പെങ്ങളുടെ കൂട്ടുകാരിയെ പ്രേമിച്ച് കെട്ടി; ഭാര്യയുടെ കാലു പിടിച്ച് മാപ്പ് പറഞ്ഞാലും തെറ്റില്ലെന്ന് റിയാസ് ഖാന്‍

മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് റിയാസ് ഖാന്‍. സുന്ദരനായ വില്ലന്‍ വേഷങ്ങളിലൂടെയാണ് റിയാസ് ഖാന്‍ മലയാളികളുടെ മനസില്‍ ഇടം നേടുന്നത്. മസില്‍ പെരുപ്പിച്ച് മലയാളത്തിലെ സൂപ്പര്‍ താരങ്ങളെ പോലും ഇടിച്ചിട്ടിരുന്ന റിയാസ് ഖാന്‍ മറ്റ് ഭാഷകളിലും നിരവധി സിനിമകള്‍ ചെയ്തിട്ടുണ്ട്. ഇന്നും ഫിറ്റ്‌നസിന് ഏറെ പ്രാധാന്യം നല്‍കുന്ന താരമാണ് റിയാസ് ഖാന്‍. തന്റെ വര്‍ക്ക് ഔട്ട് ചിത്രങ്ങളും വീഡിയോകളും റിയാസ് ഖാന്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്.

ഇപ്പോള്‍ സീരിയില്‍ രംഗത്തും സജീവമാണ് റിയാസ്. തമിഴ് സീരിയലുകളിലൂടെയാണ് റിയാസ് ഖാന്‍ കുടുംബ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നത്. നടി ഉമയാണ് റിയാസ് ഖാന്റെ ഭാര്യ. പ്രണയിച്ച് വിവാഹം കഴിച്ചവരാണ് ഇരുവരും. ഇപ്പോഴിതാ ഇന്ത്യ ഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തില്‍ തങ്ങളുടെ പ്രണയത്തെക്കുറിച്ചും ദാമ്പത്യ ജീവിതത്തെക്കുറിച്ചുമെല്ലാം റിയാസ് ഖാന്‍ മനസ് തുറക്കുകയാണ്. താരത്തിന്റെ വാക്കുകള്‍ വായിക്കാം വിശദമായി.

നിയന്ത്രിക്കാറില്ല

ഞാന്‍ ഉമയെ അമിതമായി നിയന്ത്രിക്കാറില്ല. ഉമ എന്നെയും നിയന്ത്രിക്കാറില്ലെന്നാണ് റിയാസ് ഖാന്‍ പറയുന്നത്. ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും ഇടയില്‍ വളരെ അധികം ബഹുമാനം ഉണ്ട്. അതിനൊക്കെ അപ്പുറം ഞങ്ങളുടെ പ്രണയം ഒരിക്കലും താഴോട്ട് പോയിട്ടില്ലെന്നാണ് താരം പറയുന്നത്. പ്രണയിച്ചു തുടങ്ങുമ്പോള്‍ എങ്ങിനെയാണോ.. അത് പോലെ തന്നെയാണ് തങ്ങള്‍ ഇപ്പോഴുമെന്നും ഇനിയും അത് അങ്ങിനെ തന്നെ ആയിരിയ്ക്കുമെന്നും റിയാസ് ഖാന്‍ വ്യക്തമാക്കുന്നു.

പ്രണയത്തെക്കുറിച്ചുള്ള കാഴ്ചപ്പാടും

പ്രണയത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടും റിയാസ് ഖാന്‍ പങ്കുവെക്കുന്നുണ്ട്. ഒന്നും തിരിച്ച് പ്രതീക്ഷിച്ചു കൊണ്ടുള്ള പ്രണയം ആവരുതെന്നാണ് റിയാസ് ഖാന്‍ പറയുന്നത്. ഒരു അച്ഛന്, അമ്മയ്ക്ക് അവരുടെ കുഞ്ഞുങ്ങളോട് ഉള്ള ഇഷ്ടം അണ്‍കണ്ടീഷണല്‍ ആണെന്നും അതാണ് പ്രണയത്തിലും വേണ്ടതെന്നും താരം അഭിപ്രായപ്പെടുന്നു. ഞാന്‍ നിനക്ക് അത് ചെയ്തു, നീ എനിക്ക് അത് ചെയ്തില്ലല്ലോ എന്ന രീതി പ്രണയ - ദാമ്പത്യ ജീവിതത്തില്‍ ഉണ്ടാവാന്‍ പാടില്ലെന്നാണ് റിയാസ് ഖാന്‍ പറയുന്നത്. തനിയ്ക്കും ഉമയ്ക്കും ഇടയില്‍ അങ്ങനെ ഒന്നില്ലെന്നും തങ്ങള്‍ പരസ്പരം വിട്ടു കൊടുത്തും സ്നേഹിച്ചും ആണ് ജീവിയ്ക്കുന്നതെന്നും റിയാസ് ഖാന്‍ പറഞ്ഞു. അതേസമയം ഭാര്യയുടെ അടുത്ത് നിന്ന് വഴക്ക് കേട്ടാല്‍ തെറ്റില്ല, എന്തിന് ഒരു അടി കൊണ്ടാലും കാലില്‍ വീണ് മാപ്പ് പറഞ്ഞാലും തെറ്റില്ലെന്നും റിയാസ് ഖാന്‍ പറയുന്നു. ഭാര്യയും ഭര്‍ത്താവും പരസ്പരം മനസ്സിലാക്കുന്നതിലാണ് കാര്യം എന്നാണ് താരത്തിന്റെ അഭിപ്രായം.

