For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കണ്ടതില്‍ വച്ചേറ്റവും വിചിത്രമായ രീതിയില്‍ കിടന്നുറങ്ങുന്ന സൂപ്പര്‍ ഹീറോ; ടൊവിയ്ക്ക് പണി കൊടുത്ത് മാത്തു

  |

  മലയാള സിനിമയുടെ യൂത്ത് ഐക്കണ്‍ ആണ് ടൊവിനോ തോമസ്. തന്റെ കരിയറിലെ മികച്ച സമയത്തിലൂടെയാണ് ടൊവിനോ ഇപ്പോള്‍ കടന്നു പോകുന്നത്. നടന്‍ എന്ന നിലയിലും താരം എന്ന നിലയിലും നേട്ടങ്ങള്‍ കൊയ്തു കൊണ്ട് മുന്നേറുകയാണ് ടൊവിനോ തോമസ്. സിനിമയില്‍ പാരമ്പര്യമൊന്നും അവകാശപ്പെടാനില്ലാതെ കടന്നു വന്ന്, ചെറിയ വേഷങ്ങളില്‍ നിന്നും സഹനടനായും വില്ലനായും മാറി, ഇന്ന് സൂപ്പര്‍ താരമായി മാറിയിരിക്കുകയാണ് ടൊവിനോ തോമസ്.

  Also Read: പബിൽ ആഘോഷിക്കുന്ന രാധികയും അമലയും; എനിക്കവരുടെ രീതികളൊന്നും പറ്റുന്നില്ലായിരുന്നു; കുട്ടി പത്മിനി

  ഇന്ന് മലയാള സിനിമയിലെ ഏറ്റവും ജനപ്രീയ താരങ്ങളില്‍ ഒരാളാണ് ടൊവിനോ. കേരളത്തിന് പുറത്തും വലിയ വിജയം കൈവരിക്കാന്‍ സാധിക്കുന്നുണ്ട് ഇന്ന് ടൊവിനോ തോമസ് ചിത്രങ്ങള്‍ക്ക്. മിന്നല്‍ മുരളിയും പിന്നാലെ വന്ന തല്ലുമാലയുമൊക്കെ നേടിയ വിജയം സ്വപ്‌നതുല്യമായിരുന്നു. താരമെന്ന നിലയില്‍ വളരുന്നതിനൊപ്പം തന്നെ നടന്‍ എന്ന നിലയും ഏറെ മുന്നോട്ട് വന്നിട്ടുണ്ട് ടൊവിനോ തോമസ്.

  ഇന്ന് ടൊവിനോയുടെ ജന്മദിനമാണ്. ആരാധകരും സോഷ്യല്‍ മീഡിയയും മലയാള സിനിമാ ലോകം തന്നെയും ടൊവിനോയ്ക്ക് ജന്മദിനാശംസകളുമായി എത്തിയിട്ടുണ്ട്. ഇതിനിടെ ആര്‍ജെയും സംവിധായകനുമൊക്കെയായ മാത്തുക്കുട്ടിയുടെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. തമാശയും നൊസ്റ്റാള്‍ജിയയുമൊക്കെ കലര്‍ന്നൊരു പോസ്റ്റായിരുന്നു മാത്തുക്കുട്ടിയുടേത്. വിശദമായി വായിക്കാം തുടര്‍ന്ന്.

  Also Read: പണ്ടേ ഉള്ള ആഗ്രഹം എവിടെയോ ഒളിച്ചിരുന്നതാണ്; ബൈക്ക് വാങ്ങി ഷോ റൂമില്‍ വച്ചിട്ടുണ്ടെന്ന് നടി മഞ്ജു വാര്യര്‍


  നിലത്ത് മലര്‍ന്ന് കിടന്ന്, കസേര കാലില്‍ വച്ച് കിടക്കുന്നുറങ്ങുന്ന ടൊവിനോയുടെ ചിത്രമാണ് മാത്തുക്കുട്ടി പങ്കുവച്ചിരിക്കുന്നത്. ഭാവിയില്‍ നീ പ്രശസ്തനാകുമ്പോ ഇടാന്‍ വേണ്ടി പണ്ട് എടുത്ത് വെച്ച ഫോട്ടോ എന്നാണ് ചിത്രത്തെക്കുറിച്ച് മാത്തുക്കുട്ടി പറയുന്നത്. ഇനിയും വൈകിയാല്‍ ചിലപ്പോള്‍ പിടിച്ചാല്‍ കിട്ടാണ്ടാകും. കണ്ടതില്‍ വച്ചേറ്റവും വിചിത്രമായ രീതിയില്‍ കിടന്നുറങ്ങുന്ന സൂപ്പര്‍ ഹീറോയ്ക്ക് ഹൃദയം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍ എന്നും കുറിക്കുന്നുണ്ട് മാത്തുക്കുട്ടി.

