അഭിമുഖത്തിനിടെ മമ്മൂക്ക ദേഷ്യപ്പെട്ടു, ഇറങ്ങിപ്പോയി, ഞാന്‍ പൊട്ടിക്കരഞ്ഞുപ്പോയി: ആര്‍ജെ രേണു

മമ്മൂട്ടി തന്നോട് ദേഷ്യപ്പെട്ട അനുഭവം പങ്കുവെക്കുന്ന രേണുവിന്റെ വാക്കുകള്‍ വൈറലായി മാറുകയാണ്

മലയാളത്തിന്റെ മെഗാ സ്റ്റാറാണ് മമ്മൂക്ക. ഓണ്‍ സ്‌ക്രീനിലെന്നത് പോലെ തന്നെ ഓഫ് സ്‌ക്രീനിലും തലയെടുപ്പുള്ള താരമാണ് മമ്മൂട്ടി. മമ്മൂക്കയുടെ അഭിമുഖങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. തന്നോടുള്ള ചോദ്യങ്ങളുടെ സ്വഭാവത്തിന് അനുസരിച്ച് മറുപടി നല്‍കുന്നയാളാണ് മമ്മൂട്ടി. തമാശ ചോദ്യങ്ങളാണെങ്കില്‍ മമ്മൂട്ടിയുടെ മറുപടിയും തമാശയാകും. സീരിയസായ ചോദ്യമെങ്കില്‍ ഏറ്റവും സീരിയസായി തന്നെ അദ്ദേഹം മറുപടി നല്‍
കും.

എന്നാല്‍ കുറച്ച് കാലം മുമ്പ് മമ്മൂട്ടിയുടെ സ്വഭാവം ഇങ്ങനെയായിരുന്നില്ലെന്നും തന്നോട് ചോദിക്കുന്ന ചോദ്യങ്ങള്‍ ഇഷ്ടപ്പെട്ടില്ലെങ്കില്‍ ദേഷ്യപ്പെടുമായിരുന്നുവെന്നുമാണ് അവതാരകയായ ആര്‍ജെ രേണു പറയുന്നത്. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ മമ്മൂട്ടി തന്നോട് ദേഷ്യപ്പെട്ട അനുഭവം പങ്കുവെക്കുന്ന രേണുവിന്റെ വാക്കുകള്‍ വൈറലായി മാറുകയാണ്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

Mammootty

മമ്മൂക്കയുമായുള്ള ആദ്യത്തെ ഇന്റര്‍വ്യു ചെയ്യുന്നത് ക്ലബ് എഫ്എമ്മില്‍ ജോലി ചെയ്യുമ്പോഴാണ്. മമ്മൂക്കയുടെ അഭിമുഖമുണ്ടെന്നും രേണുവാണ് ചെയ്യേണ്ടതെന്നും പറഞ്ഞു. മമ്മൂക്കയെ പോലൊരാളുടെ ഇന്റര്‍വ്യു ചെയ്യുമ്പോള്‍ അദ്ദേഹത്തെക്കുറിച്ച് വ്യക്തമായൊരു അറിവ് വേണം. അദ്ദേഹത്തോട് ചോദിക്കുന്ന ചോദ്യങ്ങളില്‍ ക്ലാരിറ്റി വേണം. ഈയ്യടുത്താണ് അദ്ദേഹം ലൈറ്റായി സംസാരിച്ച് തുടങ്ങിയത്. കുറച്ച് കൊല്ലങ്ങള്‍ മുമ്പത്തെ കഥയാണ്. ഭയങ്കര പാടാണ്.

മമ്മൂക്ക വന്നിരിക്കുന്നു. മൂന്നാമത്തെ ചോദ്യം. എഴുന്നേറ്റ് നില്‍ക്കുന്നു, ഇങ്ങനത്തെ ചോദ്യം എന്നോട് ചോദിക്കാന്‍ പാടില്ല എന്ന് പറയുന്നു. സ്റ്റുഡിയോയില്‍ നിന്നും ഇറങ്ങിപ്പോകുന്നു. ഞാന്‍ അവിടെ ഇരുന്ന് കരയുന്നു. പോട്ടെ. വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും മമ്മൂക്കയുടെ ഇന്റര്‍വ്യു എനിക്ക് കിട്ടുന്നത് കസബയുടെ സമയത്താണ്. രാവിലെ എഴ് മണിയ്ക്ക് എന്നെ വിളിച്ചിട്ട് പറയുന്നു, എട്ട് മണിയ്ക്ക് മമ്മൂക്കയുടെ വീട്ടിലെത്തണം. എന്റെ വീടും അദ്ദേഹത്തിന്റെ വീടും തമ്മില്‍ ഇച്ചിരി ദൂരമുണ്ട്. അവിടെ ചെന്ന് ഇന്റര്‍വ്യു നടത്തണം.

