ദീപികയുടെ തലയില്‍ കൈവച്ചു ഞാന്‍ പ്രാര്‍ത്ഥിച്ചു; ദീപു, നിങ്ങള്‍ ഇന്ത്യന്‍ സിനിമയുടെ ഭാഗമാകും!

മലയാളികള്‍ക്ക് സുപരിചതിയാണ് ഇന്ന് രഞ്ജു രഞ്ജിമാര്‍. സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റായ രഞ്ജു തന്റെ ജീവിതത്തില്‍ ഒരുപാട് വെല്ലുവിളികളെ നേരിട്ടാണ് ഇന്നത്തെ നിലയിലേക്ക് എത്തിയത്. സോഷ്യല്‍ മീഡിയയിലും സജീവാണ് രഞ്ജു. താരം പങ്കുവെക്കുന്ന കുറിപ്പുകള്‍ ചര്‍ച്ചയായി മാറാറുണ്ട്. ഇപ്പോഴിതാ രഞ്ജു രഞ്ജിമാര്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്.

ബോൡവുഡിലെ സൂപ്പര്‍ നായികയായ ദീപിക പദുക്കോണിനെ ആദ്യമായി കണ്ടതിനെക്കുറിച്ചാണ് രഞ്ജു കുറിക്കുന്നത്. 2006 ലായിരുന്നു സംഭവം. ദീപിക ഷാരൂഖ് ഖാന്‍ ചിത്രം ഓം ശാന്തി ഓമിലൂടെ ബോളിവുഡിലെത്തുന്നതിനും ഒരു വര്‍ഷം മുമ്പ്. അന്ന് ദീപികയെ തേടി ഒരു മലയാളം സിനിമ വന്നിരുന്നുവെന്നും രഞ്ജു കുറിപ്പില്‍ പറയുന്നുണ്ട്. ആ വാക്കുകളിലേക്ക്.

Renju Renjimar

2006 എന്റെ ജീവിതത്തിലെ ഒരു സ്വപ്നം നടന്ന വര്‍ഷം,, ഇന്ത്യന്‍ സിനിമയുടെ സൗന്ദര്യ സങ്കല്‍പങ്ങളെ നേരില്‍ കാണാന്‍ ഭാഗ്യം ലഭിച്ച വര്‍ഷം,, എന്റെ പ്രിയപ്പെട്ട ഗോവിന്ദ് ചേട്ടന്‍ വഴി പ്രശസ്ത മേക്കപ്പ് ആര്‍ട്ടിസ്റ്റ് അംബിക പിള്ളയെ കാണാന്‍ പോയി, ആ കൂടി കാഴ്ച്ച എനിക്ക് തുറന്നു തന്നത് വില്‍സ് ഇന്ത്യ ഫാഷന്‍ വീക്കിന്റെ പടി വാതില്‍ ആയിരുന്നു, മേക്കപ്പ് റൂമില്‍ ഭാഷ അറിയാതെ പകച്ചു നിന്ന എന്നെ നോക്കി എപ്പോഴും ദീപിക എന്ന ഉയരം കൂടിയ നുണക്കുഴികാരി ചിരിക്കും. ഷോ കഴിയുന്ന ദിവസം എന്തോ മനസ്സിന് വല്ലാത്ത ഒരു വിഷമം ആയിരുന്നു.

ദീപികയുടെ തലയില്‍ കൈവച്ചു ഞാന്‍ പ്രാര്‍ത്ഥിച്ചു ദീപു, നിങ്ങള്‍ ഇന്ത്യന്‍ സിനിമയുടെ ഭാഗമാകും,, അപ്പോള്‍ ദീപികയും അംബിക മാം പറഞ്ഞു മലയാളത്തില്‍ അവസരം വന്നു ഉടനെ അങ്ങോട്ട് വരും. ദീപികയുടെ ഭാഗ്യം കൊണ്ടു ആ സിനിമയില്‍ മറ്റൊരു നടി വന്നു അഭിനയിച്ചു. അടുത്ത മാസം ദീപിക ഷാരുഖ് ഫിലിം ഓഡിഷന് പോയി. അവിടെ തുടങ്ങി ദീപികയുടെ ഭാഗ്യരേഖ.

