വിവാഹത്തില്‍ വിശ്വസിക്കുന്നില്ല; ആഷിഖിനെ കല്യാണം കഴിച്ചില്ലെങ്കില്‍ ഒരിക്കലും വിവാഹിതയാകില്ലായിരുന്നു
മലയാള സിനിമയിലെ മിന്നും താരമാണ് റിമ കല്ലിങ്കല്‍. റിയാലിറ്റി ഷോയിലൂടെയാണ് റിമ കല്ലിങ്കല്‍ സിനിമയിലെത്തുന്നത്. മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം അടക്കം നേടിയ താരമാണ് റിമ. ഇന്ന് മലയാള സിനിമയിലെ ശക്തമായ പേരാണ് റിമ കല്ലിങ്കല്‍ എന്നത്. ഓണ്‍ സ്‌ക്രീന്‍ പ്രകടനം എന്നത് പോലെ തന്നെ ഓഫ് സ്‌ക്രീനില്‍ തന്റെ നിലപാടുകളിലൂടേയും റിമ കല്ലിങ്കല്‍ കയ്യടി നേടാറുണ്ട്.
ഇപ്പോഴിതാ ധന്യ വര്‍മയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ റിമ കല്ലിങ്കല്‍ മനസ് തുറക്കുകയാണ്. വിവാഹത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചുമൊക്കെയാണ് റിമ കല്ലിങ്കല്‍ മനസ് തുറക്കുന്നത്. താന്‍ വിവാഹത്തില്‍ വിശ്വസിക്കുന്നില്ലെന്നാണ് റിമ കല്ലിങ്കല്‍ പറയുന്നത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

ആഷിഖുമായുള്ള വിവാഹം നടന്നില്ലായിരുന്നു എന്തായേനെ ജീവിതം എന്നാണ് ധന്യ വര്‍മ ചോദിക്കുന്നത്. ഇതിന് റിമ നല്‍കിയ മറുപടി ഞാന്‍ വിവാഹിത ആകുമായിരുന്നില്ല എന്നായിരുന്നു. പിന്നാലെ താന്‍ വിവാഹത്തില്‍ റിമ വിശ്വസിക്കുന്നില്ലെന്നും പ്രണയത്തിലാണ് വിശ്വസിക്കുന്നതെന്നും റിമ കല്ലിങ്കല്‍ പറയുന്നുണ്ട്.
ഞാന്‍ ഇപ്പോഴും വിവാഹത്തില്‍ വിശ്വസിക്കുന്നില്ല. വിവാഹം നമുക്ക് ഒന്നും അല്ല പ്രത്യേകിച്ചും സ്ത്രീകള്‍ക്ക്. എല്ലാ ഇടത്തും വലിയ മൈനസ് ആണ് നല്‍കുകയെന്നാണ് റിമ കല്ലിങ്കല്‍ പറയുന്നത്.
എന്റെ എല്ലാ കാര്യത്തിലും മാറ്റങ്ങള്‍ സംഭവിച്ചു. ഞാന്‍ പതിനാറു വയസ്സുമുതല്‍ അധ്വാനിക്കാന്‍ തുടങ്ങിയതാണ്. ഞാന്‍ ആരെയും ഡിപ്പെന്‍ഡ് ചെയ്തു ജീവിച്ച ഒരാള്‍ അല്ല. പക്ഷെ എന്ത് എന്ന് അറിയില്ല എനിക്ക് മാറ്റം ഇല്ലെങ്കിലും ആളുകള്‍ക്ക് ഞാന്‍ മാറി എന്നാണ് വിചാരമെന്നും റിമ പറയുന്നുണ്ട്.
വിവാഹം എന്നതില്‍ ഞങ്ങള്‍ ഉദ്ദേശിച്ചത് അല്ല സംഭവിച്ചതെന്നും താരം പറയുന്നുണ്ട്. ഞങ്ങള്‍ മാര്യേജിനെ അങ്ങനെ സീരിയസ് ആയി ഒന്നും എടുക്കുന്ന വ്യക്തികള്‍ അല്ല എന്നാണ് റിമ പറയുന്നത്. ഞങ്ങള്‍ അതിനെ ഒരു ലീഗല്‍ പേപ്പര്‍ എന്ന രീതിയില്‍ ആണ് കണ്ടതെന്നാണ് താരം പറയുന്നത്. എങ്കിലും അത് ഞങ്ങളെ ഒരുപാട് ചേഞ്ച് ചെയ്തു. 22 എഫ്‌കെയിലും മറ്റും ക്രിയേറ്റ് ചെയ്ത ഒരു മാജിക്ക് ഉണ്ട്. അത് റീക്രിയേറ്റ് ചെയ്യണം എന്നായിരുന്നു ആഗ്രഹമെന്നാണ് താരം പറയുന്നത്. എന്നാല്‍ ഒരു ലീഗല്‍ പ്രോസസ് കാരണം എല്ലാം മാറിയെന്നും അതിന് കാരണം സമൂഹം ആണെന്നും റിമ പറയുന്നുണ്ട്.
സമൂഹം നമ്മളെ ഒരു ബോക്‌സിനുള്ളില്‍ ഒതുക്കാന്‍ ശ്രമിക്കുകയാണെന്നാണ് റിമ പറയുന്നത്. എന്നാല്‍ താനും ആഷിഖും ഒരു ബോക്‌സും ടിക്ക് ചെയ്യാത്ത രണ്ടു പേരാണെന്നാണ് റിമ പറയുന്നത്. അത് വല്ലാത്ത പ്രഷറുണ്ടാക്കി. ഞങ്ങള്‍ രണ്ടു മനുഷ്യര്‍ ആണല്ലോ എന്നാണ് റിമ പറയുന്നത്. ആഷിഖിനെക്കാളും എനിക്ക് ഒരു ഐഡിന്റിറ്റി ക്രൈസിസ് ആയിരുന്നു കുറച്ചുനാള്‍ എന്നും നേരത്തെ വണ്ടര്‍ വാള്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലും റിമ പറഞ്ഞിരുന്നു.

