ഞാന്‍ വീട്ടിലെത്തുമ്പോള്‍ അമ്മ മരിച്ചു കിടക്കുന്നതാണ് കാണുന്നത്; ചോക്ലേറ്റ് വാങ്ങി വരാന്‍ പറഞ്ഞതാണ്!
താരങ്ങളെ ഇന്റര്‍വ്യു ചെയ്യുക എന്നത് അത്ര ചെറിയ ജോലിയല്ല. ഇന്നത്തെ കാലത്ത് യൂട്യൂബ് ചാനലുകളും അഭിമുഖങ്ങളുമൊക്കെ ഒരുപാടുണ്ടാവുന്നുണ്ടെങ്കിലും ചിലപ്പോഴെങ്കിലും ചോദ്യങ്ങള്‍ അതിരു കടക്കുന്നുവെന്ന വിമര്‍ശനം നേരിടാറുണ്ട്. താരങ്ങളെ കംഫര്‍ട്ടബിള്‍ ആക്കുക, അവരുടെ സ്വാകര്യതയെ മാനിക്കുക, അതേസമയം തന്നെ പ്രേക്ഷകര്‍ക്ക് അറിയാന്‍ ആഗ്രഹമുള്ള കാര്യങ്ങള്‍ ചോദിച്ചറിയുക എന്നത് ഉത്തരവാദിത്തമുള്ളൊരു ജോലിയാണ്.
ഈ മേഖലയില്‍ പ്രതിഭ തെളിയിച്ച ചിലരുണ്ട് മലയാളത്തില്‍. അതിലൊരാളാണ് രേഖ മേനോന്‍. ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരങ്ങളെ അഭിമുഖം ചെയ്ത് പരിചയമുള്ള വ്യക്തിയാണ് രേഖ. രേഖയുടെ അഭിമുഖങ്ങള്‍ക്ക് എന്നും ആരാധകരുണ്ട്. പുതിയ കാലത്ത് തന്റെ യൂട്യൂബ് ചാനലിലൂടേയും രേഖ അഭിമുഖങ്ങള്‍ നടത്താറുണ്ട്. ഇപ്പോഴിതാ തന്റെ സ്വകാര്യ ജീവിതത്തിലെ വെല്ലുവിളികളെക്കുറിച്ചും പ്രതിസന്ധികളെക്കുറിച്ചുമൊക്കെ രേഖ മനസ് തുറക്കുകയാണ്.

