twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'ഇന്ന് വരെ ടച്ച് വിട്ടു പോയി എന്ന് പറഞ്ഞ് കേട്ടിട്ടില്ല; അരങ്ങ് അടക്കി വാഴുന്ന ജയറാമേട്ടൻ'

    |

    മലയാളി പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന ജനപ്രിയ നടനാണ് ജയറാം. കുടുംബ പ്രേക്ഷകകരുടെ ഇഷ്ടം കവർന്നിട്ടുള്ള നടൻ നിരവധി ഹിറ്റുകളാണ് മലയാള സിനിമയ്ക്ക് നൽകിയിട്ടുള്ളത്. മലയാളത്തിന് പുറമെ തമിഴിലും അറിയപ്പെടുന്ന നടനാണ് ജയറാം. 1980 കളിൽ കലാഭവന്റെ സ്റ്റേജ് ഷോകളിൽ നിന്നുമായിരുന്നു ജയറാമിന്റെ സിനിമയിലേക്കുള്ള കടന്നുവരവ്.

    മിമിക്രിയിലൂടെ പ്രേക്ഷകരെ കയ്യിലെടുത്തിരുന്ന വെളുത്തു മെലിഞ്ഞ പയ്യനെ സിനിമയിൽ പരീക്ഷിക്കാൻ തയ്യാറായത് പത്മരാജൻ ആയിരുന്നു. അദ്ദേഹത്തിന്റെ അപരൻ എന്ന ചിത്രത്തിലൂടെ സിനിമ അരങ്ങേറ്റം നടത്തിയ ജയറാം പിൽക്കാലത്ത് മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള നായക നടന്മാരിൽ ഒരാളായി മാറുകയായിരുന്നു.

    Also Read: മഞ്ജുവിന് ഇങ്ങനെ ഒരു പേര് കൂടി ഉണ്ടായിരുന്നു!, ഷൂട്ടിങ് സെറ്റിൽ ഒരിക്കെ വിളിച്ചിരുന്ന പേരിനെ കുറിച്ച്‌ താരംAlso Read: മഞ്ജുവിന് ഇങ്ങനെ ഒരു പേര് കൂടി ഉണ്ടായിരുന്നു!, ഷൂട്ടിങ് സെറ്റിൽ ഒരിക്കെ വിളിച്ചിരുന്ന പേരിനെ കുറിച്ച്‌ താരം

    മൂന്നാം പക്കം, ഇന്നലെ, പൊന്മുട്ടയിടുന്ന താറാവ്, പെരുവണ്ണാപുരത്തെ വിശേഷങ്ങൾ

    അപരൻ, മൂന്നാം പക്കം, ഇന്നലെ, പൊന്മുട്ടയിടുന്ന താറാവ്, പെരുവണ്ണാപുരത്തെ വിശേഷങ്ങൾ, പ്രാദേശിക വാർത്തകൾ തുടങ്ങി ജയറാമിന്റെ ആദ്യകാല ചിത്രങ്ങൾ എല്ലാം തന്നെ ഹിറ്റായതോടെ ജയറാം മലയാള സിനിമയിൽ തന്റെ സ്ഥാനം ഉറപ്പിക്കുകയായിരുന്നു. തിരക്കുള്ള നടനായി സെറ്റുകളിൽ നിന്ന് സെറ്റുകളിലേക്ക് പായുമ്പോഴും തനിക്ക് മിമിക്രിയോടും സ്റ്റേജുകളോടും ഉള്ള പ്രിയം ജയറാം ഒരിക്കലും കൈവിട്ടിരുന്നില്ല.

    കഴിയുമ്പോൾ എല്ലാം സ്റ്റേജിൽ മൈക്കുമായി എത്തുന്ന ജയറാം സത്യൻ ഉൾപ്പെടെയുള്ള താരങ്ങളെ അനുകരിച്ചും രസകരമായ തമാശകളിലൂടെയും ജനങ്ങൾക്കിടയിൽ ചിരിയുടെ മാലപ്പടക്കം തീർത്തിട്ടാണ് വേദി വിടാറുള്ളത്. അങ്ങനെ ഇന്നും വേദികൾ തന്റേതാകുന്ന ജയറാമിനെ കുറിച്ച് പുതുതലമുറയിലെ മിമിക്രി താരവും നടനും സംവിധായകനുമൊക്കെയായ രമേശ് പിഷാരടി പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.

    Also Read: ഞാൻ വളരെ ക്ഷമാശീലയാണ് എന്നാണ് കരുതിയിരുന്നത്, അജിത് സാറിനെ കണ്ടപ്പോൾ അത് മാറി; മഞ്ജു വാര്യർ പറയുന്നുAlso Read: ഞാൻ വളരെ ക്ഷമാശീലയാണ് എന്നാണ് കരുതിയിരുന്നത്, അജിത് സാറിനെ കണ്ടപ്പോൾ അത് മാറി; മഞ്ജു വാര്യർ പറയുന്നു

