എന്റെ വീടിനോട് ഈഗോ തോന്നിയാല്‍ ദൈവത്തിന്റേത് ചെറിയ മനസ്; സലീമേട്ടന്റെ വീടിന്റെ കഥ

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് രമേശ് പിഷാരടി. നടനായും സംവിധായകനായുമെല്ലാം അദ്ദേഹം സിനിമാ ലോകത്ത് സ്ഥാനമറിയിച്ചിട്ടുണ്ട്. മിമിക്രി വേദിയിലൂടെ ടെലിവിഷനിലും പിന്നീട് സിനിമയിലുമെത്തിയ പിഷാരടിയുടെ കഥ പറയാനുളള മിടുക്ക് ലോക പ്രശസ്തമാണ്. രസകരമായി എന്തിനെക്കുറിച്ചും സംസാരിക്കാന്‍ രമേശ് പിഷാരടിയ്ക്കാകും.

ഇപ്പോഴിതാ നടന്‍ സലീം കുമാറിനെക്കുറിച്ചുള്ള പിഷാരടിയുടെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. സലീം കുമാറിന്റെ പുസ്‌കത്തിന്റെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു രമേശ് പിഷാരടി. ഈശ്വരാ വഴക്കില്ലല്ലോ എന്നാണ് സലീം കുമാറിന്റെ പുസ്തകത്തിന്റെ പേര്. തന്നെ നായകനാക്കി സലീം കുമാര്‍ സംവിധാനം ചെയ്യാനിരുന്ന സിനിമയുടെ പേരാണിതെന്നാണ് പിഷാരടി പറയുന്നത്.

Ramesh Pisharody

പിന്നാലെയാണ് സലീം കുമാറിന്റെ വീടുമായി ബന്ധപ്പെട്ട രസകരമായ കഥ രമേശ് പിഷാരടി പങ്കുവെക്കുന്നത്. ഈ കഥ ഇങ്ങനെയാണ്.

ഈ കഥ നാട്ടുകാര്‍ക്ക് പലര്‍ക്കും അറിയാവുന്നതാണ്. അദ്ദേഹം ഒരു വീട് പണിയാന്‍ തീരുമാനിച്ചു. അപ്പോള്‍ നാട്ടുകാരില്‍ ചിലര്‍ വന്ന് ഇവിടെ വീട് പണിയാന്‍ പറ്റില്ല. അമ്പലത്തിന്റെ അടുത്ത് രണ്ട് നീല വീട് പാടില്ല. വീടിന് അമ്പലത്തേക്കാള്‍ പൊക്കം വന്നാല്‍ ശാപം കിട്ടുമെന്ന് അവര്‍ പറഞ്ഞു. ഇത്രയും കഷ്ടപ്പെട്ട് വന്ന ഞാനൊരു വീട് വച്ചാല്‍ ഏത് ദൈവത്തിനാണ് ഈഗോ അടിക്കുക എന്ന് സലീമേട്ടന്‍ തിരിച്ച് ചോദിച്ചു. ഈ ലോകം മുഴുവന്‍ ഉണ്ടാക്കിയെന്ന് പറയുന്ന ദൈവം ഞാനൊരു വീട് വച്ചാല്‍ ഈഗോ അടിക്കണമെങ്കില്‍ ദൈവത്തിന്റേത് എന്ത് ചെറിയ മനസായിരിക്കണം? എന്നദ്ദേഹം ചോദിച്ചു.

അദ്ദേഹം രണ്ട് നില വീട് പണിതു. ഉടനെ അദ്ദേഹത്തിന് സുഖമില്ലാതായി. അപ്പോള്‍ അവര്‍ ഓടി വന്ന് കണ്ടോ ആശുപത്രിയിലായില്ലേ എന്ന് ചോദിച്ചു. അപ്പോഴേക്കും നാഷണല്‍ അവാര്‍ഡ് കിട്ടി. അപ്പോള്‍ ഈ പറഞ്ഞവര്‍ക്ക് കണ്‍ഫ്യൂഷനായി. ഇത് കണക്കിലില്ലാത്തത് ആണല്ലോ. നാഷണല്‍ അവാര്‍ഡ് കിട്ടാനുള്ള പടത്തില്‍ എങ്ങനെ രൂപം മാറണമോ അതുപോലെ ആയിരുന്നു ആ രോഗം വന്നതോടെ അദ്ദേഹം. വലിയ മേക്കപ്പൊന്നുമില്ലാതെ ആ കോലത്തിലാണ്.

Ramesh Pisharody

പിന്നെയാണ് വെള്ളപ്പൊക്കം വരുന്നത്. ഒരുനില പൊക്കത്തിലാണ് വെള്ളം കയറിയത്. ആ സമയത്ത് അന്ന് പറഞ്ഞതില്‍ ഒന്ന് രണ്ട് പേര്‍ അദ്ദേഹത്തിന്റെ വീട്ടില്‍ അഭയം പ്രാപിച്ചു. അമ്പത് പേര്‍ മൊത്തത്തില്‍ അഭയം പ്രാപിച്ചവരുണ്ട്. അതില്‍ ആ രണ്ടു പേരും ഉണ്ടായിരുന്നു. അങ്ങനെ സലീമേട്ടന്‍ എന്നെ വെള്ളപ്പൊക്കത്തിനിടെ വിളിച്ചു. എന്റെ വീടിന്റെ രണ്ടാം നിലയില്‍ നിന്നും അയാള്‍ അമ്പലത്തിലേക്ക് നോക്കി കൊണ്ട് ദൈവമേ ഒരു ഹെലികോപ്റ്റര്‍ വിട്ടു തരണമേ എന്ന് പ്രാര്‍ത്ഥിക്കുകയാണെന്ന് പറഞ്ഞു.

ഇത് ഒരു അനുഭവമാണ്. പലരും കാഴ്ചകളുടെ ലോകത്താണ്. തൃശ്ശൂര്‍ പൂരത്തിനിടെ നേരിട്ട് പൂരം കാണാതെ അത് മൊബൈലില്‍ പകര്‍ത്തി മൊബൈലിലൂടെ കാണുന്നവരെ കണ്ടു. പണ്ട് പരിപാടി അവതരിപ്പിക്കുമ്പോള്‍ ഞങ്ങളെ നോക്കിയിരിക്കുമായിരുന്നു. ഇന്ന് ഞങ്ങളെ കാണുന്നുണ്ടെന്ന് നാട്ടുകാരെ കാണിക്കാന്‍ വേണ്ടി ശ്രമിക്കുകയാണ്.

Read more about: ramesh pisharody
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X