പെണ്‍വേഷത്തില്‍ ചേച്ചിമാര്‍ക്കിടയില്‍; കുറച്ച് കഴിഞ്ഞതും അവര്‍ വിമണ്‍സ് ഓണ്‍ലി ചര്‍ച്ച തുടങ്ങി!

മലയാളികളെ ഏറെ ചിരിപ്പിച്ച ജോഡിയാണ് രമേഷ് പിഷാരടിയും ധര്‍മ്മജന്‍ ബോള്‍ഗാട്ടിയും. മിമിക്രി വേദിയിലൂടെ ചിരിച്ചു തുടങ്ങിയ ഇരുവരും പിന്നീട് ടെലിവിഷന്‍ പരിപാടികളിലും സജീവമായി മാറുകയായിരുന്നു. ഇന്ന് രണ്ടു പേരും മലയാള സിനിമയില്‍ സ്വന്തമായൊരു ഇടം നേടിയെടുത്തിട്ടുണ്ട്. ധര്‍മജന്‍ നടനായി കയ്യടി നേടുമ്പോള്‍ പിഷാരടി നടനും സംവിധായകനുമൊക്കെയായി നിറഞ്ഞു നില്‍ക്കുന്നു.

ഒരുപാട് പരിപാടികളില്‍ പെണ്‍ വേഷം കെട്ടിയെത്തിയിട്ടുണ്ട് പിഷാരടിയും ധര്‍മ്മജനും. പെണ്‍ വേഷം കെട്ടുമ്പോള്‍ ഉണ്ടായിട്ടുള്ള രസകരമായ അനുഭവങ്ങളും പിഷാരടി പലപ്പോഴായി തുറന്ന് പറഞ്ഞിട്ടുണ്ട്. ഇ്‌പ്പോഴിതാ രസകരമായൊരു അനുഭവം പങ്കുവെക്കുകയാണ് പിഷാരടി. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് പിഷാരടി മനസ് തുറന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

പെണ്‍ വേഷം

ഞാനും ധര്‍മ്മജനും കൂടെ ഒരു എപ്പിസോഡ് ഷൂട്ട് ചെയ്യാന്‍ വേണ്ടി പെണ്‍ വേഷം കെട്ടിയിരിക്കുകയാണ്. ഉച്ചയ്ക്ക് ബ്രേക്ക് വന്നു. മേക്കപ്പൊന്നും ഊരാതെ ചെറിയൊരു ഹാളില്‍ ഇരിക്കുകയായിരുന്നു ഞങ്ങള്‍. ചെറിയൊരു മയക്കത്തിലാണ്. അതേസമയം തന്നെ ചാനലില്‍ രണ്ട് രണ്ടര വയസുള്ള കുട്ടികളുടെ ഷോ നടക്കുന്നുണ്ടായിരുന്നു. അതില്‍ പങ്കെടുക്കാന്‍ കുറേ അമ്മമാരും കുട്ടികളും വന്നിട്ടുണ്ട്. ഈ അമ്മമാരില്‍ പലരും രണ്ടാമത്തെ കുട്ടി ആകാത്തവരും ഗര്‍ഭിണിയായവരുമൊക്കെയാണ്.

എഴുന്നേറ്റ് ഓടി

താനും ധര്‍മ്മനും സെറ്റിയില്‍ കിടന്ന് ഉറങ്ങുകയാണ്. ആ സമയം രണ്ട് സ്ത്രീകള്‍ വന്ന് അടുത്തിരുന്നു. കുറച്ചു പേര്‍ അപ്പുറത്തും വന്നിരുന്നു. അവര്‍ക്കും ബ്രേക്കായിരുന്നു. ്അപ്പുറത്തേയും ഇപ്പുറത്തേയും ഫ്‌ളോറുകളിലാണ് ഷൂട്ട് നടക്കുന്നത്. കുറച്ച് കഴിഞ്ഞ് പ്രസവം, അടുത്ത കുട്ടി വേണോ വേണ്ടയോ തുടങ്ങി ഇവര്‍ തമ്മില്‍ വിമണ്‍സ് ഓണ്‍ലി ചര്‍ച്ചയായി. ഞാനും ധര്‍മ്മനും ഇതിന്റെ ഇടയില്‍ ഇരിക്കുന്നുണ്ട്. ഇതിനിടെ ധര്‍മ്മന് ഒരു കോള്‍ വന്നു. അവന്‍ ഫോണ്‍ എടുത്ത് ആ പറയടാ എന്ന് പറഞ്ഞതും ഈ പെണ്ണുങ്ങളൊക്കെ അയ്യോ എന്ന് പറഞ്ഞ് എഴുന്നേറ്റ് ഓടി.