    മണിരത്‌നം സംവിധാനം ചെയ്ത് സെപ്റ്റംബർ 30 ന് തിയേറ്ററുകളിൽ

    മണിരത്‌നം സംവിധാനം ചെയ്ത് സെപ്റ്റംബർ 30 ന് തിയേറ്ററുകളിൽ എത്തുന്ന പൊന്നിയിൻ സെൽവൻ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ പ്രൊമോഷൻ ചടങ്ങിൽ നിന്നുള്ള വീഡിയോ പങ്കുവച്ചു കൊണ്ടാണ് രമേശ് പിഷാരടി തങ്ങൾക്ക് ഒക്കെ മാതൃകയായ ജയറാമിനെ പറ്റി സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്. സിനിമയിൽ എത്തിയിട്ട് 30 വർഷം കഴിഞ്ഞെങ്കിലും ഒരിക്കലും തന്റെ ടച്ച് വിട്ടു പോയെന്ന് ജയറാം പറയുന്ന കേട്ടിട്ടില്ലെന്നാണ് രമേശ് പിഷാരടി കുറിച്ചത്. പിഷാരടിയുടെ കുറിപ്പ് ഇങ്ങനെ.

    'സിനിമയില്‍ എത്തിയിട്ട് 30 വര്‍ഷങ്ങള്‍ കഴിഞ്ഞു. ഇന്ന് വരെ ഒരു വേദിയില്‍ 'ടച്ച് വിട്ടു പോയി' എന്ന് പറഞ്ഞു കേട്ടിട്ടില്ല. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സംവിധായകന്റെ വലിയ ചിത്രത്തിലെ പ്രധാന വേഷങ്ങളിലൊന്നു കൈകാര്യം ചെയ്ത് വേദിയിലെത്തിയപ്പോഴും, അരങ്ങ് അടക്കി വാഴുന്ന ജയറാമേട്ടന്‍' രമേശ് പിഷാരടി പറഞ്ഞു.

    Also Read: കല്യാണം കഴിക്കാനുള്ള മൂഡ് വന്നിട്ടില്ല; രണ്ട് പെൺകുട്ടികൾ ഒരേസമയം എന്റെ പുറകെ നടന്നിട്ടുണ്ട്: സുബി സുരേഷ്Also Read: കല്യാണം കഴിക്കാനുള്ള മൂഡ് വന്നിട്ടില്ല; രണ്ട് പെൺകുട്ടികൾ ഒരേസമയം എന്റെ പുറകെ നടന്നിട്ടുണ്ട്: സുബി സുരേഷ്

    വേദിയില്‍ സംവിധായകന്‍ മണിരത്‌നത്തെയും

    വേദിയില്‍ സംവിധായകന്‍ മണിരത്‌നത്തെയും നടന്‍ പ്രഭുവിനെയും അനുകരിക്കുന്ന ജയറാമിനെയാണ് വീഡിയോയിൽ കാണുന്നത്. മണി രത്‌നം, പ്രഭു, കമല്‍ ഹാസന്‍, രജനികാന്ത്, എആര്‍ റഹ്മാന്‍, വിക്രം, ഐശ്വര്യ റായ്, കാര്‍ത്തി, തൃഷ തുടങ്ങിയ താരനിരയ്ക്ക് മുന്നിൽ ആയിരുന്നു ജയറാമിന്റെ അനുകരണം. ഇവരെല്ലാം തന്നെ ചിരിച്ചും കയ്യടിച്ചും ജയറാമിന്റെ വാക്കുകൾ ആസ്വദിക്കുന്നതും കാണാം.

    പൊന്നിയിന്‍ സെല്‍വനില്‍ ആഴ്‌വാര്‍ കടിയന്‍ നമ്പി എന്ന കഥാപാത്രത്തെയാണ് ജയറാം അവതരിപ്പിക്കുന്നത്. ചിത്രത്തിനായി വഗംഭീര മേക്ക്ഓവറാണ് ജയറാം നടത്തിയിട്ടുള്ളത്. കല്‍ക്കി കൃഷ്ണമൂര്‍ത്തി എഴുതിയ അതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കിയാണ് പൊന്നിയന്‍ സെല്‍വന്‍ ഒരുക്കുന്നത്. ചോള വംശത്തിലെ രാജരാജ ചോളന്‍ ഒന്നാമന്റെ കഥയാണ് നോവല്‍ പറയുന്നത്.

    Also Read: 'നാന്... പൃത്തിരാജ്.. അണൂപ് മേനോന്‍.. കണ്ടിരുന്നു, ആ സിനിമയിൽ അഭിനയിക്കാനിരുന്നതായിരുന്നു'; പൃഥ്വിരാജ്Also Read: 'നാന്... പൃത്തിരാജ്.. അണൂപ് മേനോന്‍.. കണ്ടിരുന്നു, ആ സിനിമയിൽ അഭിനയിക്കാനിരുന്നതായിരുന്നു'; പൃഥ്വിരാജ്

    മണിരത്‌നവും ലൈക്ക പ്രൊഡക്ഷന്‍സും

    മണിരത്‌നവും ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഐശ്വര്യ റായ്, തൃഷ, വിക്രം, കാർത്തി, ജയം രവി, പ്രഭു, റഹ്മാൻ, ശോഭിത ധുലിപാല, ഐശ്വര്യ ലക്ഷ്മി, ജയറാം തുടങ്ങി വമ്പന്‍ താര നിരയാണ് അണിനിരക്കുന്നത്. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്.

    Read more about: jayaram
    English summary
    Ramesh Pisharody's pens a note hailing Jayaram's performance in Ponniyin Selvan promotion event goes viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X