എന്തോ കത്തിക്കരിയുന്ന മണം, ഇറങ്ങിയോടി രഞ്ജിനിയും ജയറാമും; ഷൂട്ട് മുടങ്ങി! സംഭവം ഇങ്ങനെ

മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് രഞ്ജിനി. സിംഗപ്പൂരില്‍ ജനിച്ച് വളര്‍ന്ന രഞ്ജിനി തമിഴിലൂടെയാണ് സിനിമയിലെത്തുന്നത്. ഭാഗ്യരാജുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നവരായിരുന്നു രഞ്ജിനിയുടെ കുടുംബം ആ ബന്ധമാണ് താരത്തെ സിനിമയിലെത്തിച്ചത്. തമിഴില്‍ അരങ്ങേറി നിരവധി സിനിമകള്‍ ചെയ്ത ശേഷമാണ് രഞ്ജിനി മലയാളത്തിലെത്തുന്നത്.

ചിത്രം എന്ന സിനിമയിലൂടെയാണ് രഞ്ജിനി മലയാളത്തിലെത്തുന്നത്. മലയാളത്തിലെ എക്കാലത്തേയും വലിയ ഹിറ്റുകളിലൊന്നാണ് ചിത്രം. തീയേറ്ററില്‍ ഒരു വര്‍ഷം തികച്ചോടിയ സിനിമയെന്ന നേട്ടം സ്വന്തമാക്കിയ ചിത്രം. പിന്നാലെ നിരവധി ഹിറ്റുകളിലെ നായികയായി രഞ്ജിനി എത്തിയിരുന്നു. എന്നാല്‍ പിന്നീട് താരം സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. ഇടയ്ക്ക് തിരിച്ചുവന്നുവെങ്കിലും തുടര്‍ന്ന് അഭിനയിച്ചില്ല.

രഞ്ജിനിയും ജയറാമും പേടിച്ച് ഇറങ്ങി ഓടി

ഇപ്പോഴിതാ ഫ്‌ളവേഴ്‌സ് ചാനലിലെ ഒരു കോടിയില്‍ അതിഥിയായി എത്തിയിരിക്കുകയാണ് രഞ്ജിനി. രസകരമായ ഒരുപാട് കഥകള്‍ ഷോയില്‍ രഞ്ജിനി പങ്കുവെക്കുന്നുണ്ട്. അതിലൊന്നായിരുന്നു കാലാള്‍പ്പടയുടെ ചിത്രീകരണത്തിനിടെയുണ്ടായ സംഭവം. കാലാള്‍പ്പട എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ രഞ്ജിനിയും ജയറാമും പേടിച്ച് ഇറങ്ങി ഓടിയെന്ന് കേട്ടല്ലോ എന്ന കുട്ടേട്ടന്റെ ചോദ്യത്തിനായിരുന്നു താരം മറുപടി നല്‍കിയത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

ഷൂട്ട് രാത്രിയായിരുന്നു. വളരെ സീരിയസായൊരു രംഗമാണ്. ജയറാം എന്റെ ചേട്ടനായിട്ടാണ് അഭിനയിക്കുന്നത്. എന്നെ ഹോസ്റ്റലില്‍ നിന്നും വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോവുകയാണ് ഒരു ടാക്‌സില്‍. അത്യാവശ്യം ഡയലോഗൊക്കെയുള്ള രംഗമാണ്. ക്യാമറാമാന്‍ സന്തോഷ് ശിവനാണ്. സംവിധായകന്‍ വിജി തമ്പി സാറും. സന്തോഷ് വളരെ സോഫ്റ്റായ ലൈറ്റിംഗാണ് ഉപയോഗിക്കുന്നത്.

