ചാക്കോച്ചനെ പോലൊരു നല്ല ഭര്‍ത്താവ് വേറെയില്ല; ഭാര്യ പ്രിയയുടെ ക്യാരക്ടറും അതുപോലെയാണെന്ന് രഞ്ജിത്ത് ശങ്കർ

മലയാളി പെണ്‍കുട്ടികള്‍ വിവാഹം കഴിക്കാന്‍ ഏറെ ആഗ്രഹിച്ചിട്ടുള്ള നടനാണ് കുഞ്ചാക്കോ ബോബന്‍. ഒരു കാലത്ത് ചോക്ലേറ്റ് ഹീറോയായി തിളങ്ങി നിന്ന താരം വളരെ പെട്ടെന്നാണ് ആരാധികമാരെ സ്വന്തമാക്കിയത്. എന്നാല്‍ വര്‍ഷങ്ങളോളം നീണ്ട പ്രണയത്തിനൊടുവില്‍ പ്രിയ ആന്‍ സാമുവലിനെ വിവാഹം കഴിക്കുകയും ചെയ്തു. ഇരുവരും ആദ്യമായി കണ്ടുമുട്ടിയ നിമിഷത്തെ കുറിച്ചും പ്രണയകഥയുമൊക്കെ അടുത്ത കാലത്തും വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. 2005 ലാണ് ചാക്കോച്ചന്റെ വിവാഹം നടക്കുന്നത്.

പതിനാല് വര്‍ഷത്തോളം കാത്തിരുന്ന് 2019 ല്‍ ഇരുവര്‍ക്കും ഒരു ആണ്‍കുഞ്ഞ് ജനിക്കുകയും ചെയ്തു. ഇപ്പോള്‍ സന്തുഷ്ട ദാമ്പത്യ ജീവിതം നയിക്കുകയാണ് താരങ്ങള്‍. അതേ സമയം സിനിമ പോലെ കുടുംബത്തിനും വലിയ പ്രധാന്യം നല്‍കുന്ന വ്യക്തിയാണ് കുഞ്ചാക്കോ ബോബന്‍. അദ്ദേഹത്തെ പോലെ ഇത്രയും നല്ലൊരു ഭര്‍ത്താവിനെ താന്‍ കണ്ടിട്ടില്ലെന്ന് പറയുകയാണ് സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍. ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിന്റെ വീഡിയോ വീണ്ടും വൈറലായതോടെയാണ് സംവിധായകന്റെ വാക്കുകള്‍ ശ്രദ്ധേയമായത്.

കുഞ്ചാക്കോ ബോബനെ പോലെ നല്ലൊരു ഭര്‍ത്താവ് വേറെ ഇല്ല

കുഞ്ചാക്കോ ബോബന്‍ ഫാമിലി മാന്‍ ആണ്. കുഞ്ചാക്കോ ബോബനെ പോലെ നല്ലൊരു ഭര്‍ത്താവിനെ ഞാനെന്റെ ജീവിതത്തില്‍ കണ്ടിട്ടില്ല. അങ്ങനെയുള്ള ഒരു ഹസ്ബന്‍ഡ് ആവാന്‍ വലിയ ബുദ്ധിമുട്ടാണ്. അതുകൊണ്ടാണ് പറഞ്ഞത്. ഞാന്‍ അങ്ങനെ നല്ല ഭര്‍ത്താവ് അല്ല. ഞാന്‍ പരിചയപ്പെട്ടവരിലും അത്രയും നല്ലൊരു ഹസ്ബന്‍ഡിനെ കണ്ടിട്ടില്ല. ചാക്കോച്ചന്‍ ഒരു മുത്താണ്. വളരെ വിലമതിക്കാനാവുന്ന ഭര്‍ത്താവാണ് അദ്ദേഹം. ഇനി അങ്ങനെയുള്ള ഒരു പിതാവും ആവണമെന്നാണ് എന്റെ ആഗ്രഹം.

