2022 ലെ ആദ്യ മലയാളം റീലീസാകാൻ രണ്ട്!! ജനുവരി 7 നു തീയേറ്ററുകളിൽ

2022 ലെ ആദ്യ മലയാള സിനിമ റീലീസായി മാറാൻ 'രണ്ട്'. ഫൈനൽസ് എന്ന സിനിമക്ക് ശേഷം ഹെവൻലി മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവ്രതൻ നിർമ്മിച്ചു സുജിത് ലാൽ സംവിധാനം ചെയുന്ന രണ്ട് ജനുവരി 7 നു തീയേറ്ററുകളിൽ എത്തും. വിഷ്ണു ഉണ്ണികൃഷ്ണനും അന്ന രാജനുമാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ഒരു പൊളിറ്റിക്കൽ സറ്റയർ ആയ ചിത്രം സമകാലീന രാഷ്ട്രീയത്തിലൂന്നിയാണ് കഥ പറയുന്നത്. ഒരു വലിയ താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

എല്ലാ മനുഷ്യരെയും ഒരുപോലെ കാണാൻ ശ്രമിക്കുന്ന വാവ എന്ന ചെറുപ്പക്കാരനായ നാട്ടിൻപുറത്തുകാരന്റെ ജീവിതത്തിലൂടെയുള്ളൊരു സഞ്ചാരമാണ് രണ്ട്. അന്ന രേഷ്മ രാജനാണ് ചിത്രത്തിൽ നായികാ വേഷത്തിൽ എത്തുന്നത്.ഇർഷാദ്, കലാഭവൻ റഹ്മാൻ, സുധി കോപ്പ, ബാലാജി ശർമ്മ, ഗോകുലൻ, ജയശങ്കർ, കോബ്ര രാജേഷ്, ശ്രീലക്ഷ്മി, മാല പാർവതി, മറീന മൈക്കിൾ, പ്രീതി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.

Randu

ബാനർ - ഹെവൻലി മൂവീസ് പ്രൈവറ്റ് ലിമിറ്റഡ്, നിർമ്മാണം - പ്രജീവ് സത്യവ്രതൻ , സംവിധാനം - സുജിത് ലാൽ , ഛായാഗ്രഹണം - അനീഷ് ലാൽ ആർ എസ്, കഥ, തിരക്കഥ, സംഭാഷണം - ബിനുലാൽ ഉണ്ണി, എഡിറ്റിംഗ് - മനോജ് കണ്ണോത്ത്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ടിനിടോം, മാനേജിംഗ് ഡയറക്ടർ - മിനി പ്രജീവ്, ലൈൻ പ്രൊഡ്യൂസർ - അഭിലാഷ് വർക്കല, ഗാനരചന - റഫീഖ് അഹമ്മദ്, സംഗീതം - ബിജിപാൽ, ആലാപനം - കെ കെ നിഷാദ്, ചമയം - പട്ടണം റഷീദ്, പട്ടണം ഷാ, പ്രൊഡക്ഷൻ കൺട്രോളർ - ജയശീലൻ സദാനന്ദൻ , കല- അരുൺ വെഞാറമൂട്, വസ്ത്രാലങ്കാരം - അരുൺ മനോഹർ, ത്രിൽസ് - മാഫിയ ശശി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - ചാക്കോ കാഞ്ഞൂപ്പറമ്പൻ , അസ്സോസിയേറ്റ് ഡയറക്ടേഴ്സ് - കൃഷ്ണവേണി, വിനോജ് നാരായണൻ , അനൂപ് കെ എസ് , സംവിധാന സഹായികൾ - സൂനകൂമാർ , അനന്ദു വിക്രമൻ , ശരത്, ചീഫ് ക്യാമറ അസ്സോസിയേറ്റ് - ബാല, ക്യാമറ അസ്സോസിയേറ്റ്സ് - അഖിൽ , രാമനുണ്ണി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - രാജേഷ് എം സുന്ദരം, പ്രൊഡക്ഷൻ മാനേജർ - രാഹുൽ , ഫിനാൻസ് കൺട്രോളർ - സതീഷ് മണക്കാട്,

Recommended Video

സേതുരാമയ്യരായി ക്രിസ്മസ് ആഘോഷിച്ച് മമ്മൂക്ക | Filmibeat Malayalam

പ്രോജക്ട് കോ ഓർഡിനേറ്റർ - സണ്ണി താഴുത്തല , ലീഗൽ കൺസൾട്ടന്റ് -അഡ്വക്കേറ്റ്സ് അൻസാരി & അയ്യപ്പ, ചാർട്ടേർഡ് അക്കൗണ്ടന്റ്സ് -ഹരി & കൃഷ്ണ, ഡിസൈൻസ് - ഓൾഡ് മോങ്ക്സ് , അക്കൗണ്ട്സ് - സിബി ചന്ദ്രൻ , ഡിജിറ്റൽ മാർക്കറ്റിംഗ് -എന്റർടെയ്ൻമെന്റ് കോർണർ, സ്റ്റുഡിയോ - ലാൽ മീഡിയ, അഡ്മിനിസ്ട്രേഷൻ - ദിലീപ്കുമാർ (ഹെവൻലി ഗ്രൂപ്പ് ), ലൊക്കേഷൻ മാനേജർ - ഏറ്റുമാനൂർ അനുക്കുട്ടൻ, ഓൺലൈൻ ഡിസൈൻസ് - റാണാ പ്രതാപ് , വിതരണം - അനന്യ ഫിലിംസ്, സ്റ്റിൽസ് - അജി മസ്കറ്റ്, പിആർഓ - അജയ് തുണ്ടത്തിൽ.

Read more about: vishnu unnikrishnan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X