ജോഷ് ടോക്ക് വീഡിയോയില്‍ ആണ് രേഖ തന്റെ ജീവിത കഥ. മകന്റെ ജനനവും കരിയറും അമ്മയുടെ മരണവുമൊക്കെയാണ് രേഖയുടെ സംസാരവിഷയമാകുന്നത്. കല്യാണം കഴിഞ്ഞ് എട്ട് വര്‍ഷം കഴിഞ്ഞപ്പോഴാണ് ഞാന്‍ പ്രെഗ്‌നനന്റ് ആയത്. എനിക്ക് എന്തോ കുഴപ്പമുള്ളത് കൊണ്ടാണ് കുട്ടികളുണ്ടാവാത്തത് എന്ന് ചിലരൊക്കെ പറഞ്ഞിരുന്നുവെന്നും രേഖ ഓര്‍ക്കുന്നു. എന്നാല്‍ അത് വരെയും വേണ്ട എന്ന് തങ്ങള്‍ തീരുമാനിച്ചതായിരുന്നു വൈകാന്‍ കാരണമെന്നാണ് രേഖ പറയുന്നത്.
ഗര്‍ഭകാലത്തും ജോലി ചെയ്യുന്നത് രേഖ തുടര്‍ന്നിരുന്നു. ഒമ്പതാം മാസത്തില്‍ നിറവയറുമായി ജോലി ചെയ്തതൊക്കെ രേഖ ഓര്‍ക്കുന്നുണ്ട്. പലരും തന്നോട് ഇപ്പോഴെങ്കിലും വിശ്രമിക്കൂ, ്പ്രസവ വേദന വന്നാല്‍ എന്ത് ചെയ്യുമെന്ന് ചോദിക്കുമായിരുന്നു. അങ്ങനെ സംഭവിച്ചാല്‍ ഒരു ഷമ ചോദിച്ചിട്ട് ഷോ സ്‌കിപ്പ് ചെയ്യുമെന്നായിരുന്നു താന്‍ നല്‍കിയ മറുപടിയെന്നാണ് രേഖ പറയുന്നത്. കുട്ടിയുടെ ജനനത്തോടെ പാരന്റിംഗ് മൂഡിലേക്ക് പോവുകയായിരുന്നുവെന്നും രേഖ പറയുന്നു.
എന്നാല്‍ ഒരിടത്ത് കുറച്ചധിക നേരം ഇരിക്കാന്‍ കഴിയാത്ത ആളെന്ന നിലയില്‍ എന്തെങ്കിലും ചെയ്യണം എന്നായിരുന്നു ചിന്ത. പ്രസവത്തിനായി മെറ്റേണിലിറ്റി ലീവെടുത്തിരുന്നതിനാല്‍ ഒന്നും ചെയ്യാന്‍ സാധിച്ചില്ല. പിന്നീട് എന്തെങ്കിലും വ്യത്യസ്തമായി ചെയ്യണമെന്ന ആഗ്രഹമാണ് തന്നെ ഒരു ട്രാവലോഗ് തുടങ്ങാന്‍ പ്രേരിപ്പിക്കുന്നതെന്നും രേഖ പറയുന്നു. ഇന്ത്യയിലെ ആദ്യത്തെ വുമന്‍ ട്രാവലോഗ് ആയിരുന്നു അത്. ഇന്ത്യവിഷന്‍ എന്ന ചാനലിന് വേണ്ടിയായിരുന്നു രേഖ ആ പരിപാടി അവതരിപ്പിച്ചത്.
മകന്‍ ജനിച്ച് ആറാം മാസത്തിലാണ് രേഖ ഷോയുമായി മടങ്ങിയെത്തുന്നത്. അത്രയധികം ആരും ചെയ്യാന്‍ ധൈര്യം കാണിക്കാത്തൊരു ഷോയായിരുന്നു അതെന്നാണ് രേഖ പറയുന്നത്. എന്നാല്‍ താന്‍ ആ പരുപാടി ആസ്വദിച്ചിരുന്നുവെന്നും താരം പറയുന്നു. ആ സമത്ത് പത്ത് ദിവസം ഷൂട്ട്, ബാക്കി ദിവസങ്ങള്‍ മകനൊപ്പം എന്നതായിരുന്നു തന്റെ രീതിയെന്നും രേഖ പറയുന്നു. ഇതിനിടെ കോര്‍പ്പറേറ്റ് ജോലിയിലേക്കും കടക്കുന്നുണ്ട് രേഖ. മകന് ഒന്നര വയസുള്ളപ്പോഴാണ് രേഖ യൂണിവേഴ്‌സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയിലേക്ക് പഠിക്കാന്‍ പോകുന്നത്.
ആ സമയത്ത് അമ്മയും അമ്മായിയമ്മയുമായിരുന്നു തനിക്കു പിന്തുണ നല്‍കിയതെന്നാണ് രേഖ പറയുന്നത്. അതേസമയം ഈ തിരക്കിനിടയില്‍ മകനൊപ്പമുള്ള ഒരുപാട് നല്ല മുഹൂര്‍ത്തങ്ങള്‍ താന്‍ മിസ് ചെയ്തുവെന്നാണ് രേഖ പറയുന്നത്.
''അവന്‍ ആദ്യമായി പിച്ച വയ്ക്കുന്നത് കാണാന്‍ പറ്റിയില്ല. ആദ്യമായി എല്ലാ കുഞ്ഞുങ്ങളും അമ്മേ എന്നാണ് വിളിക്കുന്നത്, എന്റെ മകന്‍ അച്ഛാ എന്നാണ് വിളിച്ചത്. പിന്നീട് പല ഹൈ ഫൈ ജോബ് ഓപ്പര്‍ച്യുനിറ്റീസ് വന്നപ്പോഴും ഞാന്‍ വേണ്ട എന്ന് വച്ചു. ആ ജോലി മറ്റ് യാത്രകളും എല്ലാം ഉപേക്ഷിച്ച് പിന്നീട് ഞാന്‍ എന്റെ മകനൊപ്പം നിന്നു. അപ്പോഴും ഇഡ്ലി ചാലഞ്ച് എന്ന ഷോ ചെയ്തിരുന്നു. അതേ സമയം അവനൊപ്പം തന്നെ നില്‍ക്കുകയും ചെയ്തു'' എന്നാണ് രേഖ പറയുന്നത്.

എന്റെ ഏറ്റവും വലിയ സപ്പോര്‍ട്ടിങ് സിസ്റ്റം ആയിരുന്നു എന്റെ അമ്മായി അമ്മ. എനിക്ക് കിട്ടിയ ഏറ്റവും വലിയ വെഡ്ഡിങ് ഗിഫ്റ്റ് ആണ് അമ്മ എന്നാണ് രേഖ തന്റെ ജീവിതത്തിലെ സപ്പോര്‍ട്ട് സിസ്റ്റത്തെക്കുറിച്ച് പറയുന്നത്. അതേസമയം വൈകാരികമായ അനുഭവങ്ങളും രേഖ പങ്കുവെക്കുന്നുണ്ട്.
അമ്മയുടെ മരണം നേരില്‍ കാണേണ്ടി വന്ന അവസ്ഥ ഉണ്ടായിട്ടുണ്ട് എനിക്ക്. കൊച്ചിയില്‍ നിന്ന് ജോലി ആവശ്യത്തിന് വേണ്ടി എനിക്ക് തിരുവനന്തപുരത്ത് എത്തണം. രാത്രി ഞാന്‍ അമ്മയെ വിളിച്ച് പറഞ്ഞു, ഞാന്‍ അങ്ങോട്ട് വരുന്നുണ്ട് എന്ന്. അപ്പോള്‍ കുറച്ച് ചോക്ലേറ്റ്സ് എല്ലാം കൊണ്ടുവരാന്‍ പുള്ളിക്കാരി പറഞ്ഞു. ഞങ്ങള്‍ തമ്മില്‍ അത്രയും നല്ല കൂട്ടാണ്. രാവിലെ അമ്മയ്ക്കൊപ്പം ബ്രേക്ഫാസ്റ്റ് കഴിക്കാം എന്ന സന്തോഷത്തോടെ വീട്ടില്‍ വരുമ്പോള്‍ ഞാന്‍ കാണുന്നത് ഉറക്കത്തില്‍ മരിച്ചുകിടക്കുന്ന അമ്മയെയാണ് എന്നാണ് രേഖ പറയന്നത്.


Click it and Unblock the Notifications











