പറ്റിക്കപ്പെടുന്നു എന്ന് വീണ്ടും വീണ്ടും തോന്നിയാൽ പുറകോട്ട് നടക്കണം, ഇല്ലെങ്കിൽ കുഴിയിൽ ചാടും: രഞ്ജു രഞ്ജിമാർ

കേരളത്തിലെ അറിയപ്പെടുന്ന സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുകളിൽ ഒരാളാണ് രഞ്ജു രഞ്ജിമാര്‍. സോഷ്യൽ മീഡിയയിലെയൊക്കെ സജീവ സാന്നിധ്യമാണ് രഞ്ജു. ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികളും വെല്ലുവിളികളും നേരിട്ടാണ് രഞ്ജു ഇന്ന് കാണുന്ന നിലയിലേക്ക് എത്തിയത്. ജീവിതത്തില്‍ കടന്നു വന്ന വഴികളെ കുറിച്ച് രഞ്ജു രഞ്ജിമാര്‍ പലപ്പോഴായി പങ്കുവച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയുടെ അടക്കം നിരന്തരമുള്ള ആക്രമണങ്ങളേയും രഞ്ജു രഞ്ജിമാര്‍ അതിജീവിച്ചിട്ടുണ്ട്.

ഇപ്പോഴിതാ രഞ്ജു രഞ്ജിമാര്‍ പങ്കുവച്ച പുതിയൊരു കുറിപ്പ് ശ്രദ്ധ നേടുകയാണ്. തന്റെ ജീവിതം കൊണ്ട് ഒരുപാട് ട്രാൻസ് വ്യക്തികൾക്ക് പ്രചോദനമായിട്ടുള്ള ആളാണ് രഞ്ജു. വെല്ലുവിളികളെ നേരിട്ട് കരിയറിലും ജീവിതത്തിലും വലിയ വിജയങ്ങൾ സ്വന്തമാക്കി കൊണ്ടാണ് രഞ്ജു പ്രചോദനമായി മാറിയിട്ടുള്ളത്. അതുകൊണ്ട് തന്നെ ആ ജീവിത വിജയത്തിന്റെ രഹസ്യം ചോദിച്ചാൽ കൃത്യമായ മറുപടിയും രഞ്ജുവിനുണ്ട്. അതാണ് രഞ്ജു തന്റെ പുതിയ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്.

Renju Ranjimar

തന്റെ ജീവിതകഥയെ കുറിച്ചും, ജീവിത വിജയത്തെ കുറിച്ചുമാണ് രഞ്ജുവിന്റെ പുതിയ പോസ്റ്റ്. ജീവിതാനുഭവങ്ങൾ തന്നെ എന്തെല്ലാം പഠിപ്പിച്ചുവെന്ന് രഞ്ജുവിന്റെ ആ വാക്കുകളിലുണ്ട്. 'എന്താണ് ജീവിത കഥ? നമ്മള്‍ ജീവിതത്തില്‍ പരിചയപ്പെട്ട ചില മുഖങ്ങള്‍ ഓര്‍ക്കുക, അതില്‍ ഓരോ ചാപ്റ്റര്‍ ഉണ്ടാകും, അതില്‍ നിന്നും നമ്മള്‍ പഠിച്ച പാഠങ്ങളുടെ ഒരു അവലോകനം അതാണ് ജീവിത കഥ', രഞ്ജു കുറിക്കുന്നു.

