എന്തുകൊണ്ട് സണ്ണിയ്‌ക്കൊപ്പം വരുന്നില്ല? വേര്‍ പിരിഞ്ഞോ? ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി രഞ്ജിനി കുഞ്ചു
ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയാണ് സണ്ണി വെയ്‌നും രഞ്ജിനി കുഞ്ചുവും. സണ്ണി വെയ്ന്‍ നായകനായും സഹനടനായുമെല്ലാം മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയാണ്. അതേസമയം ഡാന്‍സറായ രഞ്ജിനി ടെലിവിഷനിലും സോഷ്യല്‍ മീഡിയയിലുമെല്ലാം സജീവമായ താരവും. ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ ഒരുപാട് ആരാധകരെ നേടിയെടുക്കാന്‍ രഞ്ജിനിയ്ക്ക് സാധിച്ചിരുന്നു.
സോഷ്യല്‍ മീഡിയയില്‍ രഞ്ജിനി കുഞ്ചു പങ്കുവെക്കുന്ന ഡാന്‍സ് വീഡിയോകള്‍ വൈറലായി മാറാറുണ്ട്. അതേസമയം സോഷ്യല്‍ മീഡിയയിലും പൊതുവേദികളിലും സണ്ണിയും രഞ്ജിനിയും അധികം ഒരുമിച്ച് എത്താറില്ല. അതേക്കുറിച്ച് ഇപ്പോഴിതാ രഞ്ജിനി കുഞ്ചു സംസാരിക്കുകയാണ്. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് രഞ്ജിനി കുഞ്ചു മനസ് തുറന്നത്.

''ഒരു കാരണം തിരക്കു തന്നെയാണ്. അത് ആളുകള്‍ക്ക് എത്രത്തോളം മനസിലാകും എന്നറിയില്ല. രണ്ടു പേരും രണ്ട് മേഖലകളില്‍ ഓടി നടന്ന് ജോലി ചെയ്യുന്നവരാണ്. ഒരു സൈഡ് ആ ടാഗ് ലൈന്‍ എന്റെ കരിയറിനെ ബാധിക്കാതെ കൊണ്ടു പോകണം എന്നുണ്ട്. അതുകൊണ്ടാണ് ഞാന്‍ കൂടുതല്‍ എക്‌സ്‌പോഷര്‍ കൊടുക്കാത്തത്. എന്നാലും ചില പ്രത്യേക ഒക്കേഷനുകളില്‍ ഞാന്‍ ഇടാറുണ്ട്. എങ്കിലും ഞാന്‍ ഒഴിവാക്കുന്നതിന്റെ പ്രധാന കാരണം അത് തന്നെയാണ്. സിനിമയാണ് ഒരു വശത്തുള്ളത്. എങ്ങനെ കറങ്ങിത്തിരിഞ്ഞാലും അതിലേക്കാകും വരിക'' രഞ്ജിനി പറയുന്നു.
അതൊരു വിലയ ക്യാന്‍വാസാണ്. ഡാന്‍സ് ഒട്ടും മോശമാണെന്നല്ല. പക്ഷെ ആളുകള്‍ കൂടുതലും താരതമ്യം ചെയ്യുന്നത് അതുമായാണ്. നേരിട്ടും അല്ലാതേയും ഞാന്‍ അത്തരം കമന്റുകള്‍ കേട്ടിട്ടുണ്ട്. പക്ഷെ കഴിഞ്ഞ ഒന്നൊന്നര വര്‍ഷമായിട്ട് ഞാന്‍ അത്തരം സംഭവങ്ങളൊന്നും കേട്ടിട്ടില്ല. വളരെ കുറവാണ്. ഒരുപക്ഷെ ഇങ്ങനെ പ്രിവന്റ് ചെയ്ത് വച്ചതു കൊണ്ടാണ്. കുറച്ച് സ്വാഭാവികവും കുറച്ച് ബോധപൂര്‍വ്വവുമാണെന്നും രഞ്ജിനി പറയുന്നു. സണ്ണി വെയ്‌ന്റെ കഥാപാത്രങ്ങളെക്കുറിച്ചും രഞ്ജിനി സംസാരിക്കുന്നുണ്ട്.
ഞ്ഞൂഞ്ഞൂവിനോട് ഒരുപാട് ഇന്റിമസിയും വിഷമവും തോന്നി. ഞാനിതുവരെ കണ്ട സണ്ണിച്ചനില്‍ നിന്നും ഒരുപാട് വ്യത്യാസമുണ്ടായിരുന്നു. ഞങ്ങള്‍ രണ്ടു പേരും കരിയറിലെ കാര്യങ്ങള്‍ പരസ്പരം അധികം ചര്‍ച്ച ചെയ്യാറില്ല. എനിക്ക് ആളുടെ കരിയറില്‍ ഇടപെടാനുള്ള അനുഭവമോ അറിവോ ഇല്ല. തിരിച്ചും അങ്ങനെയാണ്. അതിനാല്‍ നന്നായി, ഇഷ്ടപ്പെട്ടു എന്നു പറയുമെങ്കിലും കൂടുതല്‍ പറയില്ല. രണ്ടു പേരും കരിയര്‍ ബേസായ കീറിമുറിക്കലുകള്‍ക്ക് ഇരിക്കാറില്ല. സ്‌പേസ് കൊടുക്കുന്നവരാണ് രണ്ടു പേരുമെന്നാണ് താരം പറയുന്നത്.
തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സണ്ണി വെയ്ന്‍ കഥാപാത്രം മോസയിലെ കുതിര മീനുകളിലേതാണ്. ആന്‍മരിയ ഇഷ്ടമാണ്. ഫുള്ളി എന്റര്‍ടെയ്ന്‍മെന്റ് ആണ്. അനുഗ്രഹീതന്‍ ആന്റണി, അപ്പന്‍ എന്നീ സിനിമകളും ഇഷ്ടപ്പെട്ട സിനിമകളാണെന്നും രഞ്ജു കുഞ്ചു പറയുന്നു. വിവാഹം കഴിഞ്ഞിട്ട് ഏഴ് വര്‍ഷമായിരിക്കുന്നു. കുറേനാള്‍ പ്രണയിച്ച ശേഷമാണ് വിവാഹം കഴിക്കുന്നത്. എന്നാല്‍ പ്രണയിച്ചിരുന്ന കാലത്തൊന്നും അതേക്കുറിച്ച് ആര്‍ക്കും അറിയില്ലായിരുന്നു. ദുല്‍ഖര്‍ തന്നെ അറിയുന്നത് വൈകിയാണ്. അതേക്കുറിച്ചും രഞ്ജു കുഞ്ചു സംസാരിക്കുന്നുണ്ട്.

