"ഡോണ്ട് പ്ലേ ബോയ്സ്, ഡോണ്ട് പ്ലേ..." ഇന്നസെൻ്റ് ഇല്ലെങ്കിൽ ആ സിനിമ ഈ രൂപത്തിലാവില്ല: രഞ്ജി പണിക്കർ

മലയാള സിനിമയുടെ എക്കാലത്തെയും മികച്ച കോമഡി ചിത്രങ്ങളിൽ ഇന്നും പ്രേക്ഷകർക്ക് ഇഷ്ടമുള്ള ചിത്രമാണ് പശുപതി. വല്ലാത്തൊരു തരം ആവേശം ഉണർത്തുന്ന സിനിമ. ഇന്നസെന്റിന്റെ നായക വേഷവും ഒപ്പം നിരവധി ആർട്ടിസ്റ്റുകൾ വേറെയും. തമാശകൾ കൊണ്ട് അമ്മാനമാടിയ പശുപതി ഷാജി കൈലാസ് സംവിധാനം ചെയ്ത് 1990 ൽ റിലീസ് ചെയ്ത ചിത്രമാണ്. ഷാജി കൈലാസുമായുള്ള ആത്മ ബന്ധത്തെ കുറിച്ചും പശുപതി എന്ന ചിത്രത്തെ കുറിച്ചും എഴുത്തുകാരൻ രഞ്ജി പണിക്കർ മനോരമ ഓൺലൈനിലൂടെ സംസാരിക്കുന്നു.

"ഷാജി അസോസിയേറ്റ് ഡയറക്ടർ ആയിരുന്ന കാലത്ത് ഞാൻ ഇന്റർവ്യൂ ചെയ്തിട്ടുണ്ട്. അന്ന് ഞാൻ മാ​ഗസിനിൽ വർക്ക് ചെയ്യുന്ന സമയമായിരുന്നു. അങ്ങനെ ആദ്യം പരിചയപ്പെടുമ്പോൾ മുതൽ പരസ്പരം ഒരു ബന്ധം ഉണ്ടാവുന്നു. ആ ബന്ധമാണ് സൗഹൃദത്തിലേക്ക് എത്തിയത്. അന്ന് മലയാളത്തിലെ ലീഡിം​ഗ് അസോസിയേറ്റുകളെ കുറിച്ച് ഞാൻ ഒരു കോളം ചെയ്യുന്നുണ്ടായിരുന്നു. അതിലൂടെ ഷാജിയെയും പരിചയപ്പെട്ടു. പിന്നീട് സുറുമ വീഡിയോ എന്ന വാർത്താ മാ​ഗസിനിൽ ഞാൻ വർക്ക് ചെയ്യാൻ തുടങ്ങി.

Renji Panicker

മലയാളത്തിലെ ആദ്യത്തെ വീഡിയോ ന്യൂസ് മാ​ഗസിനായിരുന്നു സുറുമ. അന്ന് പശുപതി സിനിമയുടെ കഥ എഴുതിയ മുതുകുളം മോഹൻ ആ കഥ എന്നോട് പറഞ്ഞു. അദ്ദേഹത്തിന് അന്ന് ദൂരദർശനിൽ ജോലി കിട്ടിയിട്ട് പോവുകയാണ്. അതിനാൽ ഇത് സ്ക്രിപ്റ്റായിട്ട് ചെയ്യാൻ അദ്ദേഹത്തിന് സമയമില്ല. കഥ കേട്ടപ്പോൾ പെട്ടെന്ന് തോന്നി ഷാജിയെ കൊണ്ട് ചെയ്യിക്കാമെന്ന്. അങ്ങനെ ഞങ്ങൾ തിരുവനന്തപുരത്തെ ഷാജിയുടെ വീട്ടിൽ പോയി കഥ പറഞ്ഞു. ഷാജിക്ക് കഥ ഇഷട്മായി.

അതോടെ ഞങ്ങൾ തിരിച്ചു വന്നു. അന്ന് രഘുനാഥ് പല്ലേരിയായിരുന്നു ഈ കഥ എഴുതാൻ വേണ്ടി തീരുമാനിച്ചത്. എന്നാൽ അദ്ദേഹത്തിനു നിരവധി സിനിമകൾ ചെയ്യേണ്ടതിനാൽ നടന്നില്ല. ഒരു ദിവസം ഷാജി എന്നെ വിളിച്ചിട്ട് ഈ കഥ എഴുതാൻ പറഞ്ഞു. എന്നാൽ എനിക്ക് ഒരു കോമഡി സിനിമയൊന്നും എഴുതാൻ താത്പര്യം ഉണ്ടായിരുന്നില്ല. അവസാനം ആ സൗഹൃദത്തിന്റെ പേരിൽ എനിക്ക് ആ കഥ എഴുതേണ്ടി വന്നു. അതാണ് പശുപതി." രഞ്ജി പണിക്കർ പറഞ്ഞു.

Renji Panicker

പശുപതി എന്ന സിനിമ ഷാജി കൈലാസ് സംവിധാനം ചെയ്ത് രഞ്ജി പണിക്കർ എഴുതിയത് ആണെന്ന് അറിയാത്ത ആളുകളായിരുന്നു ഭൂരിഭാ​ഗവും. ആക്ഷൻ സിനിമകളുടെ അമരക്കാരായ ഇരുവരും ഒരു കോമഡിപ്പടം ചെയ്യുകയും അതിനു ഇന്നും ആരാധകർ ഉണ്ടാവുകയും ചെയ്യുന്നുണ്ടെങ്കിൽ വെറുമൊരു കോമഡി സിനിമയില്ല അത്. പശുപതി ഇന്നും ഒരു മാസ്റ്റർപീസ് മൂവിയാണ്. ഇന്നസെന്റിന്റെ നെ​ഗറ്റീവ് ഷെയ്ഡുള്ള നായക വേഷവും ആ കൊച്ചു ​ഗ്രാമത്തിലെ സംഭവ വികാസങ്ങളുമെല്ലാം ഇന്നും ചിരിപടർത്തുന്നു.

ആ കഥയിലെ കോമഡിയെല്ലാം ഇന്നസെന്റിന്റെ സംഭാവനയാണെന്നാണ് രഞ്ജി പണിക്കർ പറയുന്നത്. ഇത്തരത്തിലൊരു കോമഡി ട്രാക്ക് ജീവിതത്തിൽ ആദ്യമായാണ് രഞ്ജി പണിക്കർ പരീക്ഷിക്കുന്നത്. അതിൽ ഏറ്റവും വലിയ സപ്പോർട്ട് ഇന്നസെന്റായിരുന്നു. അതിനാൽ പശുപതിയുടെ വിജയത്തിനു പിന്നിൽ ഇന്നസെന്റിന്റെ സംഭാവനയാണെന്നാണ് അദ്ദേഹം പറയുന്നത്. ഇന്നസെന്റിന്റെ ഭാ​ഗങ്ങളിൽ ഭൂരിഭാ​ഗവും അദ്ദേഹത്തിന്റെ സംഭാവനയാണ്. അദ്ദേഹം കൂടെ നിന്നതിനാലാണ് തനിക്കാ സിനിമ പൂർത്തിയാക്കാൻ സാധിച്ചതെന്ന് രഞ്ജി പറയുന്നു.

More from Filmibeat

Read more about: renji panicker
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X