ഞാന്‍ കസബ കണ്ടിട്ടില്ല. കസബ രാവിലെ മൂന്ന് മണിയ്ക്ക് ഫാന്‍സ് ഷോ നടത്തിയിരുന്നു. ഞാന്‍ എങ്ങനെ ഇന്റര്‍വ്യു ചെയ്യും. ഈ സിനിമയെക്കുറിച്ച് മാത്രമേ മമ്മൂക്ക സംസാരിക്കുകയുള്ളൂ. സിനിമയുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങളേ ചോദിക്കാവൂ. ഞാന്‍ എങ്ങനെ ചോദിക്കും? അതൊന്നും പറഞ്ഞാല്‍ പറ്റില്ല, മമ്മൂക്ക ഇപ്പോഴാണ് സമയം തന്നിരിക്കുന്നത് 8-9 നിങ്ങള്‍ ഇന്റര്‍വ്യു ചെയ്തിരിക്കണം. ഞാന്‍ മമ്മൂക്കയുടെ വീട്ടിലെത്തുക.

Mammootty

ഞാന്‍ ചെന്നു. എന്ത് ചോദിക്കും? മമ്മൂക്ക പുതുമുഖ സംവിധായകര്‍ക്ക് അവസരം കൊടുക്കുന്നതിനെക്കുറിച്ചായിരുന്നു എന്റെ ആദ്യ ചോദ്യം. ഇത് പലരും എന്റെയടുത്ത് ചോദിച്ച ചോദ്യമാണെന്ന് പറഞ്ഞ് നാല് ചീത്ത. എന്റെ ചുറ്റും ക്ലബ് എഫ്എമ്മില്‍ നിന്നും വന്ന വേറൊരു ആര്‍ജെയുണ്ട്. വേറെ കുറേ ആള്‍ക്കാര്‍ ചുറ്റുമുണ്ട്. എഴെട്ടു പേര്‍ മമ്മൂക്കയെ കാണാന്‍ വന്നിട്ടുണ്ട്. മമ്മൂക്ക എന്നോട് ചോദിക്കുന്നത് ഇത്രയും പേര് കാണുന്നുണ്ട് എന്നതാണ് എന്റെ അപമാനം. എന്റെ ആദ്യത്തെ ചോദ്യത്തിന് തന്നെ അദ്ദേഹം ചൂടായി.

എന്നോട് സിനിമ കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചു. ഇല്ല. രാവിലെ മൂന്ന് മണിയ്ക്കുള്ള ഷോ ഞാന്‍ കാണണമെന്നാണ് മമ്മൂക്ക പറയുന്നത്. ഫാന്‍സ് ഷോ വച്ച കാര്യം ഞാന്‍ അറിയുന്നില്ല. ഏഴ് മണിയ്ക്ക് അപ്പോള്‍ ഇന്റര്‍വ്യു തരരുത്. വേറൊരു സമയം താ എനിക്ക് സിനിമ കാണണം എന്ന് ഞാന്‍ ഓഫീസില്‍ പറയുന്നുണ്ട്. സിനിമ കാണാതെ ഞാന്‍ ഇന്റര്‍വ്യു ചെയ്യാറില്ല. മമ്മൂക്ക ഭയങ്കരമായി ചൂടായി. പേഴ്‌സണലി മമ്മൂക്കയുമായി ഭയങ്കര അടുപ്പമുള്ളതാണ്. പക്ഷെ ഈയ്യൊരു ചൂടാവല്‍ കാരണം ഞാന്‍ പൊട്ടി പൊട്ടിക്കരഞ്ഞു. അവസാനം മമ്മൂക്ക എന്റെ കൈയില്‍ പിടിച്ച് സാരമില്ല സാരമില്ല എന്ന്. മൂന്നാം തവണ മമ്മൂക്ക ഇന്റര്‍വ്യു തന്നപ്പോള്‍ ഞാന്‍ ചെയ്യുന്നില്ല എന്ന് പറഞ്ഞു.

Read more about: mammootty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X