 കഷ്ടപ്പാടുകള്‍

ഞങ്ങള്‍ ശ്രദ്ധിക്കുന്നൊന്നുമില്ലായിരുന്നു. പാതിയുറക്കത്തിലാണ്. എഴുന്നേറ്റ് പോയാലും ഇതേ അവസ്ഥ തന്നെയല്ലേ ഉണ്ടാവുക.മിണ്ടാണ്ട് പോകുന്നെങ്കില്‍ പോട്ടെ എന്ന് കരുതിയിരുന്നതാണെന്നാണ് പിഷാരടി പറയുന്നത്. തന്റെ തുടക്കകാലത്തെ കഷ്ടപ്പാടുകളെക്കുറിച്ചും പിഷാരടി പരിപാടിയില്‍ സംസാരിക്കുന്നുണ്ട്. താന്‍ ഇതേക്കുറിച്ച് അധികം എവിടേയും സംസാരിക്കാത്തതാണെന്നാണ് പിഷാരടി പറയുന്നത്. എന്നാല്‍ കഷ്ടപ്പാടുകള്‍ ഒരുപാട് നേരിടേണ്ടി വന്നിട്ടുണ്ടെന്നും താരം പറയുന്നു.

ബസ് സ്റ്റാന്‍ഡുകളില്‍ കിടന്നുറങ്ങി

ഷോ കഴിഞ്ഞ് എത്രയോ രാത്രികളില്‍ ബസ് സ്റ്റാന്‍ഡുകളില്‍ കിടന്നുറങ്ങിയിട്ടുണ്ട്. ട്രെയിനില്‍ ഉറങ്ങിപ്പോയിട്ട് നാഗര്‍കോവില്‍ ഭാഗത്തേക്ക് പോയിട്ടുണ്ടെന്ന് പിഷാരടി ഓര്‍ക്കുന്നു. പിന്നെ ഞാന്‍ അതൊന്നും കഷ്ടപ്പെട്ടുവെന്ന് പറയാന്‍ ആഗ്രഹിക്കുന്നില്ല. അതൊക്കെ ആസ്വദിച്ചിട്ടുള്ളതും ആഗ്രഹിച്ചിട്ട് ചെയ്തതുമാണെന്നാണ് പിഷാരടിയുടെ അഭിപ്രായം. നമ്മളോട് ആരും പറഞ്ഞിട്ടില്ല. ഞാന്‍ കഷ്ടപ്പെട്ടു എന്ന് പറയുമ്പോള്‍ നിന്നോട് ആരെങ്കിലും ഇത് ചെയ്യാന്‍ പറഞ്ഞോ എന്ന് ചോദിച്ചാല്‍ തീര്‍ന്നില്ലേ. ആ കഷ്ടപ്പാടുകള്‍ നമ്മളുടെ ആവശ്യമായിരുന്നു. പിന്നീട് അതിനെ സ്ട്രഗിള്‍ എന്ന് വിളിക്കാന്‍ പറ്റുകയില്ലെന്നാണ് പിഷാരടിയുടെ അഭിപ്രായം.

പെണ്ണുകാണാന്‍

അഭിമുഖത്തിനിടെ തന്റെ കല്യാണത്തെക്കുറിച്ചും അഭിമുഖത്തില്‍ പിഷാരടി സംസാരിക്കുന്നുണ്ട്. പൂനെയാണ് പിഷാരടിയുടെ ഭാര്യയുടെ സ്വദേശം. പ്രണയ വിവാഹമായിരുന്നുവോ എന്ന അവതാരകയുടെ ചോദ്യത്തിന് തങ്ങളുടേത് പ്രണയ വിവാഹമായിരുന്നില്ലെന്നും പക്കാ അറേഞ്ച്ഡ് മാര്യേജ് ആയിരുന്നുവെന്നുമാണ് പിഷാരടി പറയുന്നത്. പൂനെയില്‍ താനും ധര്‍മ്മജനും കൂടിയാണ് പെണ്ണുകാണാന്‍ പോയതെന്നും പിഷാരടി പറയുന്നുണ്ട്. അതേസമയം, പോയത് തന്നെ ഓക്കെ പറയാന്‍ തയ്യാറായിട്ടായിരുന്നുവെന്നുമാണ് പിഷാരടി പറയുന്നത്. അന്ന് ധര്‍മജന്‍ തന്റെ നമ്പര്‍ പെണ്ണിന് നല്‍കിയത് തെറ്റിപ്പോയെന്നും പിഷാരടി ഓര്‍ക്കുന്നുണ്ട്.

Read more about: ramesh pisharody
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X