കുട്ടികള്‍ പഠിയ്ക്കണം

നമ്മളെ കണ്ട് നമ്മുടെ കുട്ടികള്‍ പഠിയ്ക്കണം. അച്ഛനെ പോലെ, അമ്മയെ പോലെ എനിക്കും നല്ലൊരു പാര്‍ട്നര്‍ ആകണം എന്ന് അവര്‍ ആഗ്രഹിക്കണമെന്നും അതാണ് തന്റെയും ഉമയുടെയും ആഗ്രഹമെന്നാണ് താരം പറയുന്നത്. പിന്നാലെ തങ്ങളുടെ പ്രണയ കഥയും റിയാസ് ഖാന്‍ വെളിപ്പെടുത്തുന്നുണ്ട്.
റിയാസ് ഖാന്റെ അനിയത്തിയുടെ ക്ലാസ്മേറ്റ് ആയിരുന്നു ഉമ. അനിയത്തിയും ഉമയും ചെറുപ്പം മുതലേ ഒന്നിച്ച് ഒരേ സ്‌കൂളില്‍ പഠിച്ചവരാണ്. അങ്ങനെയാണ് റിയാസ് ഖാന് ഉമയെ പരിചയം. അനിയത്തിയോട് വഴക്ക് ഉണ്ടാക്കുമ്പോള്‍, ഹോ നിന്റെ കൂട്ടുകാരി ഉമ പറഞ്ഞതാണോ എന്ന് ചോദിച്ച് തട്ടിക്കയറാറുണ്ടായിരുന്നുവെന്നും താരം ഓര്‍ക്കുന്നു. പക്ഷെ അപ്പോഴൊന്നും ഉമയുമായി എനിക്ക് നേരിട്ട് യാതൊരു ബന്ധവും ഉണ്ടായിരുന്നില്ലെന്നും എന്നാല്‍ മനസ്സില്‍ ആ പേര് എപ്പോഴും ഉണ്ടാവുമായിരുന്നുവെന്നും റിയാസ് ഖാന്‍ പറയുന്നു. അത് എന്തുകൊണ്ടാണ് എന്ന് അറിയില്ലെന്നും താരം പറയുന്നുണ്ട്.

Recommended Video

Bro Daddy Real Review | കണ്ടിരിക്കാൻ പോലും പറ്റില്ലേ ബ്രോ ഡാഡി ? | FilmiBeat Malayalam
പ്രണയം

അങ്ങനെ ഒരു ദിവസം ഞാനും ഉമയും ഒരേ സിനിമയുടെ ഓഡിഷന് വേണ്ടി വന്നു. അവിടെ വച്ച് താനും ഉമയും അനിയത്തിയുടെ കൂട്ടുകാരി എന്ന നിലയില്‍ സംസാരിച്ചു തുടങ്ങിയെന്നും അങ്ങനെയാണ ഉമയുമായി കൂടുതല്‍ അടുക്കുന്നതും പ്രണയം തുടങ്ങുന്നതുമെന്നുമാണ് റിയാസ് ഖാന്‍ പറയുന്നത്. ആ സിനിമ സംഭവിച്ചില്ലെങ്കിലും ഞങ്ങളുടെ പ്രണയം സംഭവിച്ചു. അതായിരുന്നു തുടക്കം. ഇപ്പോള്‍ നല്ല രണ്ട് മക്കളായി ഞങ്ങള്‍ ജീവിതം ആസ്വദിയ്ക്കുകയാണെന്നും റിയാസ് ഖാന്‍ പറയുന്നു.

Read more about: riyaz khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X