twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പൃഥ്വിരാജിനെയും ആന്റണി പെരുമ്പാവൂരിനെയും വിലക്കിയോ? പ്രചരിക്കുന്ന വാര്‍ത്തയിലെ സത്യാവസ്ഥ പങ്കുവെച്ച് ഫിയോക്ക്

    |

    മാസങ്ങള്‍ക്ക് ശേഷം കേരളത്തില്‍ വീണ്ടും തിയറ്ററുകള്‍ തുറക്കാന്‍ പോവുകയാണ്. ഒക്ടോബര്‍ ഇരുപത്തിയഞ്ച് മുതലായിരിക്കും തിയറ്റര്‍ തുറക്കുക. ശേഷം രണ്ടാഴ്ചയോളം കഴിഞ്ഞാണ് മലയാള സിനിമകളുടെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. ഇതിനിടയില്‍ നടന്‍ പൃഥ്വിരാജിനെയും നിര്‍മാതാവ് ആന്റണി പെരുമ്പവൂരിനെയും തിയറ്റര്‍ ഉടമകള്‍ വിലക്കിയെന്ന തരത്തില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. തിയറ്റര്‍ തുറക്കാന്‍ തീരുമാനമായിട്ടും ചില സിനിമകള്‍ ഒടിടി റിലീസ് ചെയ്യുന്നത് കൊണ്ടാണ് താരങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്. വാർത്ത സോഷ്യൽ മീഡിയയിൽ വൈറലായതോടെ വലിയ വിമർശനവും ഉയർന്ന് വന്നു.

    എന്നാല്‍ അത്തരമൊരു പ്രചരണം തീര്‍ത്തും വ്യാജമാണെന്ന് അറിയിച്ച് ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓര്‍ഗനൈസഷന്‍ ഓഫ് കേരളയുടെ (ഫിയോക്ക്) സെക്രട്ടറി എം സി ബോബി രംഗത്ത് വന്നിരിക്കുകയാണ്. മനോരമയ്ക്ക് നല്‍കിയ പ്രതികരണത്തിലൂടെയാണ് താരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയെന്ന വാര്‍ത്തയില്‍ ബോബി പ്രതികരിച്ചത്.

    ''പൃഥ്വിരാജിനെയും ആന്റണി പെരുമ്പാവൂരിനെയും വിലക്കുന്നുവെന്ന് ആരും തീരുമാനം എടുത്തിട്ടില്ല. ഇതൊക്കെ വെറും ഊഹാപോഹങ്ങള്‍ മാത്രമാണ്. ഞങ്ങളുടെ മീറ്റിങ്ങില്‍ പല കാര്യങ്ങളും ചര്‍ച്ച ചെയ്യും. പക്ഷേ അന്തിമ തീരുമാനം എന്താണ് എന്നാണ് നോക്കേണ്ടത്. ഞങ്ങള്‍ അന്നെ ഒരു തീരുമാനമേ എടുത്തിട്ടില്ല. പൃഥ്വിരാജിന്റെ സ്റ്റാര്‍ എന്ന ചിത്രമാണ് 29 ന് തിയറ്ററില്‍ റിലീസ് ചെയ്യാന്‍ പോകുന്നത്. പിന്നെ അങ്ങനെ ഒരു വാര്‍ത്തയുടെ അടിസ്ഥാനമെന്താണ് എന്ന് അറിയില്ല. ആന്റണി പെരുമ്പാവൂരിന്റെ മൂന്ന് പടം ഒടിടി പ്ലാറ്റ്‌ഫോമിന് വേണ്ടി തന്നെ എടുത്തതാണ്. അദ്ദേഹത്തിന്റെ മരക്കാര്‍ എന്ന പടം തിയറ്ററില്‍ തന്നെ റിലീസ് ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ടെന്നും ബോബി പറയുന്നു.

    prithviraj-movies

    ഐ വി ശശി എന്ന മഹാപ്രതിഭയ്ക്ക് ദൈവം കട്ട് പറഞ്ഞപ്പോള്‍ ആ ജീവിതം മനോഹരമാക്കിയാണ് കടന്ന് പോയത്; സലാം ബാപ്പുഐ വി ശശി എന്ന മഹാപ്രതിഭയ്ക്ക് ദൈവം കട്ട് പറഞ്ഞപ്പോള്‍ ആ ജീവിതം മനോഹരമാക്കിയാണ് കടന്ന് പോയത്; സലാം ബാപ്പു

