മലബാര്‍ ഭാഗത്തുള്ള ചില ഇന്‍ഫ്‌ളുവേഴ്‌സിന്റെ കണ്ടന്റ് കണ്ടാല്‍ ചൂലെടുത്ത് അടിക്കാന്‍ തോന്നും: റിയാസ് സലീം

ജനപ്രീയ പരിപാടിയാണ് ബിഗ് ബോസ്. താരങ്ങളെ അടുത്തറിയാന്‍ മാത്രമല്ല, പുതിയ താരങ്ങളുടെ ഉദയത്തിനും ബിഗ് ബോസ് വേദിയായി മാറാറുണ്ട്. ബിഗ് ബോസിലൂടെ താരങ്ങളായി മാറിയ നിരവധി പേരുണ്ട്. അക്കൂട്ടത്തില്‍ ഒരാളാണ് റിയാസ് സലീം. ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ മത്സരാര്‍ത്ഥിയായിരുന്നു റിയാസ് സലീം. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി കടന്നു വന്ന റിയാസ് ഫിനാലെ വരെ എത്തിയിരുന്നു.

ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച മത്സരാര്‍ത്ഥികളില്‍ ഒരാളായിട്ടാണ് റിയാസ് സലീമിനെ വിലയിരുത്തുന്നത്. തന്റെ നിലപാടുകളിലൂടേയും ശക്തമായ ഗെയിം തന്ത്രങ്ങളിലൂടേയുമാണ് റിയാസ് ആരാധകരുടെ ശ്രദ്ധ നേടുന്നത്. അതേസമയം തന്റെ വെട്ടിത്തുറന്നുള്ള സംസാരവും റിയാസിന് ആരാധകരെ നേടിക്കൊടുത്തിട്ടുണ്ട്.

Riyas Salim

എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും കടുത്ത വിമര്‍ശനങ്ങളും റിയാസ് നേരിടേണ്ടി വരാറുണ്ട്. തന്റെ നിലപാടുകളുടേയും മേക്കപ്പ് ഇടുന്നതിന്റേയും സംസാര ശൈലിയുടേയും പേരില്‍ റിയാസ് കടുത്ത അധിക്ഷേപങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴിതാ മലബാറിലെ ഇന്‍ഫ്‌ളുവേഴ്‌സിനെക്കുറിച്ച് റിയാസ് പറഞ്ഞ വാക്കുകള്‍ ചര്‍ച്ചയാവുകയാണ്. ജിഞ്ചര്‍ മീഡിയ എന്റര്‍ടെയ്ന്‍മെന്റ്‌സിന് നല്‍കിയ അഭിമുഖത്തില്‍ റിയാസ് പറഞ്ഞ വാക്കുകളാണ് ചര്‍ച്ചയാകുന്നത്.

''മലബാര്‍ ഭാഗത്തു നിന്നുള്ള ചില ഇന്‍ഫ്‌ളുവന്‍സേഴ്‌സിനെ കാണുമ്പോള്‍ എനിക്ക് ദേഷ്യം വരും. ജെന്‍സി ആണെന്ന് പറയും, നന്നായി വസ്ത്രം ധരിക്കും. ഏസ്‌തെറ്റിക് ഫോട്ടോകളെടുക്കും. സംഗീതത്തിന്റെ കാര്യത്തിലും വളരെയധികം ശ്രദ്ധിക്കും. സോഷ്യല്‍ മീഡിയയില്‍ ബാക്കിയുള്ളവരെ മനുഷ്യരെ കാണിക്കണം, ഞാന്‍ കൂള്‍ ആണ് ജെന്‍സി ആണെന്ന്. പക്ഷെ അവര്‍ ഇടുന്ന കണ്ടന്റ് കാണുമ്പോള്‍ ചൂലെടുത്ത് മുഖത്ത് അടിക്കാന്‍ തോന്നും.'' എന്നാണ് റിയാസ് പറയുന്നത്.

Riyas Salim

പിന്നാലെ നിരവധി പേരാണ് താരത്തിനെതിരെ വിമര്‍ശനങ്ങളുമായി എത്തിയത്. കടുത്ത ഭാഷയിലുള്ള അധിക്ഷേപങ്ങളും റിയാസിന് നേരിടേണ്ടി വരുന്നുണ്ട്. '' ഇവന്റെ സംസാരം കേട്ടാല്‍ മണ്‍വെട്ടി എടുത്തു തലയ്ക്കു അടിക്കാന്‍ തോന്നും,നിന്റെ സംസാരശൈലി കണ്ട് എനിക്ക് തോ ന്നുന്നത് ഞാന്‍ പറഞ്ഞാല്‍ നീ ചിലപ്പോള്‍ കേസ് കൊടുക്കും, നിന്നെ പോലുള്ളവര്‍ കാട്ടി കൂട്ടുന്ന കോപ്പ്രായത്തിനാണ് ജനങ്ങള്‍ കമന്റ് ലൂടെ പ്രതികരിക്കുന്നത് നീ ഒക്കെ കേരള കള്‍ച്ചറില്‍ ജീവിക് അല്ലങ്കില്‍ യുഎസ്എയിലോ ജപ്പാനിലോ പോയി ജീവിക്ക, നിന്നെ പച്ച മടല് വെട്ടി അടിക്കണം, നിന്നെ കാണുമ്പോ വെറുതെ ചൂല്‍ എടുത്താല്‍ പോരാ. ചൂല് ചാണകത്തില്‍ മുക്കി അടിക്കാന്‍ തോന്നും'' എന്നാണ് ചിലരുടെ കമന്റുകള്‍.

നീ തന്നെ ഒന്ന് കണ്ണാടിയില്‍ നോക് അപ്പോള്‍ അറിയാം, നിന്റെ വീഡിയോ കണ്ടാല്‍ കണ്ടവനെ തന്നെ ചൂലെടുത്തു അടിക്കണം, നീ ആദ്യം ജനിച്ച ജെന്ററില്‍ ജീവിച്ചു കാണിക്ക്. എന്നിട്ട് മലബാറില്‍ ഉള്ളവരെ വിമര്‍ശിക്ക്. നിന്റെ കൊണ കാണുമ്പോ നിന്റെ മുഖത്ത് ചൂല് എടുത്തു അടിക്കാന തോന്നുന്നത് എന്നും ചിലര്‍ താരത്തിനെതിരെ രൂഷമായി പ്രതികരിക്കുന്നുണ്ട്.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X