മറ്റേ പെര്‍ഫോമന്‍സിന് ഞാനത്ര പോര, ചേട്ടന്റെ അമ്മേനേയോ പെങ്ങളെയോ വിളിക്ക്! ദുരനുഭവം പങ്കിട്ട് രശ്മി

കുടുബം പ്രേക്ഷകര്‍ക്ക് സുപരിചിതയും പ്രിയങ്കരിയുമാണ് നടി രശ്മി അനില്‍. കോമഡി പരിപാടികളിലൂടെയും ഹാസ്യ പരമ്പരകരളിലൂടെയുമൊക്കെയാണ് രശ്മി താരമായി മാറുന്നത്. നാടകത്തിലൂടെയാണ് രശ്മിയുടെ തുടക്കം. പിന്നീട് കോമഡി ഷോകളിലൂടെ ടെലിവിഷനിലേക്ക് എത്തുകയായിരുന്നു. തുടര്‍ന്ന് സിനിമകളിലും സാന്നിധ്യമറിയിക്കാന്‍ രശ്മിക്ക് കഴിഞ്ഞു. ഇന്ന് സിനിമയിലും സീരിയലിലുമെല്ലാം ഒരുപോലെ സജീവമാണ് താരം.

ഇപ്പോഴിതാ തനിക്ക് കരിയറിന്റെ തുടക്കകാലത്ത് നേരിട്ടൊരു മോശം അനുഭവം വെളിപ്പെടുത്തുകയാണ് രശ്മി അനില്‍. കോഡെക്‌സ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് രശ്മി മനസ് തുറന്നത്. സിനിമയിലെത്തിയപ്പോള്‍ മോശം അനുഭവം നേരിടേണ്ടി വന്നിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു രശ്മി അനില്‍.

Reshmi Anil

എനിക്ക് അങ്ങനൊരു അനുഭവം ഇതുവരേയും ഉണ്ടായിട്ടില്ല. ഭാഗ്യമായിട്ട് തന്നെ കരുതാം. ഒരുപക്ഷെ എന്റെ പൊട്ട ക്യാരക്ടര്‍ കൊണ്ടാകും. എല്ലാം ഓപ്പണായി സംസാരിക്കുന്ന ആളാണ് ഞാന്‍. ചിരിച്ചു കൊണ്ട് എല്ലായിടത്തും സംസാരിക്കുന്നത് കൊണ്ടാകാം എനിക്ക് ഇതുവരേയും മോശം അനുഭവമുണ്ടായിട്ടില്ല. പോയ വര്‍ക്കുകളില്‍ എല്ലാം സംവിധായകര്‍ നമ്മളെ നിര്‍ദ്ദേശിച്ചത് അനുസരിച്ച് വിളിക്കുന്നതാകും. നമ്മള്‍ തന്നെ വേണമെന്ന് പറഞ്ഞ്. അതുകൊണ്ട് വേറൊരു അനുഭവമുണ്ടായിട്ടില്ലെന്നാണ് രശ്മി പറയുന്നത്.

തുടക്ക സമയത്ത് ഒരു പ്രൊഡക്ഷന്‍ കണ്‍ട്രോള്‍ എന്നോട് പറഞ്ഞിരുന്നു. ഒരു വലിയ ആര്‍ട്ടിസ്റ്റിന് പറഞ്ഞ് വച്ചിരുന്ന റോളാണ്, രശ്മിയ്ക്ക് വന്ന് ചെയ്യാന്‍ പറ്റുമോ എന്ന് ചോദിച്ചു. പക്ഷെ പ്രൊഡ്യൂസറുമായി ചെറിയ അഡ്ജസ്റ്റ്‌മെന്റിന് തയ്യാറാകണം. എനിക്ക് കാര്യം മനസിലായി. പക്ഷെ ഞാന്‍ അഭിനയിച്ചു. ചേട്ടാ പൈസ ആണെങ്കില്‍ സാരമില്ല, ഞാന്‍ ബാര്‍ഗെയ്ന്‍ ചെയ്യുന്നില്ല നിങ്ങള്‍ എന്താണെന്ന് വച്ചാല്‍ തന്നാല്‍ മതിയെന്ന് പറഞ്ഞുവെന്നും രശ്മി പറയുന്നു.

പൈസ അല്ല എന്ന് അയാള്‍ വന്നു. പെട്ടെന്ന് മനസില്‍ തോന്നിയ കാര്യം ഞാന്‍ പറഞ്ഞു. ചേട്ടാ ഞാന്‍ നന്നായി അഭിനയിക്കുമെന്നൊക്കെ എല്ലാവരും പറയുന്നുണ്ട്. അഭിനയിക്കാന്‍ ഞാന്‍ ഓക്കെ. പക്ഷെ മറ്റേ പെര്‍ഫോമന്‍സിന് ഞാന്‍ അത്ര പോരാ. അതിന് ചേട്ടന്റെ അമ്മയെയോ പെങ്ങളേയോ അതിന് കൊണ്ടു പോയിക്കോളൂ. അഭിനയിക്കാന്‍ ഞാന്‍ വരാമെന്ന് പറഞ്ഞു. പുള്ളി ഫോണ്‍ വെച്ച് ഒറ്റ പോക്ക് പോയി. പിന്നെ വിളിച്ചില്ല. ഞാന്‍ അതില്‍ അഭിനയിച്ചതുമില്ല. അയാളെ പിന്നീട് ഈ ഫീല്‍ഡില്‍ കണ്ടിട്ടുമില്ലെന്നും രശ്മി പറയുന്നു.

Reshmi Anil

അതൊന്നും ശാശ്വതമായ കാര്യങ്ങളല്ല. അങ്ങനെ ചോദിക്കുന്നവര്‍ പോലും ഇവിടെ നിലനില്‍ക്കില്ല. അദ്ദേഹത്തെ പിന്നീട് ഞാന്‍ എവിടേയും കണ്ടിട്ടില്ല. ഒന്ന് കാണണം എന്നുണ്ടായിരുന്നുവെന്നും രശ്മി പറയുന്നുണ്ട്. അതേസമയം മികച്ച ഹാസ്യനടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ ടെലിവിഷന്‍ അവാര്‍ഡ് അടക്കം നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള താരമാണ് രശ്മി അനില്‍. ചെറുപ്പം മുതല്‍ അഭിനയത്തോടുണ്ടായിരുന്ന താത്പര്യമാണ് പിന്നീട് വിവാഹം കഴിഞ്ഞ് രണ്ട് കുട്ടികളുടെ അമ്മയായ ശേഷവും മിനി സ്‌ക്രീനിലേക്കും ബിഗ് സ്‌ക്രീനിലേക്കും രശ്മിയെ എത്തിച്ചത്.

മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കി നേര് ആണ് രശ്മിയുടതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ചിത്രത്തിലെ രശ്മിയുടെ പ്രകടനം കയ്യടി നേടുകയും ചെയ്തിരുന്നു.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X