കാറിനുള്ളിലെ രംഗം

കാറിനുള്ളിലെ രംഗം ചിത്രീകരിക്കാനായി സീറ്റിന് താഴെ നിലത്തായി ഒരു ലൈറ്റ് വച്ചിരുന്നു. അത് പേപ്പറും മറ്റും വച്ച് മാസ്‌ക് ചെയ്തിരുന്നു. ക്യാമറ ഓണ്‍ ചെയ്തു, സ്റ്റാര്‍ട്ട് ആക്ഷന്‍ പറഞ്ഞു. ഞങ്ങള്‍ സീരിയസായി ഡയലോഗ് ഒക്കെ പറഞ്ഞു. അഭിനയിച്ചു കൊണ്ടിരിക്കെ എന്തോ കത്തുന്ന മണം കിട്ടി എനിക്ക്. പക്ഷെ ഞാനോര്‍ത്തു തോന്നുന്നതാകും. പിന്നെ ജയറാമിനും തോന്നി. ഞങ്ങള്‍ തോന്നലാണെന്ന് കരുതിയെന്നും രഞ്ജിനി പറയുന്നു.

അത് കഴിഞ്ഞാണ് താഴെ നോക്കുമ്പോള്‍ പേപ്പര്‍ കത്തുന്നത് കാണുന്നത്. ഞങ്ങള്‍ ചാടിയിറങ്ങി ഓടി. കുറച്ച് നേരം കൊണ്ട് സെറ്റിലായി. റീടേക്ക് എടുക്കാമെന്ന് വിജി തമ്പി സാര്‍ പറഞ്ഞു. ഓക്കെ പറഞ്ഞു. പക്ഷെ റീ ടേക്ക് എടുക്കുമ്പോള്‍ ഞാനും ജയറാമും നടന്നത് ഓര്‍ത്ത് ഓര്‍ത്ത് ചിരിക്കാന്‍ തുടങ്ങി. ഒന്നെങ്കില്‍ ഞാന്‍ അല്ലെങ്കില്‍ ജയറാം. അവസാനം ഷൂട്ട് ചെയ്യാന്‍ പറ്റാതായി. അന്ന് ഫിലിമാണ് ഷൂട്ട് ചെയ്യുന്നത്. ഇന്നത്തേത് പോലെ ഡിജിറ്റലല്ലെന്നും രഞ്ജിനി ചൂണ്ടിക്കാണിക്കുന്നു.

വിജി തമ്പി സാര്‍ ദേഷ്യപ്പെട്ടു

അതോടെ വിജി തമ്പി സാര്‍ ദേഷ്യപ്പെട്ടു. നിങ്ങളെന്താ കളിയാക്കുകയാണോ, കുറച്ച് സീരിയസ് വേണ്ടേ എന്തിനാണ് ചിരിക്കുന്നതെന്ന് ചോദിച്ചുവെന്നും താരം പറയുന്നു. എനിക്ക് ചിരി തുടങ്ങിയാല്‍ നിര്‍ത്താന്‍ പറ്റില്ല. ഞാന്‍ ചിരിക്കാതെ ഇരുന്നാലും ജയറാം എന്തെങ്കിലും പറയും പിന്നെ ചിരിയാകും. അതിനാല്‍ ഇന്ന് വേണ്ട നാളെ ചെയ്യാമെന്ന് താന്‍ സംവിധായകനോട് പറഞ്ഞുവെന്നും താരം പറയുന്നു. അങ്ങനെ അടുത്ത ദിവസവും കാണുമ്പോള്‍ തന്നെ ചിരി വരും. പക്ഷെ കാശ് പോകുന്ന കാര്യമല്ലേ, അതിനാല്‍ സീരിയസായെന്നും രംഗം പൂര്‍ത്തിയാക്കിയെന്നുമാണ് രഞ്ജിനി പറയുന്നത്.

ചിത്രം

മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് രഞ്ജിനി. മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, ചിത്രം, വര്‍ണം, കാലാള്‍പട, കോട്ടയം കുഞ്ഞച്ചന്‍ തുടങ്ങി മലയാളത്തിലെ നിരവധി ഹിറ്റ് ചിത്രങ്ങളിലെ നായികയാണ് രഞ്ജിനി. താരത്തിന്റെ കരിയറിലെ മാത്രമല്ല മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായിരുന്നു ചിത്രം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X