പലതും പ്രതീക്ഷിച്ചെത്തുന്ന പ്രണയാഭ്യര്‍ത്ഥനകളെ തിരിച്ചറിയാം; മനസ് തുറന്ന് രഞ്ജു രഞ്ജിമാര്‍

മലയാളികള്‍ക്ക് സുപരിചിതയായ മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് രഞ്ജു രഞ്ജിമാര്‍. ട്രാന്‍സ് യുവതിയായ രഞ്ജു രഞ്ജിമാര്‍ ട്രാന്‍സ് സമൂഹത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളിലൂടേയും ശ്രദ്ധ നേടിയിട്ടുണ്ട്. ഇപ്പോഴിത ലിംഗമാറ്റ ശസ്ത്രക്രിയയെക്കുറിച്ചുള്ള രഞ്ജു രഞ്ജിമാര്‍ പങ്കുവച്ച വാക്കുകള്‍ ശ്രദ്ധിക്കപ്പെടുകയാണ്. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. മേക്കപ്പ് താന്‍ ജീവിക്കാന്‍ വേണ്ടിയാണ് ആദ്യം തുടങ്ങിയതെന്നും പിന്നീട് അത് തന്റെ പാഷന്‍ ആയി മാറുകയായിരുന്നുവെന്നുമാണ് രഞ്ജു രഞ്ജിമാര്‍ പറയുന്നത്. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

ശ്രദ്ധയുടെയും അനന്യയുടെയും ആത്മഹത്യയെ കുറിച്ചായിരുന്നു രഞ്ജു രഞ്ജിമാര്‍ ആദ്യം മറുപടി നല്‍കിയത്. ട്രാന്‍സ് കമ്മ്യൂണിറ്റിയ്ക്ക് വേണ്ടി മികച്ച പ്രവര്‍ത്തനം നടത്തിയ അനന്യ എന്തിനു അത്തരം ഒരു കടും കൈ ചെയ്തു എന്ന ചോദ്യചിഹ്നം ഇപ്പോഴും നിലനിക്കുന്നുണ്ടെന്നാണ് രഞ്ജു രഞ്ജിമാര്‍ പറയുന്നത്. എല്ലാ പ്രതിസന്ധിയും തരണം ചെയ്യാന്‍ ആര്‍ജ്ജവം ഉള്ള കുട്ടി ആയിരുന്നു അവ ളെന്നും ഒരുപാട് സ്വപ്നങ്ങള്‍ ഉള്ള കുട്ടിയായിരുന്നുവെന്നും രഞ്ജ രഞ്ജിമാര്‍ പറയുന്നത്. ആ വേദനയില്‍ നിന്നും നമ്മള്‍ കരകയറുന്നതിന്റെ ഇടയിലാണ് താഹിറയും ശ്രദ്ധയും ആത്മഹത്യ ചെയ്യുന്നതെന്നും അവര്‍ പറയുന്നു. ഇതിനു നമ്മള്‍ എന്താണ് പറയേണ്ടത്. ഒരുപാട് വേദനകള്‍ അതിജീവിച്ചെത്തിയത് ആത്മഹത്യയിലേക്ക് എത്താന്‍ ആയിരുന്നുവോ എന്ന് ചോദിച്ചു പോവുകയാണെന്നും രഞ്ജു രഞ്ജിമാര്‍ പറയുന്നു.

ലിംഗമാറ്റ ശസ്ത്രക്രിയ

പിന്നാലെ ലിംഗമാറ്റ ശസ്ത്രക്രിയയെക്കുറിച്ചും രഞ്ജു രഞ്ജുമാര്‍ സംസാരിക്കുന്നുണ്ട്. ശസ്ത്രക്രിയ ഭയങ്കര വേദന നിറഞ്ഞതാണെന്നാണ് രഞ്ജു രഞ്ജിമാര്‍ പറയുന്നു. ജീവിതത്തിന്റെ നൂല്‍ പാലത്തില്‍ നിന്നുള്ള സര്‍ജറിയാണെന്നാണ് അവര്‍ പറുന്നത്. ആണ്‍ ശരീരത്തില്‍ ഉണ്ടായിരിക്കുന്ന ഒരു ലിംഗത്തെ അറുത്തുമാറ്റികൊണ്ട് പെണ്‍ ശരീരത്തില്‍ ഉള്ള അവയവങ്ങളെ ക്രിയേറ്റ് ചെയ്യുക എന്നുള്ളതാണ്. അത് വളരെ സങ്കീര്‍ണമാണെന്നും എന്നാല്‍ തങ്ങളുടെ സ്വപ്നത്തിനു വേണ്ടിയുള്ളതാകുമ്പോള്‍ ആ വേദനകള്‍ നമ്മള്‍ അതിജീവിക്കുമെന്നാണ് രഞ്ജു രഞ്ജിമാര്‍ പറയുന്നു. പിന്നാലെ രഞ്ജു രഞ്ജിമാര്‍ തന്റെ സര്‍ജറിയെക്കുറിച്ചും മനസ് തുറന്നു.

