'ഞാൻ ഒരുപാട് കരഞ്ഞു, ആ വേദനയിൽ നിന്നും കരകയറാൻ സമയമെടുത്തു'; വേദനിപ്പിച്ച അനുഭവം പങ്കുവെച്ച് മഹിമ നമ്പ്യാർ!

സൂപ്പർ ഹിറ്റായി മാറിയ ആർഡിഎക്സിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയ നായികയാണ് മഹിമ നമ്പ്യാർ. മുൻപ് ഏതാനും ശ്രദ്ധേയ സിനിമകളുടെ ഭാഗമായിട്ടുണ്ടെങ്കിലും മഹിമയെ മലയാളി പ്രേക്ഷകർ തിരിച്ചറിയുന്നത് ആർഡിഎക്‌സിലൂടെയാണ്. ദിലീപ് നായകനായ കാര്യസ്ഥൻ എന്ന സിനിമയിലൂടെയാണ് മഹിമ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് തമിഴിലേക്ക് പോയ മഹിമയ്ക്ക് മികച്ച അവസരങ്ങളാണ് തമിഴിൽ നിന്നും ലഭിച്ചത്. ഒരുപിടി മികച്ച സിനിമകളുടെ ഭാഗമാകാൻ മഹിമയ്ക്ക് കഴിഞ്ഞു.

ഇതിനിടെ മലയാളത്തിൽ മാസ്റ്റർ പീസ്, മധുര രാജ തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയ വേഷങ്ങളിൽ അഭിനയിച്ചെങ്കിലും നായിക വേഷം ലഭിക്കുന്നത് ആർഡിഎക്‌സിലൂടെയാണ്. ആർഡിഎക്‌സിന് പിന്നാലെ മലയാളത്തിൽ നിന്നും ഓഫറുകൾ മഹിമയ്ക്ക് ലഭിക്കുന്നുണ്ട്. എന്നാൽ മുൻപ് ഇതായിരുന്നില്ല അവസ്ഥ. അഭിനയിച്ചുകൊണ്ടിരുന്ന സിനിമയിൽ നിന്നും പകുതിക്ക് വെച്ച് താരത്തെ മാറ്റുന്ന സാഹചര്യം വരെ ഉണ്ടായിട്ടുണ്ട്.

Mahima Nambiar

ഇപ്പോഴിതാ അതേക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് മഹിമ നമ്പ്യാർ. തമിഴിലെ പുതിയ ചിത്രമായ 800ന്റെ പ്രമോഷന്റെ ഭാഗമായി സൈൻഉലകം ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുന്നതിനിടെയാണ് മഹിമ തനിക്കുണ്ടായ ഏറെ വേദനിപ്പിച്ച അനുഭവം പങ്കുവെച്ചത്. നാല് ദിവസത്തോളം അഭിനയിച്ച ശേഷം കാരണം പോലും പറയാതെ തന്നെ മാറ്റുകയായിരുന്നുവെന്നും അതിന്റെ പേരിൽ ഒരുപാട് കരഞ്ഞുവെന്നുമാണ് മഹിമ പറയുന്നത്.

'ഒരു മലയാള സിനിമയിൽ നിന്നും എന്നെ ഒഴിവാക്കിയിട്ടുണ്ട്. സിനിമയുടെ പേര് ഞാൻ പറയുന്നില്ല. ആർഡിഎക്‌സിന് മുൻപാണ് ഏകദേശം നാല് വർഷം മുൻപ്. ആ സിനിമയിൽ ഞാൻ നാല് ദിവസം അഭിനയിച്ചു. അതിനുശേഷം എന്നെ ചിത്രത്തിൽ നിന്നും ഒഴിവാക്കി. കാരണം പോലും എനിക്ക് അറിയില്ല. എന്നെ അതിനെക്കുറിച്ച് അറിയിച്ചത് കൂടിയില്ല',