അന്നത്തെ രഞ്ജു എന്ന സ്‌ത്രൈണ സ്വഭാവം ഉള്ള, ഉള്ളില്‍ കനലെറിയുന്ന പെണ്‍ മനസ്സുമായി സ്വയം നീറി നീറി ജീവിച്ച ആ രഞ്ജു ഇന്ന് ഈ കാണുന്ന രെഞ്ചുവിലേക്കുള്ള യാത്ര അത്ര എളുപ്പം അല്ലായിരുന്നു. ചവിട്ടു കൊണ്ടത്തിന്റെയും, അടി കൊണ്ടത്തിന്റെയും വേദനയുടെ പാടുകള്‍ ഇന്നും ഒരു നൊമ്പരമായി കൂടെ ഉണ്ട്. ഇനിയും യാത്ര കുറെ ഉണ്ട്.

Renju Renjimar

സ്വയം ഞാന്‍ ഉയരാനല്ല, ആരുടെയും അന്നം മുട്ടിക്കാനല്ല, ആയുസടുത്തിരിക്കുന്ന എന്റെ അമ്മ, എന്റെ വരവിനായി കാത്തിരിക്കുന്ന ചില മനുഷ്യ ജന്മങ്ങള്‍, എന്നെ ആശ്രയിക്കുന്ന ചില സ്‌നേഹങ്ങള്‍ ഇവരുടെയൊക്കെ പ്രതീക്ഷയാണ്. നേരിന്റെ വഴിയില്‍ കൂടി മാത്രം സഞ്ചരിക്കാന്‍ ആഗ്രഹിക്കുന്നു. എന്നെ പച്ചക്കു കൊന്നു തിന്നല്ലേ. അന്ന് ദീപികയുടെ തലയില്‍ കൈവച്ചു ഞാന്‍ പ്രാര്‍ത്ഥിച്ചതുപോലെ ആരുടെയൊക്കെ തലയില്‍ കൈവച്ചു ഞാന്‍ പ്രാര്‍ത്ഥിച്ചിട്ടുണ്ടോ അവരെല്ലാം ജീവിതത്തില്‍ ഉയരണം എന്നു മാത്രമേ ഞാന്‍ ആഗ്രഹിച്ചിട്ടുള്ളു. സര്‍വേശ്വരന്‍ ശക്തിമാനാണ് എന്നു പറഞ്ഞാണ് രഞ്ജു രഞ്ജിമാര്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.

ദീപികയെക്കുറിച്ച് മുമ്പും രഞ്ജു രഞ്ജിമാര്‍ സംസാരിച്ചിട്ടുണ്ട്. പോസ്റ്റിന് കമന്റുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്. മലയാള സിനിമയിലെ മുന്‍നിര സെലിബ്രിറ്റി മേക്ക്പ്പ് ആര്‍ട്ടിസ്റ്റാണ് രഞ്ജു രഞ്ജിമാര്‍. ഭാവന, പ്രിയാമണി, മംമ്ത മോഹന്‍ദാസ്, റിമി ടോമി തുടങ്ങിയവരുമായുള്ള സൗഹൃദത്തെക്കുറിച്ച് പലപ്പോഴും രഞ്ജു രഞ്ജിമാര്‍ സംസാരിച്ചിട്ടുണ്ട്. തന്റെ സര്‍ജറിയെക്കുറിച്ചുള്ള രഞ്ജുവിന്റെ തുറന്നു പറച്ചില്‍ കഴിഞ്ഞ ദിവസം ചര്‍ച്ചയായിരുന്നു.

Read more about: Renju Renjimar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X