ചിന്നുവിനെക്കുറിച്ച് പറയുന്നത് കേള്‍ക്കുമ്പോള്‍ സങ്കടം; കണ്ടറിഞ്ഞ് അവള്‍ ഞങ്ങളെ സഹായിക്കുന്നുണ്ട്: രേണു സുധി

ജനപ്രീയ അവതാരകയാണ് ലക്ഷ്മി നക്ഷത്ര. സ്റ്റാര്‍ മാജിക്കിലൂടെയാണ് ലക്ഷ്മി നക്ഷത്ര മലയാളികളുടെ വീടുകളിലും മനസിലും ഇടം നേടുന്നതും. സോഷ്യല്‍ മീഡിയയിലും നിറ സാന്നിധ്യമാണ് ലക്ഷ്മി നക്ഷത്ര. ലക്ഷ്മിയുടെ യൂട്യുബ് ചാനല്‍ ജനപ്രീയമാണ്. ഈയ്യടുത്ത് അന്തരിച്ച മിമിക്രി താരം കൊല്ലം സുധിയുടെ മണം പെര്‍ഫ്യൂം ആക്കുന്നതിന്റെ വീഡിയോ ലക്ഷ്മി നക്ഷത്ര പങ്കുവച്ചിരുന്നു.

കൊല്ലം സുധിയുടെ കുടുംബവുമായി വളരെ അടുത്ത ബന്ധമാണ് ലക്ഷ്മി നക്ഷത്രയ്ക്കുള്ളത്. അതിനാലാണ് ലക്ഷ്മി നക്ഷത്ര സുധി അവസാനമായി ഇട്ട ഷര്‍ട്ടില്‍ നിന്നും അദ്ദേഹത്തിന്റെ മണം വേര്‍തിരിച്ചെടുത്ത് അത് പെര്‍ഫ്യൂമാക്കി നല്‍കിയത്. എന്നാല്‍ ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ നിന്നും കടുത്ത വിമര്‍ശനങ്ങളാണ് നേരിട്ടത്. സുധിയെ വിറ്റ് കാശാക്കുകയാണ് ലക്ഷ്മി എന്നായിരുന്നു വിമര്‍ശനം.

Lakshmi Nakshatra

ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് രേണു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സുധിയുടെ ഭാര്യയായ രേണു തന്റെ പ്രതികരണം അറിയിച്ചത്. വിമര്‍ശനങ്ങള്‍ക്കെതിരെ രൂഷമായാണ് രേണു പ്രതികരിക്കുന്നത്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

സുധിച്ചേട്ടന്‍ ജീവിച്ചിരുന്ന കാലം മുതല്‍ക്കു തന്നെ ഞങ്ങളെ എല്ലാക്കാര്യങ്ങളിലും പിന്തുണയ്ക്കുന്ന, ഒരു സഹോദരിയെപ്പോലെ ഒപ്പം നില്‍ക്കുന്ന ആളാണ് ചിന്നു. സുധിച്ചേട്ടന്റെ മരണ ശേഷവും അത് തുടരുന്നുവെന്നാണ് ലക്ഷ്മിയെക്കുറിച്ച് രേണു പറയുന്നത്. ലക്ഷ്മി എല്ലാ മാസവും ഒരു തുക കൃത്യമായി തങ്ങള്‍ക്ക് തരുമെന്നും തങ്ങളുടെ ആവശ്യങ്ങള്‍ അറിഞ്ഞ് ചെയ്തു തരുമെന്നും രേണു പറയുന്നു.

അങ്ങനെ ഒരാളെക്കുറിച്ച് തങ്ങളുടെ ജീവിതത്തെക്കുറിച്ച് യാതൊന്നും അറിയാത്ത ആളുകള്‍ ഇത്തരം വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതു കേള്‍ക്കുമ്പോള്‍ സങ്കടം വരും. എന്ത് ചെയ്യാനാണ്. നമുക്ക് ആരുടേയും വായ മൂടിക്കെട്ടാനൊക്കില്ലല്ലോ. വലിയ പരിഗണന കൊടുക്കാതെ ഒഴിവാക്കാനേ സാധിക്കൂവെന്നാണ് രേണു പറയുന്നത്. സുധിയുടെ മണം പെര്‍ഫ്യൂം ആക്കാനുള്ള ആശയം തന്റേതാണെന്നും താന്‍ തന്നെയാണ് ലക്ഷ്മി നക്ഷത്രയോട് അതേക്കുറിച്ച് ആദ്യം പറയുന്നതെന്നും രേണു അഭിമുഖത്തില്‍ പറയുന്നുണ്ട്.

സുധി ജീവിച്ചിരുന്ന കാലത്തു തന്നെയായിരുന്നു
ഉപയോഗിച്ച വസ്ത്രത്തില്‍ നിന്നു ഒരു മനുഷ്യന്റെ മണം കണ്ടെത്തി അതു പെര്‍ഫ്യൂം ആക്കി എടുക്കാമെന്ന് രേണു മനസിലാക്കുന്നത്. യൂട്യൂബ് വീഡിയോയിലൂടെയായിരുന്നു അതേക്കുറിച്ച് അറിഞ്ഞത്. സുധിയുടെ മരണ ശേഷം അതേക്കുറിച്ച് രേണു വീണ്ടും ഓര്‍ത്തു. അങ്ങനെയാണ് ഒരിക്കല്‍ തന്നെ കാണാന്‍ വന്ന ലക്ഷ്മി നക്ഷത്രയോട് ഇക്കാര്യം പറയുന്നത്. അപ്പോഴാണ് ലക്ഷ്മി അങ്ങനൊരു സാധ്യതയുള്ളതെന്ന് അറിയുന്നത്.

Lakshmi Nakshatra

''എത്ര കഷ്ടപ്പെട്ടായാലും എനിക്കത് ചെയ്തു തരുമെന്ന് ഉറപ്പു നല്‍കിയാണ് മടങ്ങിയത്. അതാണ് ഇപ്പോള്‍ സാധ്യമായത്. ആ സ്‌നേഹത്തെയും കരുതലിനെയുമാണ് ചിലര്‍ ഇത്ര വലിയ വിവാദമാക്കിയത്.'' എന്നും രേണു പറയുന്നു. മാത്രമല്ല താന്‍ വീണ്ടും വിവാഹിതയാകാന്‍ പോവുകയാണെന്നും ചിലര്‍ പ്രചരിപ്പിക്കുന്നതായും രേണു ചൂണ്ടിക്കാണിക്കുന്നുണ്ട്.

''ഞാന്‍ വീണ്ടും വിവാഹിതയാകുന്നുവെന്നും അതിനായുള്ള തയാറെടുപ്പിലാണെന്നുമൊക്കെ ചിലര്‍ കഥകളുണ്ടാക്കി. അതൊക്കെ കള്ളമാണ്. ഞാനിപ്പോഴും സുധിച്ചേട്ടന്റെ ഭാര്യയാണ്. അദ്ദേഹത്തിന്റെ വിധവയാണ് ഞാന്‍. രണ്ടു മക്കളെ നന്നായി വളര്‍ത്തി ഒരു നിലയിലെത്തിക്കണമെന്നാണ് ലക്ഷ്യം. തല്‍ക്കാലം മറ്റൊരു ആലോചനകളുമില്ല'' എന്നാണ് വ്യാജ വാര്‍ത്തകളോട് രേണു പ്രതികരിക്കുന്നത്.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X