അച്ഛന്‍ മരിക്കുമ്പോള്‍ അമ്മയ്ക്ക് 30 വയസ്, നിസ്സഹായായിരുന്നു; എന്നെ വളര്‍ത്തിയത് ഗ്രാന്റ് പാരന്റ്‌സ്!

മലയാള ടെലിവിഷന്‍ ചരിത്രത്തിലെ തന്നെ ഒഴിച്ചു കൂടാനാകാത്തൊരു പേരാണ് രഞ്ജിനി ഹരിദാസ് എന്നത്. ടെലിവിഷന്‍ ഷോയുടെ അവതരണ രീതി തന്നെ മാറ്റി മറിച്ച താരം. സ്റ്റാര്‍ സിംഗര്‍ എന്ന ഷോയിലൂടെ രഞ്ജിനി മാറ്റിയത് ടെലിവിഷന്റെ തന്നെ നടപ്പുരീതികളായിരുന്നു. പിന്നീട് വന്നവരെല്ലാം രഞ്ജിനിയെ ഏറിയും കുറഞ്ഞും അനുകരിക്കുന്നവരാണെന്നതാണ് സത്യാവസ്ഥ. അന്നും അവതാരക എന്ന നിലയില്‍ രഞ്ജിനിയ്ക്ക് പകരക്കാരില്ല.

തന്റെ സംസാര രീതിയുടേയും വസ്ത്രീധാരണ രീതിയുടേയുമൊക്കെ പേരില്‍ തുടക്കത്തില്‍ വലിയ വിമര്‍ശനം നേരിട്ടിരുന്നു രഞ്ജിനി. എന്നാല്‍ വിമര്‍ശകരെ പോലും കയ്യടിപ്പിച്ചു കൊണ്ട് മലയാള ടെലിവിഷന്‍ രംഗത്ത് ഒരു ഐക്കണ്‍ ആയി രഞ്ജിനി വളര്‍ന്നു. ഇന്നും രഞ്ജിനി അവതാരകയാണെങ്കില്‍ പരിപാടി വേറെ ലെവല്‍ ആകുമെന്ന ഉറപ്പുണ്ട് മലയാളികള്‍ക്ക്.

Ranjini Haridas

ഇപ്പോഴിതാ തന്റെ കുട്ടിക്കാലത്തെക്കുറിച്ച് സംസാരിക്കുകയാണ് രഞ്ജിനി ഹരിദാസ്. താന്‍ കുഞ്ഞായിരിക്കെ തന്നെ അച്ഛനെ നഷ്ടപ്പെട്ടതിനെക്കുറിച്ചും അമ്മയെക്കുറിച്ചുമൊക്കെയാണ് രഞ്ജിനി സംസാരിക്കുന്നത്. ധന്യ വര്‍മയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് രഞ്ജിനി മനസ് തുറന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

''ചെറിയ പ്രായത്തില്‍ തന്നെ എനിക്ക് അച്ഛനെ നഷ്ടമായി. എന്റെ ഗ്രാന്റ് പാരന്റ്‌സും അമ്മയുമാണ് എന്നെ വളര്‍ത്തിയത്. ഒരു സ്ത്രീയെന്ന നിലയില്‍ അന്നത്തെ അമ്മ ഒച്ചയൊന്നും എടുക്കാത്ത ആളായിരുന്നു. 30 വയസിലാണ് അമ്മ വിധവയാകുന്നത്. ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ അന്നത്തെ അമ്മ നിസ്സഹായായ സ്ത്രീയാണ്. ഇന്ന് ഞാന്‍ എന്തൊക്ക അല്ല എന്നതൊക്കെ ആയിരുന്നു അന്നത്തെ അമ്മ. അങ്ങനൊരു സാഹചര്യത്തില്‍ കടന്നു പോയവര്‍ക്കേ ആ അവസ്ഥ മനസിലാകൂ.'' രഞ്ജിനി പറയുന്നു.

അമ്മയുടെ 22-ാം വയസിലാണ് ഞാന്‍ ജനിക്കുന്നത്. ഒരിക്കലും ജോലിയ്ക്ക് പോയിട്ടില്ല. 12-ാം ക്ലാസ് കഴിഞ്ഞപ്പോള്‍ പഠിക്കണമോ കല്യാണം കഴിക്കണമോ എന്ന് ചോദിച്ചപ്പോള്‍ കല്യാണം കഴിക്കണം എന്നു പറഞ്ഞൊരു അമ്മയാണ് എന്റേത് എന്നും താരം പറയുന്നു. പക്ഷെ അമ്മ വളരെ ബുദ്ധിമതിയാണ്. ഇന്ന് അമ്മയെ കണ്ടാലേ അത് മനസിലാകൂ. അമ്മയുടെ വ്യക്തിത്വം പുറത്ത് വരാനുള്ള അവസരം ലഭിച്ചിരുന്നില്ല. അന്നത്തെ കുട്ടികളെ അങ്ങനെയാണ് കണ്ടീഷന്‍ ചെയ്തിരിക്കുന്നതെന്നും രഞ്ജിനി പറയുന്നു.

Ranjini Haridas

എന്റെ അപ്പൂപ്പന്‍ വളരെ ലിബറല്‍ ആയിട്ടുള്ളൊരു വ്യക്തിയായിരുന്നു. നിരീശ്വസരവാദിയായിരുന്നു. പുരോഗമന ചിന്താഗതിക്കാരനായിരുന്നു. അമ്മൂമ്മയും. എന്റേത് താരതമ്യേനെ വളരെ ലിബറല്‍ ആയൊരു കുടുംബമായിരുന്നു. എയര്‍ ഫോഴ്‌സ് കുടുംബം ആയതിനാല്‍ പല നാട് കാണുകയും ചെയ്തിരുന്നുവെന്നും രഞ്ജിനി പറയുന്നു. തന്റെ അച്ഛനെക്കുറിച്ചുള്ള ഓര്‍മ്മകളും രഞ്ജിനി പങ്കുവെക്കുന്നുണ്ട്.

ഞാന്‍ ജനിച്ചപ്പോഴാണ് അച്ഛന്‍ ജോലി രാജിവെക്കുന്നത്. എനിക്ക് അച്ഛന്റെ സ്വഭാവമാണ്. അച്ഛന്‍ ഭയങ്കര ദേഷ്യക്കാരനായിരുന്നു. എനിക്ക് ഓര്‍മ്മയുള്ള ഒരേയൊരു കാര്യമാണ്. എനിക്ക് പേടിയുണ്ടായിരുന്ന ഒരേയൊരാള്‍ അച്ഛനായിരുന്നു. അച്ഛന്‍ ദേഷ്യപ്പെട്ടാല്‍ ഞാന്‍ കരയുമായിരുന്നു എന്ന് അമ്മ പറഞ്ഞിട്ടുണ്ട്. അച്ഛനെക്കുറിച്ച് വളരെ കുറച്ച് ഓര്‍മ്മകളേയുള്ളൂ. അച്ഛന്റെ പുറത്ത് കൂടെ നടക്കുമായിരുന്നത് ഓര്‍മ്മയുണ്ടെന്നും താരം പറയുന്നു.

Read more about: ranjini haridas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X