'ആ സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ വളരെ സന്തോഷത്തിലായിരുന്നു ഞാൻ. നായകന്റെയും മറ്റു പ്രധാന താരങ്ങളുടെയും ഒപ്പമെല്ലാം കോമ്പിനേഷൻ സീനുകൾ ഞാൻ ചെയ്തിരുന്നു. അതിന് ശേഷം അഞ്ചാം ദിവസം എന്നോട് ഷെഡ്യൂൾ ബ്രേക്കാണ്, അടുത്തത് ആകുമ്പോൾ വിളിക്കാമെന്ന് പറഞ്ഞു. തിരിച്ചു ഞാൻ വീട്ടിൽ എത്തിയതിന് പിന്നാലെ മാനേജർ വിളിച്ചു. എന്നെ ചിത്രത്തിൽ നിന്നും മാറ്റിയത് ആണെന്ന് പറഞ്ഞു',

'മറ്റൊരാളെ നായികയാക്കി എന്നും പറഞ്ഞു. കാരണം ഒന്നും പറഞ്ഞില്ല. എനിക്ക് സംവിധായകനോട് സംസാരിക്കണമെന്ന് പറഞ്ഞിട്ട് അതിനും അനുവദിച്ചില്ല. അതെന്നെ വല്ലാതെ വേദനിപ്പിച്ചു. കാരണം പറഞ്ഞിരുന്നെങ്കിൽ അത്രയും ബുദ്ധിമുട്ട് ഉണ്ടാകില്ലായിരുന്നു. ഓഡിഷൻ പൂർത്തിയാക്കി സെലെക്റ്റ് ചെയ്ത സിനിമയാണ്. മറ്റൊരാളെയാണ് അവർ നോക്കുന്നതെന്ന് പറഞ്ഞാൽ ഓഡിഷന് പോലും ഞാൻ പോകില്ലായിരുന്നു',

'മാറ്റിയപ്പോൾ കാരണമെങ്കിലും പറഞ്ഞാൽ മതിയായിരുന്നു. ആ വേദനയിൽ നിന്നും റിക്കവർ ചെയ്യാൻ എനിക്ക് ഒരുപാട് സമയമെടുത്തു. അതിന് ഞാൻ ഒരുപാട് കരഞ്ഞിട്ടുണ്ട്', മഹിമ നമ്പ്യാർ പറഞ്ഞു.

Mahima Nambiar

ശ്രീലങ്കൻ ക്രിക്കറ്റിലെ സ്പിൻ ഇതിഹാസം മുത്തയ്യ മുരളീധരന്റെ ജീവചരിത്രം പറയുന്ന ചിത്രമാണ് 800. ഓസ്കാർ നേടിയ സ്ലം ഡോഗ് മില്യണറിലെ താരമായ മധുർ മിട്ടലാണ് മുത്തയ്യ മുരളീധരനായി ചിത്രത്തിൽ എത്തുന്നത്. മുത്തയ്യയുടെ ഭാര്യ വേഷമാണ് മഹിമ അവതരിപ്പിക്കുന്നത്. കഥാപാത്രത്തിന്റെ ഇരട്ട സഹോദരിയായും മഹിമ എത്തുന്നുണ്ട്. നവാഗതനായ എം എസ് ശ്രീപതിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒക്ടോബർ ആറിനാണ് ചിത്രം തിയേറ്ററുകളിൽ എത്തുക.

ചന്ദ്രമുഖി 2 ആണ് മഹിമ അഭിനയിച്ച അവസാന തമിഴ് ചിത്രം. രാഘവ ലോറൻസും കങ്കണ റണാവത്തും പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രത്തിൽ ലക്ഷ്‌മി എന്ന കഥാപാത്രത്തെയാണ് മഹിമ അവതരിപ്പിക്കുന്നത്. രതം എന്ന തമിഴ് ചിത്രത്തിലാണ് മഹിമ ഇപ്പോൾ അഭിനയിക്കുന്നത്.

Read more about: mahima nambiar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X