കമല്‍ഹാസന്‍ ചുംബിച്ചത് പറയാതെ തന്നെ! വിഷമമായി; വര്‍ഷങ്ങള്‍ക്ക് ശേഷവും വൈറലാകുന്നു: രേഖ

ദശരഥത്തിലെ ആനി, റാംജി റാവു സ്പീക്കിംഗിലെ റാണി, പാവം പാവം രാജകുമാരനിലെ രാധിക, ഏയ് ഓട്ടോയിലെ മീനുക്കുട്ടി, കിഴക്കുണരും പക്ഷി, ലാല്‍ സലാം അങ്ങനെ നിരവധി എവര്‍ഗ്രീന്‍ സിനിമകളിലെ നായികയായി മലയാളികളുടെ മനസില്‍ സ്ഥാനം നേടിയ നടിയാണ് രേഖ. ഇന്നും മലയാളികള്‍ ഒരു മടിയുമില്ലാതെ കണ്ടിരിക്കുന്ന സിനിമകളാണ് ഇതെല്ലാം. മലയാളത്തിന് പുറമെ തമിഴിലും നായികയായി കയ്യടി നേടാന്‍ രേഖയ്ക്ക് സാധിച്ചിട്ടുണ്ട്.

വിവാഹ ശേഷമെടുത്ത ഇടവേളയ്ക്ക് ശേഷം രേഖ വീണ്ടും അഭിനയത്തില്‍ സജീവമായി മാറുകയായിരുന്നു. മലയാളത്തിലടക്കം പുതിയ തലമുറയ്‌ക്കൊപ്പം നിരവധി സിനിമകള്‍ ചെയ്തു. ഇതിനിടെ ഈയ്യടുത്ത് പുന്നകൈ മന്നനിലെ രംഗത്തില്‍ കമല്‍ഹാസന്‍ ചുംബിച്ചതു പറയാതെയാണ് എന്ന രേഖയുടെ വെളിപ്പെടുത്തല്‍ വൈറലായിരുന്നു. അതേക്കുറിച്ച് പ്രതികരിക്കുകയാണ് രേഖ.

Rekha

വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് രേഖ മനസ് തുറന്നത്. ആ സീനിന്റെ സ്വാഭാവികതയ്ക്കായി ആ ചുംബന രംഗം ബാലചന്ദര്‍ സാര്‍ എന്നെ അറിയിക്കാതെ വച്ചു. കമലിന് മാത്രമേ അറിയുമായിരുന്നുള്ളൂ. അതില്‍ വെറുപ്പോ ദേഷ്യമോ സന്തോഷമോ എനിക്കില്ല. മികച്ച സംവിധായകനൊപ്പം കമല്‍ഹാസനെ പോലെ ഒരു മഹാനടനൊപ്പം എന്ന ഭാഗ്യമായാണ് ആ സിനിമയെ ഓര്‍ക്കുന്നതെന്നാണ് രേഖ പറയുന്നത്.

അക്കാലത്തു കുറച്ചു ദിവസം അതൊരു വിഷമമായി. ചെറിയ പ്രായമല്ലേ പിന്നീടതു മനസില്‍ നിന്നു മാഞ്ഞു. അന്നു പല അഭിമുഖങ്ങളിലും ഞാനതു പറഞ്ഞു. വര്‍ഷങ്ങള്‍ക്കു മുമ്പ് പറഞ്ഞ കാര്യം ഇപ്പോഴും ഇടയ്ക്ക് വൈറല്‍ ആക്കിക്കൊണ്ടിരിക്കുകയാണ്. കുഴപ്പമൊന്നുമില്ല. എനിക്ക് കുറച്ചുകൂടി പ്രശസ്തി കിട്ടുമെന്ന് മാത്രമെന്നും രേഖ പറയുന്നു. സുമതി ജോസഫൈന്‍ എന്ന സ്വന്തം പേര് മാറ്റിയതിനെക്കുറിച്ചും രേഖ സംസാരിക്കുന്നുണ്ട്.

ആദ്യ ചിത്രമായ കടലോര കവിതൈകളില്‍ അഭിനയിക്കുമ്പോള്‍ ഗുരുനാഥന്‍ ഭാരതിരാജ സാറാണ് രേഖ എന്നെനിക്ക് പേര് നല്‍കിയത്. പല പേരുകളെഴുതി കുലുക്കി അതില്‍ നിന്നും തിരഞ്ഞെടുത്തതാണ് ഈ പേര്. ഉത്തരേന്ത്യയിലെ പോലെ ദക്ഷിണേന്ത്യയ്ക്കും ഇരിക്കട്ടെ ഒരു രേഖ എന്നു പറഞ്ഞു അദ്ദേഹം. ആ പേരിലാണ് എന്നെ എല്ലാവരും അറിയുന്നത്. അതുകൊണ്ട് ആ പേരു വിളിക്കുന്നതാണ് ഇഷ്ടമെന്നാണ് രേഖ പറയുന്നത്.

ആരുടെ വ്യക്തിപരമായ കാര്യങ്ങളിലും ഇടപെടാറില്ല. ആരേയും ഉപദേശിക്കാറില്ല താനെന്നാണ് രേഖ പറയുന്നത്. ഗോസിപ്പിനോട് അകലം പാലിക്കും. സെറ്റില്‍ പോവുക. ജോലി ചെയ്തു തിരികെ പോരുക. അതാണ് അന്നും ഇന്നും രീതിയെന്നും താരം പറയുന്നു. അതുപോലെ എന്റെ വ്യക്തിപരമായ കാര്യങ്ങള്‍ ആരുമായും പങ്കുവെക്കാറില്ലെന്നും രേഖ പറയുന്നു. അച്ഛനാണ് അത്തരത്തിലുള്ള വ്യക്തിത്വം എന്നില്‍ വളര്‍ത്തിയെടുത്തതെന്നും താരം പറയുന്നു.

Rekha

ഗിവ് റെസ്‌പെക്ട് ടേക്ക് റെസ്‌പെക്ട് ആണ് പോളിസി. ഒരിടത്തും സ്വയം തൊഴാന്‍ അനുവദിക്കാറില്ല. എന്നെ ബഹുമാനിക്കാത്ത ആളുകളേയും സാഹചര്യങ്ങളേയും തിരിഞ്ഞു നോക്കാറില്ല. ആരെയും വേദനിപ്പിക്കാതെ സമയനിഷ്ഠതയോടെ മറ്റുള്ളവരെ ബഹുമാനിച്ചു കൊണ്ട് ജോലി ചെയ്യാന്‍ ഇഷ്ടമുള്ള വ്യക്തിയാണ് താനെന്നും രേഖ പറയുന്നു. തന്റെ പുതിയ പ്രൊജക്ടുകളെക്കുറിച്ചും രേഖ സംസാരിക്കുന്നുണ്ട്.

വെബ് സീരീസുകളാണല്ലോ ഇപ്പോള്‍ ട്രെന്‍ഡ്. ഞാനും സത്യരാജ് സാറും സീതയുമൊക്കെ ചേര്‍ന്ന് പെര്‍ഫെക്ട് ഹസ്ബന്റ് എന്നൊരു വെബ് സീരീസ് ചെയ്തു. ജസ്റ്റിസ് ഫോര്‍ ജനി, പൃഥ്വിരാജിന്റെ അമ്മ കഥാപാത്രമാകുന്ന ഗുരുവായൂര്‍ അമ്പലനടയില്‍ എന്നിവയാണ് പുതിയ സിനിമകളെന്നാണ് രേഖ പറയുന്നത്.

Read more about: rekha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X