എന്തിനാ മോളൂസേ ഇത്ര ബുദ്ധിമുട്ടി ഇടുന്നേ, അതൂടെ ഊരിക്കളയൂ! റിമയെ വിടാതെ ചിലര്‍, മറുപടി ഇങ്ങനെയും!

മലയാള സിനിമയിലെ മിന്നും താരമാണ് റിമ കല്ലിങ്കല്‍. മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം അടക്കം നേടിയിട്ടുള്ള റിമ കല്ലിങ്കള്‍ ഓണ്‍ സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും മലയാള സിനിമയുടെ നായിക സങ്കല്‍പ്പത്തെ തിരുത്തിയെഴുതിയ താരമാണ്. നൃത്തത്തിലൂടെയാണ് റിമ കല്ലിങ്കില്‍ സിനിമയിലെത്തുന്നത്. സിബി മലയില്‍ സംവിധാനം ചെയ്ത ഋതുവിലൂടെയായിരുന്നു റിമ സിനിമയിലെത്തുന്നത്. പിന്നീട് മിന്നും താരമായി മാറുകയായിരുന്നു.

തന്റെ നിലപാടുകളിലൂടെയും റിമ കല്ലിങ്കില്‍ മലയാള സിനിമയിലൊരു മാറ്റത്തിന്റെ ശബ്ദമായി മാറിയിട്ടുണ്ട്. മലയാള സിനിമയിലെ സ്ത്രീവിരുദ്ധതയെ പലവട്ടം ചോദ്യം ചെയ്തിട്ടുള്ള റിമ കല്ലിങ്കില്‍ ഡബ്ല്യുസിസിയുടെ സ്ഥാപകരില്‍ ഒരാളുമാണ്. മലയാള സിനിമകളുടെ സ്ത്രീകളുടെ കൂട്ടായ്മയാണ് ഡബ്യുസിസി. നൃത്തത്തിലും സജീവമായ റിമ കല്ലിങ്കില്‍ സ്വന്തമായി നൃത്ത വിദ്യാലയവും നടത്തുന്നുണ്ട്.

ബോള്‍ഡ്

സോഷ്യല്‍ മീഡിയയിലും സജീവമാണ് റിമ കല്ലിങ്കല്‍. തന്റെ നിലപാടുകള്‍ അറിയിക്കുന്നതിനൊപ്പം തന്നെ തന്റെ ജീവിതവും റിമ സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ക്ക് മുന്നിലെത്തിക്കാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവച്ച പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. ബോള്‍ഡ് ലുക്കിലുള്ള കിടിലന്‍ ചിത്രങ്ങളാണ് റിമ കല്ലിങ്കില്‍ പങ്കുവച്ചിരിക്കുന്നത്.

പച്ചനിറത്തിലുള്ള വസ്ത്രങ്ങള്‍ അണിഞ്ഞാണ് റിമ കല്ലിങ്കില്‍ ഫോട്ടോഷൂട്ടിലെത്തിയിരിക്കുന്നത്. ഈ വര്‍ഷത്തെ അവസാനത്തെ പൂര്‍ണചന്ദ്രന് എന്ന് പറഞ്ഞു കൊണ്ട് പങ്കുവച്ച ഫോട്ടോ ഷൂട്ട് നിമിഷങ്ങള്‍ക്കകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. താരത്തിന്റെ ഒരേ സമയം ട്രെഡിഷണലും ബോള്‍ഡുമായ ലുക്കിന് സോഷ്യല്‍ മീഡിയ കയ്യടിക്കുകയാണ്. നിരവധി താരങ്ങളും കമന്റുകളുമായി എത്തിയിട്ടുണ്ട്.

 സോഷ്യല്‍ മീഡിയയുടെ കയ്യടി

താരങ്ങളായ പാര്‍വതി തിരുവോത്ത്, അഹാന കൃഷ്ണ, നൈല ഉഷ, രചന നാരായണന്‍കുട്ടി, ഗായിക സിത്താര, രഞ്ജിനി ഹരിദാസ്, അന്ന ബെന്‍ തുടങ്ങി നിരവധി പേര്‍ താരത്തിന് കയ്യടിച്ചു കൊണ്ട് എത്തിയിരിക്കുകയാണ്. താരത്തിന്റെ ലുക്കും പോസും വേഷവുമൊക്കെ സോഷ്യല്‍ മീഡിയയുടെ കയ്യടി നേടുകയാണ്. സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ് റിമയുടെ ഫോട്ടോ ഷൂട്ട്.

