ആ ലിപ് ലോക്ക് സീന്‍ ചെയ്യാന്‍ ടെന്‍ഷനുണ്ടായിരുന്നു! ചെയ്യാന്‍ ധൈര്യം തന്നത് അച്ഛനും അമ്മയും

തെന്നിന്ത്യന്‍ സിനിമയിലെ നിറ സാന്നിധ്യമാണ് രമ്യ നമ്പീശന്‍. മലയാളത്തിലൂടെയാണ് രമ്യ അഭിനയ ജീവിതം ആരംഭിക്കുന്നത്. പിന്നീട് തമിഴിലും സജീവമായി മാറുകയായിരുന്നു. അഭിനയത്തിന് പുറമെ ഗായിക എന്ന നിലയിലും കയ്യടി നേടാന്‍ രമ്യ നമ്പീശന് സാധിച്ചിട്ടുണ്ട്. ചാപ്പാ കുരിശ്, ട്രാഫിക്, സേതുപതി, പിസ തുടങ്ങി നിരവധി സൂപ്പര്‍ ഹിറ്റ് സിനിമകളില്‍ നായികയായി എത്തിയിട്ടുണ്ട് രമ്യ നമ്പീശന്‍.

ഇപ്പോഴിതാ തന്റെ കരിയറിന്റെ തുടക്കകാലത്തെ ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് രമ്യ നമ്പീശന്‍. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് രമ്യ നമ്പീശന്‍ മനസ് തുറന്നത്. ആദ്യ ഘട്ടങ്ങളിലെ തിരഞ്ഞെടുപ്പുകള്‍ പാളിയോ? എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു രമ്യ നമ്പീശന്‍.

Ramya Nambeesan

എനിക്കങ്ങനെയൊന്നും തോന്നാറില്ല. കരിയറില്‍ മാറ്റം വരുന്നത് ട്രാഫിക് സിനിമ മുതലാണ്. ബോബി സഞ്ജയ്, രാജേഷ് പിള്ള, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവര്‍ക്ക് നന്ദി. അവര്‍ ആ റോളിലേക്ക് എന്നെ തീരുമാനിച്ചതിനാലാണ് ചാപ്പാ കുരിശ്, ഈ അടുത്ത കാലത്ത്, പിസ, ഒക്കെ സംഭവിക്കുന്നത്. പലരും വേണ്ടെന്ന വച്ച റോളുകള്‍ എന്നിലേക്ക് എത്തിയിട്ടുണ്ട്. അവ കരിയറിലെ ഓര്‍ക്കപ്പെടുന്ന സിനിമകളുമായി. തമിഴില്‍ സേതുപതി അങ്ങനെയൊന്നാണെന്നാണ് രമ്യ പറയുന്നത്.

ചാപ്പാ കുരിശ് സിനിമയിലെ ലിപ് ലോക്ക് സീന്‍ ചെയ്യാന്‍ അല്‍പം ടെന്‍ഷനുണ്ടായിരുന്നു. പലരോടും ഉപദേശം തേടി. കഥയ്ക്ക് ആവശ്യമെങ്കില്‍ നീയത് ചെയ്യണം എന്ന് തീര്‍ത്തു പറഞ്ഞത് അച്ഛനും അമ്മയുമാണ്. ഏറ്റെടുത്ത കഥാപാത്രം പൂര്‍ണതയോടെ ചെയ്യാനുള്ള ഉത്തരവാദിത്തം നമുക്കുണ്ടെന്നാണ് അച്ഛന്‍ പറഞ്ഞതെന്നും രമ്യ പറയുന്നു.

റിയല്‍ ലൈഫും റീല്‍ ലൈഫും ഒന്നായിക്കാണുന്നതെന്തിന്? റീല്‍ ലൈഫില്‍ ആ കഥാപാത്രം അങ്ങനെ ചെയ്യുന്നത് റിയല്‍ ലൈഫുമായി ബന്ധപ്പെടുത്തേണ്ടതില്ല. ആ സീന്‍ ഇല്ലെങ്കില്‍ ചാപ്പാ കുരിശ് എന്ന സിനിമയ്ക്ക് റെലവന്‍സില്ല. അതിനാല്‍ ആ സീനുകള്‍ മാറ്റുകയില്ല. എന്നെ ഒഴിവാക്കുകയെന്നതാണ് പോം വഴി. അപ്പോള്‍ നഷ്ടം എനിക്കാണ്. നല്ലൊരു കഥാപാത്രം കൈ വിട്ടു പോകും. അങ്ങനെയൊരു സാഹചര്യത്തില്‍ ബാക്കിയുള്ളവര്‍ എന്ത് പറഞ്ഞാലും ഹൗ യു ടേക്ക് ഇറ്റ് എന്നേയുള്ളൂവെന്നും രമ്യ നമ്പീശന്‍ വ്യക്തമാക്കുന്നുണ്ട്.

Ramya Nambeesan

അഭിനയത്തിലൂടേയും പാട്ടിലൂടേയും കയ്യടി നേടിയിട്ടുള്ള രമ്യ നമ്പീശന്‍ തന്റെ നിലപാടുകളിലൂടേയും വാര്‍ത്തകളില്‍ ഇടം നേടിട്ടുണ്ട്. സിനിമാ മേഖലയിലെ പ്രശ്‌നങ്ങളെക്കുറിച്ച് എന്നും ഉറച്ച ശബ്ദത്തോടെ സംസാരിച്ചിട്ടുള്ള താരമാണ് രമ്യ. നിലപാടുകളുടെ പേരില്‍ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നിട്ടുണ്ടോ? എന്ന ചോദ്യത്തിനും അഭിമുഖത്തില്‍ രമ്യ മറുപടി നല്‍കുന്നുണ്ട്.

നിലപാട് സ്വീകരിച്ചാല്‍ പിന്നെയതിന്റെ ബുദ്ധിമുട്ടുകളെക്കുറിച്ച് ചിന്തിക്കരുത്. നല്ലത് വന്നാലും മോശം വന്നാലും ഉള്‍ക്കൊള്ളുകയാണ് വേണ്ടതെന്നാണ് രമ്യ പറയുന്നത്. ഒരാളെ അയാളുടെ നിലപാടിന്റെ പേരില്‍ തൊഴിലിടത്തില്‍ ബുദ്ധിമുട്ടിക്കുന്നത് നല്ല പ്രവണതയല്ല എന്ന് മാത്രമേ പറയാനുള്ളൂ. ഞാനത് അതിജീവിക്കും. മറ്റൊരാള്‍ക്ക് അത് അങ്ങനെ ആകണമെന്നില്ല. എന്നെ സംബന്ധിച്ച് സമാധമാണ് പ്രധാനം. കിടന്നാല്‍ സുഖമായി ഉറങ്ങാനാകണം. നിലപാടുകള്‍ എടുക്കാതിരുന്നാല്‍ ആ ഉറക്കം എനിക്ക് കിട്ടില്ലെന്നും രമ്യ നമ്പീശന്‍ പറയുന്നു.

More from Filmibeat

Read more about: ramya nambeesan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X