ആ ഒരു ക്രൈസിസ് കുറേക്കാലം ഉണ്ടായിരുന്നു. ഞാന്‍ വേറെ ആളുകളുടെ ഒപ്പം സിനിമ ചെയ്യുമോ എന്ന ചോദ്യങ്ങളായിരുന്നുവെന്നാണ് റിമ പറയുന്നത്. വിവാഹ ശേഷം താന്‍ ഒരിടത്ത് ഡാന്‍സ് പരിപാടി ചെയ്തിരുന്നു. ശേഷം തനിക്ക് പൊന്നാട അണിയിച്ചു. അപ്പോള്‍ പറഞ്ഞത് ഇത് റിമയ്ക്കും ആഷിഖിനും കൂടെയുള്ളതായിരുന്നു. അതെന്താ അങ്ങനെ, ആഷിഖ് ഡാന്‍സ് കളിച്ചില്ലല്ലോ ഞാന്‍ അല്ലേ കളിച്ചതെന്നാണ് റിമ ചോദിക്കുന്നത്.
ഒരിടവേളയ്ക്ക് ശേഷം ബിഗ് സ്‌ക്രീനിലേക്ക് മടങ്ങി വരികയാണ് റിമ കല്ലിങ്കല്‍. നീലവെളിച്ചത്തിലൂടെയാണ് റിമയുടെ തിരിച്ചുവരവ്. ടൊവിനോ തോമസ്, റോഷന്‍ മാത്യു എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ സംവിധാനം ആഷിഖ് അബു ആണ്. സന്തോഷത്തിന്റെ ഒന്നാം രഹസ്യം ആണ് റിമയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.


Click it and Unblock the Notifications