ആലിയ വിമര്‍ശിക്കുന്നവര്‍ക്ക് അസൂയ, ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ പ്രധാനപ്പെട്ട താരം: രണ്‍ബീര്‍

ബോളിവുഡിലെ സൂപ്പര്‍ താരങ്ങളാണ് ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും. ഇരുവരും സിനിമാ പാരമ്പര്യമുള്ളതാണ്. സിനിമാ കുടുംബങ്ങളില്‍ നിന്നും കടന്നു വരികയും സ്വന്തമായൊരു ഇടം നേടിയെടുക്കുകയും ചെയ്തവരാണ് ആലിയയും രണ്‍ബീറും. ഇരുവരുടേയും പ്രണയവും വിവാഹവുമൊക്കെ വലിയ വാര്‍ത്തകളായിരുന്നു. ഇപ്പോഴിതാ തങ്ങളുടെ ആദ്യത്തെ കണ്‍മണിയെ വരവേല്‍ക്കാന്‍ തയ്യാറെടുക്കുകയാണ് ആലിയയും രണ്‍ബീറും.

എന്നാല്‍ സോഷ്യല്‍ മീഡിയയുടെ നിരന്തരമായുള്ള സൈബര്‍ അറ്റാക്കിംഗ് നേരിടുന്ന താര ദമ്പതികളാണ് ആലിയയും രണ്‍ബീറും. ഇരുവരുടേയും വിവാഹം കഴിഞ്ഞ് രണ്ട് മാസം ആകുമ്പോഴായിരുന്നു ആലിയ ഗര്‍ഭിണിയാണെന്ന വാര്‍ത്ത പുറത്ത് വരുന്നത്. ഇതിന്റെ പേരില്‍ നിരന്തരം ട്രോളുകള്‍ നേരിടേണ്ടി വന്നിരുന്നു ആലിയ. പിന്നാലെയും പൊതു ഇടങ്ങളിലേയും മറ്റും ആലിയയുടേയും രണ്‍ബീറിന്റേയും പെരുമാറ്റങ്ങളും ട്രോളുകള്‍ക്ക് ഇടയാക്കിയിരുന്നു.

രണ്‍ബീറും ആലിയയും

രണ്‍ബീറും ആലിയയും ആദ്യമായി ഒരുമിച്ച സിനിമയാണ് ബ്രഹ്‌മാസ്ത്ര. ഈ സിനിമയുടെ പ്രൊമോഷനു വേണ്ടി ആലിയയുടെ ഗര്‍ഭത്തെ ഉപയോഗിച്ചുവെന്ന വിമര്‍ശനവും താരദമ്പതികള്‍ക്ക് നേരിടേണ്ടി വന്നിരുന്നു. എന്നാല്‍ ഇപ്പോഴിതാ തന്റെ ഭാര്യയും നായികയുമായ ആലിയയ്‌ക്കെതിരെയുള്ള ട്രോളുകള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് രണ്‍ബീര്‍ കപൂര്‍. വിമര്‍ശനങ്ങള്‍ വെറും അസൂയയാണെന്നാണ് രണ്‍ബീര്‍ പറയുന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.

''എനിക്ക് തോന്നുന്നത്, ഗര്‍ഭിണിയായിരിക്കുമ്പോഴും പ്രൊമോഷന്‍ പരിപാടികളിലെല്ലാം പങ്കെടുത്തത് അഭിനന്ദിക്കേണ്ടതാണ് എന്നാണ്. അതില്‍ നിന്നും പ്രചോദനം ഉള്‍ക്കൊള്ളുകയാണ് വേണ്ടത്. ഏതെങ്കിലും തരത്തിലുള്ള വിമര്‍ശനം അസൂയയും മോശം പെരുമാറ്റവുമാണ്. ആ വിവരക്കേടുകള്‍ നമ്മള്‍ കാര്യമാക്കേണ്ടതില്ല'' എന്നാണ് രണ്‍ബീര്‍ കപൂര്‍ എന്‍ഡി ടിവിയോട് പ്രതികരിച്ചത്.