    പത്ത് എണ്‍പത് കോടി രൂപ മുടക്കി അദ്ദേഹം എടുത്ത പടം രണ്ട് വര്‍ഷമായി റിലീസ് ചെയ്യാതെ ഇരിക്കുകയാണ്. അദ്ദേഹത്തിന് ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കണം. മറ്റ് പല ചെലവും ഉണ്ടാകും. അതുകൊണ്ടായിരിക്കണം അദ്ദേഹം ഒടിടിയിലേക്ക് എന്ന് പറഞ്ഞ് തന്നെ മൂന്ന് പടം എടുത്തത്. അതില്‍ കുറ്റപ്പെടുത്താന്‍ ഞങ്ങളില്ല. ഇവരുടെ രണ്ട് പേരുടെയും പടങ്ങള്‍ ഞങ്ങള്‍ തിയറ്ററില്‍ കളിക്കില്ല എന്ന് പറഞ്ഞ് ഉണ്ടാക്കുന്ന വാര്‍ത്തയില്‍ യാതൊരു വാസ്തവുമില്ല. തിയറ്ററുകള്‍ അടഞ്ഞ് കിടക്കുന്നത് കൊണ്ടാണല്ലോ അവരൊക്കെ ഒടിടിയ്ക്ക് വേണ്ടി സിനിമ എടുത്തത്. തിയറ്റര്‍ തുറക്കുമ്പോള്‍ തിയറ്ററിലേക്ക് വേണ്ടി തന്നെ സിനിമ എടുക്കും എന്ന് മിക്കവരും ഉറപ്പ് നല്‍കിയിട്ടുണ്ട്.

    എത്രയോ പടങ്ങള്‍ ഒടിടി യില്‍ റിലീസ് ചെയ്തു. ഞങ്ങള്‍ ഒന്നും പറഞ്ഞില്ലല്ലോ. ഞങ്ങളെ ഉള്‍കൊള്ളുന്ന ആളുകളുടെ ബുദ്ധിമുട്ട് അറിയുന്നവരാണ് ഞങ്ങള്‍. ഇതുവരെ ഒടിടി യ്ക്ക് സിനിമ കൊടുക്കരുതെന്ന് ഞങ്ങള്‍ പറഞ്ഞിട്ടില്ല. തിയറ്റര്‍ തുറന്ന് കഴിഞ്ഞാല്‍ ഞങ്ങള്‍ തിയറ്ററിലേക്കുള്ള പടങ്ങളായിരിക്കും എടുക്കുക എന്ന് നിര്‍മാതാക്കളും പറഞ്ഞിട്ടുണ്ട്. ഞങ്ങളുടെ ബുദ്ധിമുട്ടും എല്ലാവരും മനസിലാക്കണം. തിയറ്റര്‍ ഉടമകളും വല്ലാത്ത പ്രതിസന്ധിയിലാണ്. അത് എല്ലാവര്‍ക്കും അറിവുള്ള കാര്യമാണല്ലോ.

    കല്യാണം കഴിഞ്ഞ് ദുബായിലാണ്; ഇപ്പോഴും തന്റെ പേര് റസിയ ആണെന്ന് പലരും കരുതുന്നുവെന്ന് നടി രാധികകല്യാണം കഴിഞ്ഞ് ദുബായിലാണ്; ഇപ്പോഴും തന്റെ പേര് റസിയ ആണെന്ന് പലരും കരുതുന്നുവെന്ന് നടി രാധിക

    Recommended Video

    മമ്മൂട്ടിയെ ഒഴിവാക്കി പൃഥിരാജിനെ നായകനാക്കാൻ കാരണം ഇതാണ് .വെളിപ്പെടുത്തലുമായി തുളസിദാസ്‌

    ഇതുവരെ അരമണിക്കൂര്‍ ഗ്യാപ്പിലാണ് തിയറ്ററുകള്‍ ഓടിച്ച് കൊണ്ടിരിക്കുന്നത്. ഇനി നാല് ഷോ വച്ച് തുടര്‍ച്ചയായി ഓടിച്ച് നോക്കണം. സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്ന കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചെയ്യുകയും വേണം. അങ്ങനെയുള്ള പരിപാടികളുടെ തിരക്കിലാണ് തിയറ്റര്‍ ഉടമകള്‍. ആദ്യം റിലീസ് ചെയ്യുന്നത് അന്യഭാഷ ചിത്രങ്ങള്‍ ആയിരിക്കും. നവംബര്‍ പന്ത്രണ്ട് മുതലായിരിക്കും മലയാള സിനിമകളുടെ റിലീസ്. ഇതിനിടയില്‍ ആരുടെയും ചിത്രങ്ങള്‍ ബഹിഷ്‌കരിക്കുന്ന രീതിയില്‍ ചര്‍ച്ച നടന്നിട്ടില്ലെന്നും ബോബി വ്യക്തമാക്കുന്നു.

    English summary
    Feuok Secretary MC Boby's Reaction About Prithviraj And Antony Perumbavoor's News
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X