വിജയ് ദേവരകൊണ്ടയെ നല്ല പേടിയായിരുന്നു; ഗീതാ ഗോവിന്ദം ചെയ്യുമ്പോൾ ടെൻഷനായി; രാഷ്മികയുടെ വെളിപ്പെടുത്തൽ
രാഷ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും ടോളിവുഡിലെ മികച്ച ജോഡികളാണ്. ഗീതാ ഗോവിന്ദം എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ഒരുമിച്ച് അഭിനയിക്കുന്നത്. രാഷ്മികക്ക് ടോളീവുഡിൽ വലിയ സ്വീകാര്യത നേടി കൊടുത്ത ചിത്രം കൂടിയാണ് ഗീതാ ഗോവിന്ദം. ഇരുവരെയും കുറിച്ച് നിരവധി ഗോസിപ്പുകളാണ് കഴിഞ്ഞ കുറച്ച് നാളുകളായി വരുന്നത്. രാഷ്മികയും വിജയ് ദേവരകൊണ്ടയും ഡെയ്റ്റിംഗിലാണെന്നാണ് ആരാധകരുടെ സംശയം. എന്നാൽ തുടക്കത്തിൽ രാഷ്മികക്ക് വിജയ് ദേവരകൊണ്ടയെ പേടിയായിരുന്നെന്ന് നടി തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്.
ഇരുവരും ഡെയ്റ്റിംഗിലാണെന്ന സംശയങ്ങൾ പലപ്പോഴും ശരിയാവാറുണ്ട്. കാരണം ഇവരുടെ ഇൻസ്റ്റഗ്രാം സ്റ്റോറികൾ കാണുമ്പോൾ ഒരുമിച്ച് യാത്രകൾ ചെയ്യുന്നതായാണ് തോന്നുന്നത്. അതുമാത്രമല്ല വിജയ് ദേവരകൊണ്ടയുടെ കുടുംബവുമായും രാഷ്മിക നല്ല ബന്ധം പുലർത്തുന്നുണ്ട്. നിലവിൽ ഇരുവരും നല്ല സുഹൃത്തുക്കളാണെന്നാണ് പറയുന്നത്. എങ്കിലും ആ പ്രസ്താവനയിൽ ആരാധകർക്ക് വിശ്വാസ്യത കുറവാണ്. വെക്കേഷൻ ആഘോഷിക്കാൻ പോകുന്നത് പോലും ഇവർ ഒരുമിച്ചാണെന്നാണ് ഇരുവരുടേയും സ്റ്റോറികളിൽ നിന്ന് വ്യക്തമാവാറുള്ളത്.

ഇത്രയും അടുത്ത ബന്ധം ഉണ്ടെങ്കിലും വിജയ് ദേവരകൊണ്ടയെ ആദ്യ കാലത്ത് പേടിയുണ്ടായിരുന്നു എന്ന് പഴയൊരു അഭിമുഖത്തിനിടെ മുൻപൊരിക്കൽ രാഷ്മിക പറഞ്ഞിരുന്നു. അതിനു രാഷ്മികക്ക് കൃത്യമായ കാരണങ്ങളുമുണ്ടായിരുന്നു. അതായത് രാഷ്മികയുടെ രണ്ടാമത്തെ തെലുഗു മൂവിയാണ് ഗീതാ ഗോവിന്ദം. മാത്രമല്ല വിജയ് തീർത്തും അപരിചിതനായ ഒരാളായിരുന്നു രാഷ്മികക്ക്.
"വിജയ് ദേവരകൊണ്ടയുമായി അഭിനയിക്കാൻ എനിക്ക് നല്ല പേടിയുണ്ടായിരുന്നു. ഒന്നാമത് എല്ലാവരും പുതിയ ആളുകൾ, വിജയ് എനിക്ക് തീർത്തും അപരിചിതനും. പക്ഷേ പതിയെ പതിയെ വിജയ് എങ്ങനെയാണ് എന്ന് മനസിലായി. വിജയ് ശരിക്കും നല്ല വ്യക്തിയാണ്. അവനൊരു ചിൽ ആറ്റിറ്റ്യൂഡുള്ള വ്യക്തി കൂടിയാണ്. അതിനാൽ വിജയ് ദേവരകൊണ്ടയുമൊത്ത് അഭിനയിക്കാൻ എനിക്ക് കുറച്ചു കൂടെ ഈസിയായി. മാത്രമല്ല ആ വൈബ് സിനിമ മുഴുവൻ ഷൂട്ട് ചെയ്ത് തീർക്കുന്നതിലും ഗുണം ചെയ്തിട്ടുണ്ട്." രാഷ്മിക പറഞ്ഞു.
തൊട്ടടുത്ത വർഷം തന്നെ ഡിയർ കോമ്രേഡ് എന്ന ചിത്രത്തിലൂടെ ഇരുവരും വീണ്ടും ഒന്നിച്ചു. ഗീതാഗോവിന്ദം പോലും ഇതും വൻ ഹിറ്റായിരുന്നു. അതിനാൽ വിജയ് ദേവരകൊണ്ട- രാഷ്മിക കോംബോ ജനങ്ങൾ ഇരു കൈയും നീട്ടി സ്വീകരിച്ചു. എന്നാൽ അതിനു ശേഷം ആ കോംബോ ഒന്നിച്ചിട്ടില്ല. പല തരത്തിലുള്ള അഭ്യൂഹങ്ങൾ ഇരുവരേയും കുറിച്ച് വ്യാപകമായി പ്രചരിക്കുന്നത്. എന്നാൽ ഇതിനെ കുറിച്ചൊന്നും രണ്ടുപേരും ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഡിയർ കോമ്രേഡിനു ശേഷം ഇരുവരും രഹസ്യമായി ഡെയ്റ്റിംഗിലാണെന്ന് പല മാധ്യമങ്ങളും എഴുതിയിരുന്നു. പല സന്ദർഭങ്ങളിലും ഇരുവരുടേയും ഇൻസ്റ്റഗ്രാം സ്റ്റോറികൾ തമ്മിൽ നല്ല സാമ്യം കാണാറുണ്ട്. അത്തരത്തിൽ സോഷ്യൽ മീഡിയയിൽ ഇരുവരും ചർച്ചാ വിഷയമാവാറുണ്ട്. നേരത്തെ രാഷ്മികയും രക്ഷിത് ഷെട്ടിയുമായി വിവാഹം ഉറപ്പിച്ചിരുന്നു. എന്നാൽ ആ ബന്ധം വിവാഹത്തിലേക്ക് എത്തിയില്ല. വിയ് ദേവരകൊണ്ടയുമായുള്ള ബന്ധം പെട്ടെന്ന് തന്നെ ഓഫിഷ്യലാക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
പുഷ്പ 2, റെയിൻബോ, ദ് ഗേൾ ഫ്രണ്ട്, കുബേര, സിക്കന്ദർ, ഛവ എന്നീ സിനിമകളാണ് രാഷ്മികയുടെ പുതിയ റിലീസുകൾ. പുഷ്പ 2 ഇന്തയ മുഴുവൻ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. കഴിഞ്ഞ വർഷം റിലീസ് ചെയ്ത ആനിമൽ എന്ന ഹിന്ദി ചിത്രമാണ് രാഷ്മികയുടെ അവസാനമിറങ്ങിയ ചിത്രം.


Click it and Unblock the Notifications