുപാട് സന്തോഷം തോന്നുന്ന കാര്യമാണ്. അദ്ദേഹം കഥാപാത്രങ്ങളെ ഉണ്ടാക്കുന്നത് ഭയങ്കര രസമായിട്ടാണ് ഞാന്‍ കാണുന്നത്. മധുരരാജയും ഷൈലോക്കുമൊന്നും നമ്മളുടെ സമൂഹത്തലില്ല. നമ്മളുടെ അയല്‍വക്കത്തോ ബന്ധുക്കളിലോ അവരെ പോലൊരാളെ കാണാനാകില്ല. പക്ഷെ കാഴ്ചയിലുള്ള ആളോ അമരത്തിലുള്ളയാളോ നിങ്ങളുടെ പരിചയത്തിലുണ്ടാകും.

ശരീരഭാഷ

മൃഗയില്‍ വളഞ്ഞ ശരീവുമായി നടക്കുന്ന ഒരാള്‍ മുതല്‍ പഴശ്ശിരാജയില്‍ നെഞ്ചും വിരിച്ചു നില്‍ക്കുന്ന ഒരാള്‍ വരെ ശരീരഭാഷയിലും ശബ്ദത്തിലുമൊക്കെ കഥാപാത്രത്തെ പരുവപ്പെടുത്തിയെടുക്കുന്നതില്‍ അധ്വാനിക്കുന്നയാളാണ്. അഭിനയത്തില്‍ അദ്ദേഹം വളരെ കൗതുകമുള്ള ടെക്‌നിക്കുകളുണ്ട്. ഒരു ഉദാഹരണം പറയാം.

ഗാനഗന്ധര്‍വ്വന്‍ എന്ന സിനിമയില്‍ അദ്ദേഹം വീട്ടില്‍ നുണ പറഞ്ഞിട്ട് പോകുന്നൊരു രംഗമുണ്ട്. ഞാന്‍ അദ്ദേഹത്തോട് ഇക്ക നുണ പറയുന്നതാണ് രംഗമെന്നും അതിന്റെ ഒരു സാധനം വേണമെന്നും പറഞ്ഞു. പക്ഷെ ഞാനൊന്നും ചെയ്യില്ലെന്ന് അദ്ദേഹം പറഞ്ഞു. ഈ ലോകത്ത് മനുഷ്യന്‍ നുണ പോലെ സ്വാഭാവികമായി പറയുന്നൊരു സാധനമില്ല. തിരക്കഥാപരമായി ഈ പറയുന്നത് നുണയാണെന്ന് മനസിലായിക്കോളണം എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

നുണ പറയുന്നത്

നുണ പറയുന്നത് പോലെ അഭിനയിച്ചാല്‍ അത് നുണയാണെന്ന് നാട്ടുകാര്‍ക്ക് മനസിലാകും. അതിനാല്‍ ഏറ്റവും സ്വാഭാവികമായി പറയുന്ന ഒന്നായിരിക്കും നുണ. ഇങ്ങനെ ഓരോ കാര്യങ്ങളും ചിന്തിച്ച് ചെയ്യുന്ന വ്യക്തിയാണ് അദ്ദേഹം. അതിനാലാണ് അദ്ദേഹം ഇവിടെ എത്തി നില്‍ക്കുന്നതെന്നാണ് മമ്മൂട്ടിയെക്കുറിച്ച് പിഷാരടി പറയുന്നത്. പിന്നാലെ ധര്‍മ്മജനെക്കുറിച്ച് അവതാരക ചോദിക്കുന്നതും പിഷാരടി മനസ് തുറക്കുന്നതും.

നീയും ഹരിയും മിണ്ടുന്നത് എനിക്ക് കേള്‍ക്കാം

ഞങ്ങളിങ്ങനെ പലയിടത്തായി നടക്കുന്നതില്‍ ഇപ്പോള്‍ അവനെ അങ്ങനെ അടുത്ത് കിട്ടാറില്ല. അതുകൊണ്ട് കഥകളുമില്ല. പഴയ കഥകള്‍ ഒരുപാട് ഉണ്ട്. വാട്‌സ് ആപ്പ് വന്ന് കുറച്ച് കഴിഞ്ഞാണ് വാട്‌സ് ആപ്പ് ഗ്രൂപ്പ് വരുന്നത്. ഞാനും കൂട്ടുകാരന്‍ ഹരിയും ചേര്‍ന്നൊരു ഗ്രൂപ്പുണ്ടാക്കി. ഞാനതിലേക്ക് ധര്‍മ്മജനേയും ചേര്‍ത്തു. ഗ്രൂപ്പ് വന്ന കാര്യം ധര്‍മ്മജന് അന്ന് അറിയില്ല. പിറ്റേദിവസം രാവിലെ ധര്‍മ്മജന്‍ വിൡച്ചിട്ട് നിന്റെ വാട്‌സ് ആപ്പിന് എന്തെങ്കിലും പ്രശ്‌നമുണ്ടോന്ന് ചോദിച്ചു. എന്താന്ന് ചോദിച്ചപ്പോള്‍, നീയും ഹരിയും മിണ്ടുന്നത് എനിക്ക് കേള്‍ക്കാമെന്ന്. എന്നാണ് പിഷാരടി പറയുന്നത്.

More from Filmibeat

Read more about: ramesh pisharody
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X