  വളരെ അടുത്ത സുഹത്തുക്കളാണ് മാത്തുക്കുട്ടിയും ടൊവിനോയും. സിനിമയിലെത്തുന്നതിന് മുമ്പ് തന്നെ ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. ഒരുമിച്ചായിരുന്നു താമസിച്ചിരുന്നത്. അന്ന് തൊട്ടെ ടൊവിനോയ്ക്ക് സിനിമയോടുള്ള പാഷനെക്കുറിച്ച് ഇടക്കൊരു അഭിമുഖത്തില്‍ മാത്തുക്കുട്ടി മനസ് തുറന്നിരുന്നു. ആര്‍ജെയായ മാത്തുക്കുട്ടി പിന്നീട് അവതാരകനും സംവിധായകനുമൊക്കെയായി മാറുകയായിരുന്നു.

  എന്തായാലും ടൊവിനോയുടെ മാത്തുക്കുട്ടി കുത്തിപ്പൊക്കിയ ഫോട്ടോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിട്ടുണ്ട്. കമന്റുമായി താരങ്ങളും ആരാധകരുമൊക്കെ എത്തിയിട്ടുണ്ട്. ഇതുപോലൊരു പണി ആരും പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് കമന്റുകള്‍ പറയുന്നത്. ടൊവിനോയുടെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഇത്തരം ട്രോളുകളെ അതേ നാണയത്തില്‍ തിരിച്ചടിക്കുന്ന ശീലമുള്ള ടൊവിനോ കൂട്ടുകാരന് മുട്ടന്‍ മറുപടി തന്നെ കൊടുക്കുമെന്നാണ് ആരാധകര്‍ കരുതുന്നത്.

  ഇതിനിടെ ടൊവിനോയ്ക്കുള്ള ബേസില്‍ ജോസഫിന്റെ പിറന്നാള്‍ പോസ്റ്റും ചര്‍ച്ചയായി മാറുന്നുണ്ട്. ടൊവിനോയെ നായകനാക്കി ബേസില്‍ ഒരുക്കിയ ഗോദയുടെ ലൊക്കേഷനില്‍ നിന്നുമുള്ള ചിത്രമാണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്. ആക്ടര്‍ കം പാര്‍ട് ടൈം അസിസ്റ്റന്റ് ഡയറക്ടര്‍ ടൊവിനോ തോമസ് ഇന്‍ ഗോദ. നീ ഡയറക്ഷനില്‍ പച്ച പിടിച്ചില്ലെങ്കിലും വല്യ ഒരു നടന്‍ ആയല്ലോ. അതുകൊണ്ട് ഹാപ്പി ബര്‍ത്ത് ഡേ അളിയാ എന്നാണ് ബേസിലിന്റെ കുറിപ്പ്.


  പിറന്നാളിനോടനുബന്ധിച്ച് ടൊവിനോയുടെ പുതിയ ചിത്രത്തിന്റെ പോസ്റ്ററും പുറത്ത് വിട്ടിട്ടുണ്ട്. ബഷീറിന്റെ കഥയെ ആസ്പദമാക്കിയൊരുക്കുന്ന നീല വെളിച്ചത്തിന്റെ പോസ്റ്ററാണ് പങ്കുവച്ചിരിക്കുന്നത്. ആഷിഖ് അബുവാണ് നീല വെളിച്ചം സംവിധാനം ചെയ്യുന്നത്. റിമ കല്ലിങ്കല്‍, റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന വേഷത്തിലെത്തുന്നത്. ഇതിനോടകം തന്നെ ചിത്രത്തിലെ ഗാനം ശ്രദ്ധ നേടിയിരുന്നു.

  മിന്നല്‍ മുരളിയുടെ രണ്ടാം ഭാഗം ഉള്‍പ്പടെ നിരവധി സിനിമകളാണ് ടൊവിനോയുടേതായി പുറത്തിറങ്ങാനുള്ളത്. അജയന്റെ രണ്ടാം മോഷണം ആണ് ടൊവിനോയുടെ ഈ വര്‍ഷം പുറത്തിറങ്ങാനുള്ള വലിയ സിനിമകളിലൊന്ന്. പിന്നാലെ എമ്പുരാനടക്കമുള്ള സിനിമകള്‍ അണിയറയിലുണ്ട്. ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പിച്ച വഴക്ക്, ഐഡന്റിറ്റി തുടങ്ങിയ സിനിമകളും പുറത്തിറങ്ങാനുണ്ട്.

  Read more about: tovino thomas
  English summary
  RJ Mathukutty Shares An Unseen Funny Photo Of Tovino Thomas On His Birthday
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X