'പൊടിയെ റോബിന്‍ നോക്കുന്നത് കുഞ്ഞിനെപ്പോലെ, മഞ്ഞ് കണ്ടപ്പോള്‍ രണ്ടും കൊച്ചുങ്ങളായി'; ഹണിമൂണ്‍ യാത്ര തുടങ്ങി
ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയാണ് റോബിന്‍ രാധാകൃഷ്ണനും ആരതി പൊടിയും. ഈയ്യടുത്തായിരുന്നു ഇരുവരും വിവിഹാതിരായത്. ഇപ്പോഴിതാ തങ്ങളുടെ ഹണിമൂണ്‍ യാത്ര ആരംഭിച്ചിരിക്കുകയാണ് ആരതിയും റോബിനും. വിദേശരാജ്യങ്ങളിലൂടെയാണ് താരങ്ങളുടെ യാത്ര. ഇരുവരുടേയും ഹണിമൂണ്‍ യാത്ര ആരംഭിക്കുന്നത് അസര്‍ബൈജാനിലാണ്. ഇവിടെ നിന്നുള്ള വീഡിയോ പങ്കുവച്ചിരിക്കുകയാണ് റോബിനും ആരതിയും.
താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോ വൈറലായി മാറിയിരിക്കുകയാണ്. ആരതിയും റോബിനും വിവാഹം കഴിക്കുന്നത് കാണാന്‍ ആകംഷയോടെ കാത്തിരിക്കുകയായിരുന്നു ആരാധകര്‍. പിന്നാലെ തങ്ങളുടെ ഹണിമൂണ്‍ യാത്രയെക്കുറിച്ചും റോബിനും ആരതിയും പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ ഇരുവരുടേയും യാത്രയുടെ വീഡിയോ കാണാനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍.

റോബിനും ആരതിയും കഴിഞ്ഞ ദിവസം തങ്ങളുടെ യാത്ര ആരംഭിച്ചുവെന്ന് അറിച്ച് പങ്കുവച്ച വീഡിയോയുടെ താഴെ ഒരുപാട് പേര്‍ ഹണിമൂണ്‍ യാത്രയുടെ വീഡിയോ വേണമെന്ന് ആവശ്യപ്പെട്ട് എത്തിയിരുന്നു. ആ കാത്തിരിപ്പാണ് ഇപ്പോള്‍ അവസാനിച്ചിരിക്കുന്നത്. അസര്‍ബൈജാനില്‍ നിന്നും മനോഹരമായൊരു വീഡിയോയാണ് ഇരുവരും പങ്കുവച്ചിരിക്കുന്നത്. മഞ്ഞില്‍ കളിച്ച് നടക്കുന്ന റോബിനും ആരതിയുമാണ് വീഡിയോയിലുള്ളത്. പരസ്പരം മഞ്ഞുവാരിയെറിഞ്ഞും, മഞ്ഞില്‍ പൊതിഞ്ഞ് കിടന്നുമൊക്കെ യാത്ര ആഘോഷിക്കുകയാണ് ഇരുവരും.
തങ്ങള്‍ ആദ്യമായാണ് മഞ്ഞു കാണുന്നതെന്ന് ആരതി വീഡിയോയില്‍ പറയുന്നുണ്ട്. വീഡിയോ വൈറലായതോടെ നിരവധി പേരാണ് കമന്റുകളുമായി എത്തിക്കൊണ്ടിരിക്കുന്നത്. രസകരമായ കമന്റുകളാണ് ആരാധകര്‍ പങ്കുവെക്കുന്നത്.
''ഇവര്‍ പുതിയ കപ്പിള്‍ ആണെന്ന് കരുതിയവര്‍ക്ക് തെറ്റ് പറ്റി എന്നാണ് തോന്നുന്നത്. ഇവര്‍ എല്‍കെജി, യുകെജി കുട്ടികള്‍ ആണെന്നാണ് തോന്നുന്നത്, രണ്ട് പേരും കുഞ്ഞു കുട്ടികളേപോലെ മഞ്ഞില്‍ കളിക്കുന്നത് നല്ല രസമുണ്ട്, ഒരു കുഞ്ഞിനെ നോക്കുന്നത് പോലെ ആണല്ലോ ഡോക്ടര്‍ പൊടിയെ നോക്കുന്നത്. രണ്ടു പേരും മഞ്ഞ് കണ്ടപ്പോള്‍ രണ്ടു വികൃതി കുട്ടികളെ പോലെ ആയി. ഇടയില്‍ കൂടി പൊടി മഞ്ഞ് തിന്നത് കണ്ടപ്പോള്‍ ചിരി വന്നു. വിവാഹ ശേഷം പൊടി കൊച്ചു കുട്ടികളെ പോലെ വളരെ നിഷ്‌ക്കളങ്കമായ ചിരിയും കളിയും ഒക്കെയാണല്ലോ, ന്റെ പൊന്നു ഡോക്ടറേ നിങ്ങളെക്കാളേറെ ഇതു കാണുമ്പോള്‍ സന്തോഷം ഞങ്ങള്‍ക്ക് തോന്നുന്നു. എന്നും ഇതേ പോലെ ഹാപ്പി ആയിട്ട് മുന്നോട്ട് പോകണം കെട്ടോ, ഇതു കണ്ടിട്ട് ഞാന്‍ അറിയാതെ ഇരുന്ന് ചിരിച്ചു. പൊളിക്കു മുത്തുമണികളെ'' എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍.

ബിഗോ ബോസില്‍ നിന്നും പുറത്തിറങ്ങിയ സമയത്താണ് റോബിന്‍ ആരതിയെ കണ്ടുമുട്ടുന്നത്. ഒരു യൂട്യൂബ് ചാനലിന് വേണ്ടി റോബിനുമായി അഭിമുഖം നടത്താനെത്തിയതായിരുന്നു ആരതി. ആ പരിചയം അധികം വൈകാതെ സൗഹൃദവും പ്രണയവുമായി മാറുകയായിരുന്നു. സോഷ്യല്‍ മീഡിയയിലെ ജനപ്രീയ ജോഡിയായി വളരാന്‍ ഇരുവര്‍ക്കും അധികം സമയം വേണ്ടി വന്നില്ല. അതേസമയം സന്തോഷം മാത്രമുള്ള യാത്രയായിരുന്നില്ല റോബിന്റേയും ആരതിയുടേയും. തങ്ങളുടെ യാത്രയില്‍ പല പ്രതിസന്ധികളും ഇരുവരും നേരിട്ടിരുന്നു. എന്നാല്‍ അതെല്ലാം മറി കടന്ന് ഇരുവരും വിവാഹത്തിലേക്ക് എത്തുകയായിരുന്നു.


Click it and Unblock the Notifications