ആലിയയെ ഒരുപാട് ആശ്രയിക്കുന്നു

ആലിയയെ പ്രശംസിക്കാനും രണ്‍ബീര്‍ മറന്നില്ല. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളില്‍ ഒരാളാണ് ആലിയ എന്നാണ് രണ്‍ബീര്‍ പറയുന്നത്. ഓണ്‍ സ്‌ക്രീനിലെ ആലിയയുടെ പ്രകടനവും ഓഫ് സ്‌ക്രീനില്‍ പാലിക്കുന്ന മൂല്യങ്ങളുമെല്ലാം താന്‍ മറ്റൊരു സ്ത്രീയിലും പുരുഷനിലും കണ്ടിട്ടില്ലെന്നാണ് രണ്‍ബീര്‍ പറയുന്നത്.

നേരത്തെ താന്‍ ആലിയയെ ഒരുപാട് ആശ്രയിക്കുന്നുണ്ടെന്ന് രണ്‍ബീര്‍ പറഞ്ഞിരുന്നു. സ്വയം പര്യാപ്തനെന്ന് നേരത്തെ അഹങ്കരിച്ചിരുന്ന താന്‍ ഇപ്പോള്‍ ആലിയ എവിടെയാണെന്ന് അറിയാതെ ബാത്ത് റൂമില്‍ പോവുകയോ മറ്റെന്തെങ്കിലും ചെയ്യുകയോ ഇല്ലെന്നാണ് രണ്‍ബീര്‍ പറയുന്നത്. എപ്പോഴും ആലിയ തന്റെ അരികിലുണ്ടാകണമെന്നാണ് ആഗ്രഹിക്കുന്നതെന്നാണ് രണ്‍ബീര്‍ പറയുന്നത്.

ബ്രഹ്‌മാസ്ത്ര

അതേസമയം ഏറെ നാളുകളായി തണുത്തു കിടന്ന ബോളിവുഡ് ബോക്‌സ് ഓഫീസുകള്‍ക്ക് പുതു ജീവന്‍ പകര്‍ന്നിരിക്കുകയാണ് ബ്രഹ്‌മാസ്ത്ര. ആലിയയും രണ്‍ബീറും ആദ്യമായി ഒരുമിച്ച ചിത്രം വന്‍ വിജയമായി മാറിയിരിക്കുകയാണ്. അയാന്‍ മുഖര്‍ജിയാണ് സിനിമയുടെ സംവിധാനം. ഷാരൂഖ് ഖാന്‍ അതിഥി വേഷത്തിലെത്തിയ ചിത്രത്തില്‍ അമിതാഭ് ബച്ചന്‍, മൗനി റോയ് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.

ആലിയയെക്കുറിച്ച് രണ്‍ബീര്‍


നേരത്തെ ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടിക്കിടെ ആലിയയെക്കുറിച്ച് രണ്‍ബീര്‍ പറഞ്ഞ വാക്കുകള്‍ വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഗര്‍ഭിണിയായ ആലിയ തടിവച്ചുവെന്ന രണ്‍ബീറിന്റെ കളിയാക്കല്‍ സോഷ്യല്‍ മീഡിയയെ അസ്വസ്ഥമാക്കുകയായിരുന്നു. താരത്തിനെതിരെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം രണ്‍ബീറിന്റെ മുടി ശരിയാക്കാന്‍ ശ്രമിക്കുന്ന ആലിയയുടെ കൈ നടന്‍ തട്ടിമാറ്റുന്നതിന്റെ വീഡിയോയും വൈറലായിരുന്നു. ഇതിന്റെ പേരിലും രണ്‍ബീര്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. പിന്നാലെയാണ് താരം ആലിയയ്ക്ക് പിന്തുണയുമായി എത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X