പ്രിയയുടെ സ്വഭാവവും അങ്ങനെ തന്നെ

ചാക്കോച്ചന്റെ വീട്ടില്‍ ഞാന്‍ വളരെ കുറച്ചേ പായിട്ടുള്ളു. അന്നേരം പുള്ളി പറയുന്നത് 'ആകെ കൂടി നിങ്ങളെ ഒരു സംവിധായകന്‍, വന്നാല്‍ പിന്നെ പോവില്ലെന്നാണ്. കാരണം ഞാന്‍ നോക്കുന്നത് രാമന്റെ എന്തൊക്കെ എലമെന്റ്‌സ് അദ്ദേഹത്തില്‍ നിന്നും എടുക്കാമെന്നാണ്. മരം കേറുമോന്ന് ചോദിച്ചു. ഓ കയറുമല്ലോ എന്നും ചാക്കോച്ചന്‍ പറഞ്ഞു. പക്ഷേ ഇത്രയും വലിയ മരം കയറുമെന്ന് വിചാരിച്ചിരുന്നില്ലെന്ന് രഞ്ജിത്ത് പറയുന്നു. ചാക്കോച്ചനെ പോലെ തന്നെ പ്രിയയും ഭയങ്കര രസമുള്ള ക്യാരക്ടര്‍ ആണ്. കല്യാണം കഴിയുമ്പോള്‍ സ്ത്രീകള്‍ മൊത്തത്തില്‍ അങ്ങ് ഒതുങ്ങി പോവും. പക്ഷേ പ്രിയ അങ്ങനെയല്ല. പ്രിയ മുന്‍പുള്ള പ്രിയയെ പോലെയാണ് ഇരിക്കുന്നത്. ചാക്കോച്ചന്‍ കൊടുക്കുന്നൊരു ധൈര്യമാണത്. ഇതൊക്കെ അവര്‍ക്കിടയിലെ ചെറിയ കാര്യമാണ്. രാമന്റെ ഏദന്‍ത്തോട്ടത്തില്‍ മുത്തുമണി ഏകദേശം അതുപോലൊരു കഥാപാത്രം ചെയ്തിട്ടുണ്ടെന്നും സംവിധായകന്‍ വ്യക്തമാക്കുന്നു.

ദിലീപ് നല്ലൊരു സിനിമാക്കാരനാണ്

കുഞ്ചാക്കോ ബോബന് പിന്നാലെ ദിലീപിനെ കുറിച്ചാണ് രഞ്ജിത്ത് പറഞ്ഞത്. 'ദിലീപേട്ടന്‍ ബ്രില്യന്റ് ഫിലിം മേക്കര്‍ ആണ്. പുള്ളി എന്ത് കൊണ്ട് സിനിമ സംവിധാനം ചെയ്യുന്നില്ല എന്ന് എനിക്ക് മനസിലായിട്ടില്ല. അതുപോലെ കിടിലനൊരു അഭിനേതാവുമാണ്. പാസഞ്ചര്‍ എന്ന സിനിമയിലാണ് ഞങ്ങള്‍ ഒരുമിച്ചത്. ആ സിനിമയുടെ സ്‌ക്രീപ്റ്റ് പറഞ്ഞ് സെക്കന്‍ഡുകള്‍ക്കുള്ളില്‍ എന്റേടുത്ത് ഏഴെട്ട് സജഷന്‍സാണ് പുള്ളി പറഞ്ഞത്. കിടിലന്‍ സജഷന്‍ ആയിരുന്നത്. അദ്ദേഹത്തിന്റെ കഥാപാത്രത്തെ കുറിച്ച് ഉള്ളതല്ല എന്നതാണ് ശ്രദ്ധേയം. മമ്മൂക്കയാണ് ആദ്യം സിനിമ ചെയ്യാനിരുന്നത്. ചിത്രത്തില്‍ ശ്രീനിവാസന്റെ റോള്‍ മമ്മൂക്കയ്ക്ക് ആയിരുന്നു. പല കാരണത്താല്‍ അത് മാറി പോയതാണ്. ദിലീപേട്ടന്റെ റോള്‍ ചെയ്യാനിരുന്നത് പൃഥ്വിരാജുമാണ്. അതും മാറി വന്നു.

പൃഥ്വിരാജിനെയും ആന്റണി പെരുമ്പാവൂരിനെയും വിലക്കിയോ? പ്രചരിക്കുന്ന വാര്‍ത്തയിലെ സത്യാവസ്ഥ പങ്കുവെച്ച് ഫിയോക്ക്

Recommended Video

അനിയത്തിപ്രാവ് വേണ്ടെന്ന് വച്ച സിനിമയായിരുന്നെന്ന് കുഞ്ചാക്കോബോബൻ
രാമന്റെ ഏദന്‍ത്തോട്ടം

രാമന്റെ ഏദന്‍ത്തോട്ടം എന്ന സിനിമയിലൂടെയാണ് രഞ്ജിത്ത് ശങ്കറും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്നത്. രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രത്തില്‍ കുഞ്ചാക്കോ ബോബനെ കൂടാതെ അനു സിത്താര, ജോജു ജോര്‍ജ്, മുത്തുമണി, തുടങ്ങി വമ്പന്‍ താരനിരയും അണിനിരന്നിരുന്നു. ഭാര്യ-ഭര്‍ത്താക്കന്മാര്‍ക്കിടയില്‍ ഉണ്ടാവുന്ന പ്രശ്‌നങ്ങളും അതില്‍ നിന്നും അതിജീവിക്കുന്നതുമായ സംഭവങ്ങളാണ് സിനിമയ്ക്ക് ആസ്പദമാക്കിയത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X