മൂന്ന് കൊല്ലം അവന്‍ പിന്നാലെ നടന്നു! രാവിലേയും വൈകിട്ടും ബസ് സ്റ്റോപ്പില്‍ കാത്തു നില്‍ക്കും: രമ്യ പാണ്ഡ്യന്‍
ജോക്കര്‍ എന്ന സിനിമയിലൂടെയാണ് രമ്യ പാണ്ഡ്യന്‍ അരങ്ങേറുന്നത്. പിന്നീട് നിരവധി സിനിമകളുടെ ഭാഗമായി മാറിയ രമ്യ പാണ്ഡ്യന്‍ താരമാകുന്നത് ബിഗ് ബോസിലൂടെയാണ്. ബിഗ് ബോസ് തമിഴ് സീസണ്‍ 4 ലെ മത്സരാര്‍ത്ഥിയായിരുന്നു രമ്യ പാണ്ഡ്യന്‍. ബിഗ് ബോസിലൂടെ ഒരുപാട് ആരാധകരെ നേടിയെടുക്കാന്‍ രമ്യയ്ക്ക് സാധിച്ചിട്ടുണ്ട്.
സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് രമ്യ പാണ്ഡ്യന്‍. തന്റെ ഫോട്ടോഷൂട്ടും മറ്റും രമ്യ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. അവ ആരാധകര്‍ ഏറ്റെടുക്കാറുമുണ്ട്. ഇതിനിടെ ഇപ്പോഴിതാ തനിക്ക് നേരിടേണ്ടി വന്നൊരു മോശം അനുഭവത്തെക്കുറിച്ചുള്ള രമ്യ പാണ്ഡ്യന്റെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. വിശദമായി വായിക്കാം തുടര്‍ന്ന്.

സമൂഹത്തില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന സുരക്ഷിതത്വമില്ലായ്മയെക്കുറിച്ച് വ്യക്തമാക്കുന്നതാണ് രമ്യയുടെ തുറന്ന് പറച്ചില്‍. താന്‍ കോളേജില്‍ പോകുന്ന സമയത്ത് എന്നും തന്നെ കാണാനായി ഒരു പയ്യന്‍ ബസ് സ്റ്റോപ്പില്‍ വന്ന് നില്‍ക്കുമായിരുന്നുവെന്നാണ് രമ്യ പാണ്ഡ്യന്‍ പറയുന്നത്. രാവിലെ പോകുമ്പോഴും വൈകുന്നേരം തിരിച്ചു വരുമ്പോഴും അവന്‍ അവിടെയുണ്ടാകുമായിരുന്നുവെന്നാണ് രമ്യ പറയുന്നത്.
മൂന്ന് വര്‍ഷത്തോളം അവന്‍ തന്നെ പിന്തുടര്‍ന്നിരുന്നുവെന്നാണ് രമ്യ പറയുന്നത്. ഒരു ദിവസം അവന്‍ തന്നോട് പ്രണയാഭ്യര്‍ത്ഥന നടത്തിയെന്നും രമ്യ പറയുന്നു. എന്നാല്‍ താന്‍ അത് നിരസിച്ചുവെന്നാണ് രമ്യ പറയുന്നത്. ഉള്ളില്‍ നല്ല പേടിയുണ്ടായിരുന്നുവെന്നും എന്നാല്‍ അത് മുഖത്ത് കാണിക്കാതെയാണ് താന്‍ താല്‍പര്യമില്ലെന്ന് അറിയിച്ചതെന്നാണ് രമ്യ പാണ്ഡ്യന്‍ പറയുന്നത്. കാലങ്ങളായി സിനിമകള്‍ ഭാഷാഭേദമന്യേ സ്റ്റോക്കിംഗിനെ റോമാന്റിസൈസ് ചെയ്യുന്നിടത്താണ് രമ്യയുടെ വാക്കുകള്‍ ശ്രദ്ധ നേടുന്നത്.
ഈയ്യടുത്താണ് രമ്യ പാണ്ഡ്യന്‍ മലയാളത്തിലേക്ക് കടന്നു വന്നത്. സ്വപ്‌നതുല്യമായൊരു വേഷത്തിലൂടെയായിരുന്നു രമ്യയുടെ മലയാളം എന്‍ട്രി. ലിജോ ജോസ് പെല്ലിശ്ശേരിയുടെ നന്‍പകല്‍ നേരത്ത് മയകത്തിലൂടെയായിരുന്നു രമ്യയുടെ മലയാളം എന്‍ട്രി. ചിത്രിത്തിലെ രണ്ട് നായികമാരില്‍ ഒരാളായി എത്തിയത് രമ്യയായിരുന്നു. മമ്മൂട്ടി നായകനായ ചിത്രത്തിലെ രമ്യയുടെ പ്രകടനം കയ്യടി നേടുകയും ചെയ്തിരുന്നു.
മലയാളം സംസാരിക്കാന്‍ അറിയില്ലെന്നും പഠിക്കാനുള്ള ശ്രമത്തിലാണെന്നും നേരത്തെ രമ്യ പറഞ്ഞിരുന്നു. അതേസമയം, മലയാള സിനിമയുടെ ഭാഗമായതോടെ ഇപ്പോള്‍ മലയാളം കേട്ടാല്‍ മനസിലാകുമെന്നും രമ്യ നേരത്തെ പറഞ്ഞിരുന്നു. 'ലിജോ സാറിന്റെ സിനിമയില്‍ ഒരു വേഷം കിട്ടുന്നു എന്ന് അറിഞ്ഞ നിമിഷം മുതല്‍ ഞാന്‍ ആവേശത്തിലായിരുന്നു. തന്റെ അഭിനേതാക്കളില്‍ നിന്ന് എന്ത് വേണം എന്ന് കൃത്യമായി അറിയാവുന്ന സംവിധായകനാണ് ലിജോ സര്‍'' എന്നാണ് നേരത്തെ രമ്യ പറഞ്ഞത്.

2015 ല്‍ പുറത്തിറങ്ങിയ ഡമ്മി തപസു എന്ന ചിത്രത്തിലൂടെയായിരുന്നു രമ്യയുടെ അരങ്ങേറ്റം. പിന്നീട് വന്ന ജോക്കറിലെ വേഷമാണ് രമ്യയെ ശ്രദ്ധേയയാക്കുന്നത്. പിന്നീടാണ് താരം ബിഗ് ബോസിലെത്തുന്നതും ആരാധകരെ നേടിയെടുക്കുന്നതും. സിനിമകള്‍ക്ക് പുറമെ വെബ് സീരീസുകളിലും അഭിനയിച്ചിട്ടുണ്ട്. മുഗിലന്‍, ആക്‌സിഡന്റല്‍ ഫാര്‍മര്‍ ആന്റ് കോ എന്നീ സീരീസുകളിലാണ് രമ്യ അഭിനയിച്ചിട്ടുള്ളത്. ഇടുമ്പന്‍കാരിയാണ് രമ്യയുടെ പുതിയ സിനിമ. കുത്ത് വിത്ത് കോമാളിയിലും രമ്യ പങ്കെടുത്തിട്ടുണ്ട്.


Click it and Unblock the Notifications