അതേസമയം നിരന്തരം സോഷ്യല്‍ മീഡിയയുടെ സൈബര്‍ ആക്രമണത്തിനും ഇരയാകാറുള്ള താരമാണ് റിമ കല്ലിങ്കല്‍. സിനിമാലോകത്തിലേയും സമൂഹത്തിലേയും പുരുഷ മേധാവിത്വത്തിനെതിരെ ശബ്ദം ഉയര്‍ത്തിയവളെന്ന നിലയില്‍ വലിയ തോതിലുള്ള സൈബര്‍ ആക്രമണം ഇന്നും റിമയ്ക്ക് നേരിടേണ്ടി വരാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ടിനെതിരേയും ചിലര്‍ മോശം പ്രതികരണങ്ങളുമായി എത്തുന്നുണ്ട്.

ജീവിച്ചിരിപ്പുണ്ട്


'ഇടക്കിടെ ഇതുപോലെ എന്തെങ്കിലുമായൊന്നു വരണം, ജീവിച്ചിരിപ്പുണ്ട് എന്നൊന്നറിഞ്ഞാല്‍ മതി ' എന്നായിരുന്നു ഒരാളുടെ കമന്റ്. എന്തെലൊക്കെ ആവാനുള്ള കോപ്രായം എന്നായിരുന്നു മറ്റൊരു കമന്റ്. പോരാ കുറച്ച് കൂടി വടിവൊത്ത ശരീരം ആകണമായിരുന്നു. പൂര്‍ണത വന്നില്ല എന്ന് മറ്റൊരാള്‍ പറഞ്ഞു. എന്നാല്‍ ഇയാള്‍ക്ക് മറുപടിയുമായി ആരാധകരെത്തുകയായിരുന്നു. ചേട്ടന്‍ ഉദ്ദേശിച്ചത് പോലെ ഒരു ഫോട്ടോ ഇടൂ. എന്നാലെ തെറ്റുതിരുത്താന്‍ പറ്റൂവെന്നായിരുന്നു ആരാധകര്‍ നല്‍കിയ മറുപടി.

എന്തിനാ മോളൂസേ ഇത്ര ബുദ്ധിമുട്ടി ഇടുന്നത്

ഓരോ ഓരോ കഴ.. സൂപ്പര്‍ നീ പൊളിക്ക് കാണാന്‍ ലുക്കില്ലേലും എന്ന് മറ്റൊരാള്‍ താരത്തെ പരിഹസിച്ചു കൊണ്ട് കമന്റ് ചെയ്യുന്നുണ്ട്. എന്തിനാ മോളൂസേ ഇത്ര ബുദ്ധിമുട്ടി ഇടുന്നത്. അതും കൂടെ ഊരിക്കളയൂ എന്ന് പറഞ്ഞയാള്‍ക്ക് ആരാധകര്‍ അതേ നാണയത്തില്‍ മറുപടി നല്‍കുന്നുണ്ട്. ബുദ്ധിമുട്ട് ഉണ്ടെന്ന് അയാള്‍ അറിയിച്ചിരുന്നോ, യെന്തുവാടേയ് വൃത്തികെട്ട മനസും ചിന്തയുമെന്നായിരുന്നു അയാള്‍ക്ക് ആരാധകര്‍ നല്‍കിയ മറുപടി.

നീലവെളിച്ചം

അതേസമയം സന്തോഷത്തിന്റെ ഒന്നാം രഹസ്യം ആണ് റിമയുടെ അവസാനം പുറത്തിറങ്ങിയ സിനിമ. ആഷിഖ് അബു സംവിധാനം ചെയ്യുന്ന നീലവെളിച്ചമാണ് പുതിയ സിനിമ. ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണിത്

Read more about: rima kallingal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X