''അതാണ് നല്ലതെന്ന് തോന്നി. രണ്ടു പേര്‍ക്കും അങ്ങനെ ചെയ്യുന്നതാകും നല്ലതെന്ന് തോന്നി. അതുകാരണം ആണല്ലോ ഇപ്പോഴും ഇങ്ങനെ പോകാന്‍ സാധിക്കുന്നത്. അന്നേ അത് ചെയ്തിരുന്നുവെങ്കില്‍ എന്റെ ഐഡന്റിറ്റിയ്ക്ക് പ്രശ്‌നം വന്നിരുന്നേനെ. രണ്ടു പേരും അങ്ങനെ പോട്ടെ എന്ന് വിചാരിച്ചു. പിന്നെ ഭയങ്കരമായി പ്ലാന്‍ഡുമായിരുന്നില്ല. രണ്ടു പേരും അവരവരുടെ പ്രൈവസി ആസ്വദിക്കുന്നവരാണ്. എനിക്ക് എന്റെ സ്‌പേസ് വേണം. ആള്‍ക്ക് ആളുടെ സ്‌പേസ് വേണം'' എന്നാണ് രഞ്ജിനി കുഞ്ചു പറയുന്നത്.
സൗഹൃദം ആണ് തങ്ങളുടെ പങ്കാളിത്വത്തിന്റെ അടിത്തറയെന്നും രഞ്ജിനി പറയുന്നുണ്ട്. ''രണ്ടുപേരും അവരുടേതായ കാഴ്ചപ്പാടുകളും സ്വപ്‌നങ്ങളുമുണ്ട്. രണ്ടു റൂട്ടില്‍ പോകുന്ന ആളുകളാണ്. തുടക്കത്തിലേ അതങ്ങനെ ആയതിനാല്‍ ആയിരിക്കാം ഇപ്പോഴും ഇങ്ങനെ പോകാന്‍ സാധിക്കുന്നത്'' എന്നാണ് രഞ്ജിനി പറയുന്നത്.


Click it and Unblock the Notifications