'എന്താണ് ജീവിത വിജയം? എന്ന് ചോദിച്ചാല്‍, നാം മുന്‍മ്പ് പഠിച്ച പാഠങ്ങള്‍ ഉള്‍ക്കൊണ്ടു, മനുഷ്യരെ വിലയിരുത്തി, വായ അടക്കേണ്ടിടത്തു അടച്ചും, തുറക്കേണ്ടിടത്തു തുറന്നും, കണ്ണുകള്‍ തുറന്നു കാണേണ്ട കാഴ്ചകള്‍ കണ്ണ് തുറന്നു കാണുകയും, കാതുകള്‍ക്ക് മര്‍മ്മരം ഉണ്ടാകാത്ത ശബ്ദങ്ങള്‍ കേട്ടും, ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഞാന്‍ ആരെയും കരയിപ്പിച്ചില്ല, ആരെയും ചതിച്ചില്ല, ആരോടും വിശ്വാസ വഞ്ചന കാണിച്ചില്ല, എന്ന ഉറപ്പോടെ കിടന്നു ഉറങ്ങാനും കഴിഞ്ഞാല്‍, ഇതെല്ലാം അനുഭവിച്ചു ഒരിക്കലും തുറക്കാത്ത കണ്ണുകളുമായി വെള്ള മുണ്ട് പുതച്ചു കിടക്കുന്നിടത്തു മനുഷ്യന്റെ ജീവിത വിജയം പൂര്‍ണമാകുന്നു', രഞ്ജു രഞ്ജിമാര്‍ പറയുന്നു.

'നമ്മള്‍ പറ്റിക്കപെടുന്നു എന്ന് നമുക്ക് തോന്നിയാല്‍ ആദ്യം അതൊരു സംശയമായി കാണാം. അതു വീണ്ടും വീണ്ടും തോന്നി തുടങ്ങിയാല്‍ നമ്മള്‍ പുറകിലേക്ക് പോകണം. ഇല്ലെങ്കില്‍ മുന്നില്‍ അഗാധമായ ഒരു കുഴിയില്‍ നിങ്ങള്‍ ചാടും. അതാണ് റിയാലിറ്റി. ചില ക്ലിയര്‍ ചാറ്റുകള്‍ പോലെ ശൂന്യമാകണം മനസ്സ്. അവിടെ സമാധാനം നമ്മോട് കൂടെയുണ്ട്', രഞ്ജു രഞ്ജിമാര്‍ കുറിച്ചു. നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുകളുമായി എത്തുന്നത്.

Renju Ranjimar

അടുത്തിടെ ജീവിതത്തിൽ ആദ്യമായി പതറിപ്പോയ നിമിഷത്തെ കുറിച്ച് രഞ്ജു പറഞ്ഞ വാക്കുകളും ശ്രദ്ധനേടിയിരുന്നു. തന്റെ വ്യക്തിത്വത്തെ ചോദ്യം ചെയ്ത ആ നിമിഷം ഇന്നും ഒരു മുള്ളുപോലെ എന്നെ കുത്തി കുത്തി വേദനിപ്പിക്കുന്നുണ്ടെന്നാണ് രഞ്ജു പറഞ്ഞത്. കരയാതെ ഉറങ്ങാന്‍ പറ്റാത്ത ആ ദിവസങ്ങള്‍, മരണത്തെ മുന്നില്‍ കണ്ട ദിവസങ്ങള്‍.

ഞാന്‍ സ്വയം എന്നെ തിരിച്ചറിയാനും, തിരിച്ചു പിടിക്കാനും എന്റെ മനസ്സിനെ പഠിപ്പിച്ച ആ നിമിഷം,, ഞാന്‍ സ്വയം സന്തോഷിക്കാന്‍ ശ്രമം തുടങ്ങി, ചുറ്റിനും ആരൊക്കെ ഉണ്ടായിട്ടും, നമ്മുടേ സന്തോഷം നമ്മള്‍ തന്നെ ആണ് എന്ന തിരിച്ചറിവ്, എന്റെ സ്‌നേഹവും, ക്യാരിങ്ങും, വിശ്വാസവും എല്ലാം എല്ലാം എന്നില്‍ നിന്നും നഷ്ടമായ ആ ദിവസങ്ങള്‍ ആണ് എന്നെ വീണ്ടും ആ പഴയ രഞ്ജു രഞ്ജിമാര്‍ എന്ന തീ ഗോളത്തെ പുനര്‍ജനിപ്പിച്ചത് എന്നാണ് രഞ്ജു കുറിച്ചത്.

Read more about: Renju Renjimar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X