വെറുതെ നാണം കെടണ്ട എന്ന് എല്ലാരും പറഞ്ഞു! പന്തയം വച്ച് മമ്മൂട്ടിയ്ക്ക് മെസേജ് അയച്ച രശ്മി; ഞെട്ടിച്ച് മറുപടി!
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് രശ്മി അനില്‍. ഈയ്യടുത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം നേരത്തിലും രശ്മിയുണ്ടായിരുന്നു. കോമഡി ഷോകളിലൂടെ ശ്രദ്ധ നേടിയ രശ്മി ഇന്ന് ടെലിവിഷനിലും സിനിമയിലുമെല്ലാം നിറ സാന്നിധ്യമാണ്. ഇപ്പോഴിതാ മമ്മൂട്ടിയ്ക്ക് മെസേജ് അയച്ചതിനെക്കുറിച്ച് സംസാരിക്കുകയാണ് രശ്മി. കെ ലൈവ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് രശ്മിയുടെ വെളിപ്പെടുത്തല്‍.
''സീരിയല്‍ ആര്‍ട്ടിസ്റ്റായ നവീന്‍ ആണ് ഒരു ദിവസം മമ്മൂക്കയുടെ നമ്പര്‍ തരുന്നത്. ഞാന്‍ ഒരുപാട് തവണ മെസേജ് അയച്ചു മറുപടി തരുന്നില്ലെന്നും പറഞ്ഞു. എന്നാ ഞാനൊരു മെസേജ് അയച്ച് നോക്കാമെന്ന് ഞാന്‍ നോക്കി. രശ്മി വെറുതെ നാണം കെടാന്‍ നിക്കണ്ട എന്നായിരുന്നു പ്രതികരണം. അപ്പോഴേക്കും പന്തയമായി. ആര്‍ട്ടിസ്റ്റുകളെല്ലാം ചുറ്റും കൂടി. അത്രയ്ക്ക് ഉറപ്പുണ്ടെങ്കില്‍ രശ്മി അയച്ചു നോക്കൂവെന്ന് പറഞ്ഞു' രശ്മി പറയുന്നു.

ഞാന്‍ മെസേജ് അയച്ചു. ഹായ് മമ്മൂക്ക ഞാന്‍ രശ്മിയാണ്. കോമഡിയില്‍ ഒക്കെ അഭിനയിക്കുന്നതാണ്. ഓര്‍മ്മയുണ്ടോ എന്ന് ചോദിച്ചു കൊണ്ടായിരുന്നു മെസേജ്. കൂടെ ഞാനും മമ്മൂക്കയും ഒരുമിച്ചുള്ള ഫോട്ടോയും അയച്ചു. തോപ്പില്‍ ജോപ്പന്റെ സമയത്ത് എടുത്തതായിരുന്നു ഫോട്ടോ. പേര് കേട്ട് മനസിലായില്ലെങ്കിലോ എന്ന് കരുതിയാണ് ഫോട്ടോ അയച്ചത്. അപ്പോള്‍ തന്നെ ഒരു സ്‌മൈലി മറുപടിയായി വന്നുവെന്നാണ് രശ്മി പറയുന്നത്.
അതോടെ അവിടെ കയ്യടിയും ബഹളവുമൊക്കെയായി. അപ്പോള്‍ എനിക്കൊരു സംശയം, ഇനി ആരെങ്കിലും പറ്റിക്കുന്നതാണോ? ഞാന്‍ ആ നമ്പര്‍ ശ്രീരാജ് എന്നൊരു നിര്‍മ്മാതാവുണ്ട് അദ്ദേഹത്തിന് അയച്ചു കൊടുത്തു. അയ്യോ ഇത് മമ്മൂക്കയുടെ പേഴ്‌സണല്‍ നമ്പര്‍ ആണ് ഇത് എവിടുന്നു കിട്ടിയെന്ന് ചോദിച്ചു. അപ്പോഴാണ് വിശ്വാസമായത്. അന്ന് തുടങ്ങിയതാണ്, പിന്നെ എന്തുണ്ടെങ്കിലും മമ്മൂക്കയോട് പറയാറുണ്ടെന്നും രശ്മി പറയുന്നു.
കഴിഞ്ഞ ദിവസം തനിക്ക് തുടക്കകാലത്തുണ്ടായ ഒരു മോശം അനുഭവം രശ്മി തുറന്ന് പറഞ്ഞത് വാര്‍ത്തയായിരുന്നു. ''തുടക്ക സമയത്ത് ഒരു പ്രൊഡക്ഷന്‍ കണ്‍ട്രോള്‍ എന്നോട് പറഞ്ഞിരുന്നു. ഒരു വലിയ ആര്‍ട്ടിസ്റ്റിന് പറഞ്ഞ് വച്ചിരുന്ന റോളാണ്, രശ്മിയ്ക്ക് വന്ന് ചെയ്യാന്‍ പറ്റുമോ എന്ന് ചോദിച്ചു. പക്ഷെ പ്രൊഡ്യൂസറുമായി ചെറിയ അഡ്ജസ്റ്റ്മെന്റിന് തയ്യാറാകണം'' എന്നാണ് രശ്മി പറഞ്ഞത്.

എനിക്ക് കാര്യം മനസിലായി. പക്ഷെ ഞാന്‍ അഭിനയിച്ചു. ചേട്ടാ പൈസ ആണെങ്കില്‍ സാരമില്ല, ഞാന്‍ ബാര്‍ഗെയ്ന്‍ ചെയ്യുന്നില്ല നിങ്ങള്‍ എന്താണെന്ന് വച്ചാല്‍ തന്നാല്‍ മതിയെന്ന് പറഞ്ഞുവെന്നും രശ്മി പറയുന്നു. പൈസ അല്ല എന്ന് അയാള്‍ വന്നു. പെട്ടെന്ന് മനസില്‍ തോന്നിയ കാര്യം ഞാന്‍ പറഞ്ഞുവെന്നാണ് രശ്മി പറയുന്നത്.
ചേട്ടാ ഞാന്‍ നന്നായി അഭിനയിക്കുമെന്നൊക്കെ എല്ലാവരും പറയുന്നുണ്ട്. അഭിനയിക്കാന്‍ ഞാന്‍ ഓക്കെ. പക്ഷെ മറ്റേ പെര്‍ഫോമന്‍സിന് ഞാന്‍ അത്ര പോരാ. അതിന് ചേട്ടന്റെ അമ്മയെയോ പെങ്ങളേയോ അതിന് കൊണ്ടു പോയിക്കോളൂ. അഭിനയിക്കാന്‍ ഞാന്‍ വരാമെന്ന് പറഞ്ഞു. പുള്ളി ഫോണ്‍ വെച്ച് ഒറ്റ പോക്ക് പോയെന്നാണ് രശ്മി പറയുന്നത്. പിന്നെ വിളിച്ചില്ല. ഞാന്‍ അതില്‍ അഭിനയിച്ചതുമില്ല. അയാളെ പിന്നീട് ഈ ഫീല്‍ഡില്‍ കണ്ടിട്ടുമില്ലെന്നും രശ്മി കൂട്ടിച്ചേര്‍ത്തു.


Click it and Unblock the Notifications