കാട്ടിക്കൂട്ടല്‍, ഉണ്ടായിരുന്ന ബഹുമാനം പോയി, ഈ പെണ്ണിന് വട്ടായോ?; രേണുവിന് അധിക്ഷേപം

മലയാളികളുടെ മനസില്‍ ഇപ്പോഴും ഒരു നോവാണ് കൊല്ലം സുധി. മിമിക്രി വേദികളിലൂടേയും ടെലിവിഷന്‍ ഷോകളിലൂടേയും സിനിമകളിലൂടേയുമെല്ലാം ഒരുപാട് ചിരിപ്പിച്ച സുധിയുടെ മരണ വാര്‍ത്ത മലയാളികളെയാകെ പിടിച്ചുലയ്ക്കുന്നതായിരുന്നു. സുധിയുടെ മരണത്തിന് ശേഷം ഏകരായിപ്പോയ കുടുംബത്തിന് പിന്തുണയുമായി സുധിയുടെ സഹപ്രവര്‍ത്തകരും കലാലോകവും സമൂഹവുമൊക്കെ മുന്നോട്ട് വന്നിരുന്നു.

അതേസമയം കഴിഞ്ഞ കുറേ നാളുകളായി സുധിയുടെ ഭാര്യ രേണു സോഷ്യല്‍ മീഡിയയുടെ അതിക്രമങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. രേണു പങ്കുവെക്കുന്ന റീല്‍ വീഡിയോകള്‍ക്കെതിരെ നിരവധി പേരാണ് വളരെ മോശം കമന്റുകളുമായി എത്തിയിട്ടുള്ളത്.സോഷ്യല്‍ മീഡിയയുടെ ആക്രമണം സഹിക്കാനാകാതെ താന്‍ റീല്‍സ് നിര്‍ത്തിയെന്ന് വരെ രേണു പറയുകയുണ്ടായിട്ടുണ്ട്.

Renu Sudhi

ഇപ്പോഴിതാ രേണു പങ്കുവച്ച പുതിയ വീഡിയോക്ക് താഴെയും മോശം കമന്റുമായി നിരവധി പേര്‍ എത്തിയിരിക്കുകയാണ്. ശകുന്തളയായി അണിഞ്ഞൊരുങ്ങിയാണ് രേണു വീഡിയോയില്‍ എത്തുന്നത്. ഈ വേഷത്തിലുള്ള ചിത്രങ്ങളും രേണു പങ്കുവച്ചിട്ടുണ്ട്. എന്നാല്‍ സോഷ്യല്‍ മീഡിയയിലെ ചിലര്‍ രേണുവിന്റെ ഈ വീഡിയോ ഇഷ്ടപ്പെട്ടില്ല. അവര്‍ കടുത്ത ഭാഷയിലാണ് രേണുവിനെ വിമര്‍ശിച്ചു കൊണ്ടിരിക്കുന്നത്.

''ചെറിയ കുട്ടിയെ പോലുണ്ട്, ജിഷയുടെ അമ്മ എത്രയോ ഭേതം.ഈ പെണ്ണിന് വട്ടായോ, ഒരു ബഹുമാനം ഉണ്ടായിരുന്നു അത് നശിപ്പിച്ചു കളയല്ലേ, അധികമായാല്‍ അമൃതവും വിഷം എന്ന് ആളുകള്‍ക്ക് തെളിയിച്ചു കൊടുത്ത സ്ത്രീ,
നിമിഷ ബിജോയ് യേ പോലെ കളത്തില്‍ ഇറങ്ങാന്‍ പോകുകയാണോ, മഞ്ജുവാരിയറിനു ശേഷം അടുത്ത ലേഡി സൂപ്പര്‍ സ്റ്റാര്‍, 50 വര്‍ഷത്തെ പ്രവര്‍ത്തനപാരമ്പര്യമുള്ള നാടക ട്രൂപ്പിനെ ഒറ്റ വേഷം കൊണ്ട് വെറുപ്പിച്ച ഐറ്റം'' എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയയുടെ പരിഹാസം.

കമന്റുകളോട് രേണു പ്രതികരിച്ചിട്ടില്ല. അതേസമയം രേണുവിനെ പ്രതിരോധിച്ചു കൊണ്ട് നിരവധി പേര്‍ രംഗത്ത് എത്തിയിട്ടുണ്ട്. സൂപ്പര്‍ ആയിട്ടുണ്ട്, പിന്നെ വെള്ള സാരിയില്‍ രേണുനെ കാണാന്‍ താല്പര്യം ഇല്ല, മോഡല്‍ ശകുന്തള ആയതു കൊണ്ട് ഓക്കേ, നെഗറ്റീവ് കമെന്റ്‌സ് നോക്കി സമയം കളയണ്ട'' എന്നായിരുന്നു ഒരാളുടെ കമന്റ്.

Renu Sudhi

സന്തോഷമായി ജീവിക്കണം. അല്ലാതെ വിഷാദരോഗത്തിന് അടിമ പെടാതെ നോക്കുക.മരണം വരെ സങ്കടപ്പെട്ടും നിരാശപ്പെട്ടും ഇരുന്നാല്‍ ഈ സോഷ്യല്‍ മീഡിയക്കാര്‍ ചിലവിന് തരില്ല. അവര്‍ എത്രത്തോളം വേദനിപ്പിക്കാനെ നോക്കു. നമ്മള്‍ എല്ലാവരും ഒരുനാള്‍ മരിക്കും. എന്ന് കരുതി ജീവിച്ചിരിക്കുന്നവര്‍ മെഴുകുതിരിപോലെ ഉരുകി.. ഉരുകി ജീവിക്കണമെന്നുള്ള മറ്റുള്ളവരുടെ സാഡിസ്റ്റ് കാഴ്ചപ്പാടിനെ അപ്പാടെ തള്ളി കളയുക എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.

നേരത്തേയും രേണുവിന് സമാനമായ രീതിയില്‍ അധിക്ഷേപം നേരിടേണ്ടി വന്നിരു്നനു. ബ്രൈഡൽ മേയ്ക്കപ്പ് ചെയ്തപ്പോഴായിരുന്നു രേണുവിന് ആക്രമണം നേരിടേണ്ടി വന്നത്. ഭർത്താവ് മരിച്ചൊരു സ്ത്രീ ബ്രൈഡൽ മേക്കപ്പ് ഇടുന്നത് എന്തിനാണെന്നായിരുന്നു ചിലരുടെ വിമർശനം. അതേസമയം രേണുവിനെ പിന്തുണയ്ക്കുന്നവരും രംഗത്തെത്തി. രേണുവിന് സന്തോഷം നൽകുന്നത് എന്താണോ അത് ചെയ്യൂവെന്നാണ് അവർ കുറിച്ചത്. കമന്റുകളെ അവഗണിക്കാനാണ് അവർ രേണുവിനോട് പറയുന്നത്.

More from Filmibeat

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X