'ആ സിനിമയിലൂടെ എനിക്കൊരു മരുമകളെയും കിട്ടി; മകൻ അത് പറഞ്ഞപ്പോൾ എതിർത്തില്ല'; സോഫിയ പോൾ

മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന നിർമ്മാതാക്കളിൽ ഒരാളാണ് സോഫിയ പോൾ. മിന്നൽ മുരളി, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ തുടങ്ങിയ സൂപ്പർ ഹിറ്റ് സിനിമകൾ പ്രേക്ഷകർക്ക് സമ്മാനിച്ച വീക്കന്റ് ബ്ലോക്ക്ബസ്റ്റര്‍ എന്ന ഫിലിം പ്രൊഡക്ഷൻ കമ്പനിയുടെ അമരക്കാരിയാണ് സോഫിയ. മലയാള സിനിമയിലെ സ്ത്രീ പ്രാതിനിധ്യം ഏറ്റവും കുറവുള്ള മേഖലയിലേക്ക് എത്തി ശോഭിച്ച് നിൽക്കുകയാണ് അവർ. മലയാള സിനിമയിലെ വലിയ പ്രൊഡക്ഷൻ കമ്പനികളിൽ ഒന്നായി വീക്കന്റ് ബ്ലോക്ക്ബസ്റ്റര്‍ ഇതിനകം പേരെടുത്ത് കഴിഞ്ഞിട്ടുണ്ട്.

ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന സിനിമയുടെ നിർമ്മാണത്തിൽ അൻവർ റഷീദുമായി റഷീദുമായി സഹകരിച്ചു കൊണ്ടായിരുന്നു സോഫിയയുടെ തുടക്കം. പിന്നീട് കാടുപൂക്കുന്ന നേരം, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പടയോട്ടം, മിന്നൽ മുരളി തുടങ്ങിയ സിനിമകൾ നിർമ്മിച്ച് നിർമ്മാണത്തിൽ സജീവമാവുകയായിരുന്നു. ആർ ഡി എക്സ് ആണ് സോഫിയ പോളിന്റെ നിർമ്മാണത്തിൽ ഒരുങ്ങുന്ന പുതിയ ചിത്രം. സിനിമയുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദങ്ങളെല്ലാം അവസാനിച്ച് റിലീസിന് ഒരുങ്ങുകയാണ് ചിത്രമിപ്പോൾ.

sophia paul

ചിത്രത്തിന്റെ റിലീസിന് പ്രൊമോഷൻ കാര്യങ്ങളിലെല്ലാം സോഫിയ പോള്‍ മുന്നിലുണ്ട്. അതിനിടെ പ്രമോഷന്റെ ഭാഗമായി സോഫിയ നല്‍കിയ ഒരു അഭിമുഖം ശ്രദ്ധനേടുകയാണ്. നടി അയ്‌മ റോസി തന്റെ മരുമകളായി വന്നതിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് സോഫിയ പോൾ. സോഫിയ നിർമിച്ച മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ അയ്‌മ എത്തിയിരുന്നു. മോഹൻലാലിന്റേയും മീനയുടെയും മകളായിട്ടാണ് അയ്‌മ അഭിനയിച്ചത്. അതിനു പിന്നാലെയാണ് മകൻ കെവിന്റെയും അയ്‌മയുടെ വിവാഹം നടന്നത്.

നിര്‍മിച്ച സിനിമകള്‍ എല്ലാം തനിക്ക് പ്രിയപ്പെട്ടതാണെന്ന് സോഫിയ പറയുന്നു. അതില്‍ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രം ചെയ്തത് ഒരുപാട് ആസ്വദിച്ചു. അതിലൂടെ തനിക്കൊരു മരുമകളെയും കിട്ടി എന്നാണ് സോഫിയ പറഞ്ഞത്. 'മോഹന്‍ലാലിന്റെയും മീനയുടെയും അഭിനയം നേരിട്ടു കാണാം എന്നായിരുന്നു മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രം ചെയ്യുമ്പോഴുള്ള സന്തോഷം. എന്നാല്‍ അതു മാത്രമല്ല, ഒരു മരുമകളെയും കിട്ടി. ചിത്രത്തില്‍ മോഹന്‍ലാലിന്റെ മകളായിട്ടാണ് അയ്‌മ അഭിനയിച്ചത്. ലൊക്കേഷനില്‍ കെവിനും വരുമായിരുന്നു',

'അവര്‍ക്ക് പരസ്പരം ഇഷ്ടമാണ് എന്ന് എനിക്ക് അറിയാമായിരുന്നു. മക്കളെ വളരെ ഫ്രണ്ട്‌ലിയായിട്ടാണ് വളര്‍ത്തിയത്. എല്ലാ കാര്യങ്ങളും അവർ എന്നോട് പറയും. മുന്തിരി വള്ളികളുടെ ഓഡിയോ ലോഞ്ചിന്റെ സമയം ആകുമ്പോഴേക്കും കെവിന്‍ എന്നോട് അയ്‌മയെ കുറിച്ച് പറഞ്ഞിരുന്നു. പിന്നെ അതിനെ എതിര്‍ക്കേണ്ട കാര്യമൊന്നും തന്നെ ഉണ്ടായിരുന്നില്ല',

sophia paul

'അയ്‌മയുടെ കുടുംബത്തെ ഞാൻ നേരത്തെ തന്നെ പരിചയപ്പെട്ടിട്ടുണ്ടായിരുന്നു. അച്ഛനോടും അമ്മയോടും ട്വിന്‍സ് സിസ്റ്ററോടും എല്ലാം നല്ല ബന്ധമാണ്. അയിമ നല്ല കുട്ടിയുമാണ്. പിന്നെ മകന് ഇഷ്ടമാണെന്നു പറഞ്ഞാല്‍ എന്തിനാണ് എതിര്‍ക്കുന്നത്', സോഫിയ പോൾ പറഞ്ഞു. ഇപ്പോള്‍ സിനിമകളുടെ കഥ കേള്‍ക്കുന്നതിലും നിര്‍മാണത്തിലും എല്ലാം അയ്‌മ പങ്കാളിയാണ്. ഒരു ഇടവേളയ്ക്ക് ശേഷം ആര്‍ ഡി എക്‌സിൽ അയ്‌മ അഭിനയിക്കുന്നുണ്ടെന്നും സോഫിയ പോൾ പറഞ്ഞു.

2016 ൽ ദൂരം എന്ന സിനിമയിലൂടെയായിരുന്നു അയ്‌മയുടെ അരങ്ങേറ്റം. എന്നാൽ 2016 ൽ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ജേക്കബിന്റെ സ്വർഗരാജ്യം എന്ന ചിത്രത്തിൽ അഭിനയിച്ചതോടെയാണ് ശ്രദ്ധനേടുന്നത്. പിന്നീടാണ് മുന്തിരിവള്ളികളിൽ അഭിനയിക്കുന്നത് ഇത് കൂടാതെ ഹൽവ, പടയോട്ടം തുടങ്ങിയ സിനിമകളിലും അയ്‌മ അഭിനയിച്ചിട്ടുണ്ട്.

More from Filmibeat

Read more about: producer
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X