അവളുടെ സ്വപ്നത്തിന് വേണ്ടി

എന്റെ സര്‍ജറി സമയത്താണ് അനന്യയ്ക്കും സര്‍ജറി ചെയ്യണം എന്ന് പറയുന്നത്. എന്നാല്‍ ഞാന്‍ പറഞ്ഞതാണ് കുറച്ചുകൂടി വെയിറ്റ് ചെയ്യാന്‍ വേണ്ടി. എന്നാല്‍ അവളുടെ സ്വപ്നത്തിന് വേണ്ടി നമ്മള്‍ ഒപ്പം നില്‍ക്കുകയായിരുന്നു എന്നും രഞ്ജു പറയുന്നു. പക്ഷെ സര്‍ജറി കഴിഞ്ഞപ്പോള്‍ അവള്‍ക്ക് അതുമായി പൊരുത്തപ്പെടാന്‍ കുറച്ചുബുദ്ധിമുട്ടുകള്‍ ഉണ്ടായി .മെന്റലി ഡിപ്രെസ്ഡ് ആയി പോയെന്നും അവര്‍ പറയുന്നു. എങ്കിലും നമ്മള്‍ അവള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കിയെന്നും അവര്‍ പറയുന്നു. മൂന്നുഘട്ടങ്ങള്‍ ആയിട്ടാണ് സര്‍ജറി ചെയ്യുന്നത്. ഒരുപാട് കോമ്പ്‌ലിക്കേഷന്‌സിലൂടെയാണ് ആ സര്‍ജറി കടന്നുപോകുന്നത്. അനന്യ ഒരുപാട് പ്രതിസന്ധികള്‍ അതിജീവിച്ചിരുന്നു എന്നും രഞ്ജു രഞ്ജിമാര്‍ ഓര്‍ക്കുന്നു. അതേസമയം തന്റെ സര്‍ജറി വിജയകരം ആയിരുന്നുവെന്നും ഇത് വരെയും മറ്റു പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായില്ലെന്നും രഞ്ജു രഞ്ജിമാര്‍ വ്യക്തമാക്കുന്നു.

Recommended Video

ശ്രദ്ധ നേടി ട്രാൻസ് വുമൺ 'ഹരിണി ചന്ദന'യുടെ വിവാഹ വീഡിയോ | Oneindia Malayalam
 പ്രണയം

പിന്നാലെ പ്രണയത്തെക്കുറിച്ചാണ് രഞ്ജു രഞ്ജിമാര്‍ മനസ് തുറക്കുന്നത്. പ്രണയം എന്നത് സുഖമുള്ള ഒരു അനുഭവം ആണെന്നാണ് രഞ്ജു രഞ്ജിമാര്‍ അഭിപ്രായപ്പെടുന്നത്. സര്‍ജറി കഴിഞ്ഞു സ്ത്രീ ആയി മാറിയ ശേഷം പ്രണയം എന്ന ഒരുപാട് അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അവര്‍ പറയുന്നു. അതേസമയം തന്നെ മറ്റ് ചില ഉദ്ദേശങ്ങള്‍ മനസില്‍ വച്ചു കൊണ്ട് സമീപിക്കുന്നവരെ കുറിച്ചും രഞ്ജു രഞ്ജിമാര്‍ സംസാരിക്കുന്നുണ്ട്. സിനിമ മോഹവുമായി എന്നോട് പ്രണയ അഭ്യര്‍ത്ഥന നടത്തിയവരുണ്ട്. അതുപോലെ തന്നെ സാമ്പത്തികമായി മെച്ചം കിട്ടുന്ന തരത്തില്‍ ഉള്ള പ്രണയഅഭ്യര്‍ത്ഥനകളും ഉണ്ടായിട്ടുണ്ടെന്നാണ് ര#്ജു പറയുന്നത്. പക്ഷെ ഇതൊക്കെ തിരിച്ചറിയാന്‍ തനിക്ക് കഴിഞ്ഞു എന്നുള്ളതാണ് സത്യമെന്നും അവര്‍ പറയുന്നു. ഞാന്‍ കുറച്ചു കണ്ണിങ് ആണ്. നമ്മള്‍ പൊരുതിയത് ജീവിതവിജയത്തിന് വേണ്ടിയാണെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

Read more about: news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X