കല്യാണത്തെക്കുറിച്ച് റോബിനും ആരതി; ഇതല്ലേ ദില്‍ഷയും പറഞ്ഞത്? റോബിനെ ട്രോളി സോഷ്യല്‍ മീഡിയ

മലയാളികള്‍ക്ക് സുപരിചിതരാണ് ആരതി പൊടിയും റോബിന്‍ രാധാകൃഷ്ണനും. ബിഗ് ബോസ് മലയാളം സീസണ്‍ 4 ലൂടെയാണ് റോബിന്‍ താരമായി മാറുന്നത്. റോബിനും ആരതിയും തമ്മിലുള്ള പ്രണയമൊക്കെ എല്ലാവര്‍ക്കും അറിയുന്നതാണ്. ഇരുവരുടേയും വിവാഹത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. വിവാഹ നിശ്ചയം വലിയ ആഘോഷമായിട്ടായിരുന്നു നല്‍കിയത്. ഇപ്പോഴിതാ തങ്ങളുടെ വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് റോബിനും ആരതിയും.

ഹാപ്പി ഫ്രെയിംസ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് റോബിനും ആരതിയും വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയത്. ''പലരും ചോദിക്കുന്നു, കല്യാണം കഴിക്കുന്നില്ലേ കഴിക്കുന്നില്ലേ എന്ന്. ഞങ്ങള്‍ തമ്മിലാണ് കല്യാണം കഴിക്കുന്നത്. ശരിയായ സമയത്ത് ഞങ്ങള്‍ കല്യാണം കഴിക്കും. പക്വതയുള്ള വ്യക്തികളാണ്. എനിക്ക് 34 വയസായി. ആരതിയ്ക്കും അത്യാവശ്യം ഉണ്ട്. പ്രായ പൂര്‍ത്തിയായ ആളുകളാണ് ഞങ്ങള്‍. ഞങ്ങള്‍ കല്യാണം കഴിച്ചോളും. ആരും വിഷമിക്കേണ്ടതില്ല'' എന്നാണ് റോബിന്‍ പറഞ്ഞത്.

robin

ഞങ്ങള്‍ക്ക് ചെയ്ത് തീര്‍ക്കാന്‍ കുറേ കാര്യങ്ങളുണ്ട്. ശരിയായ സമയം ആകുമ്പോള്‍ കഴിക്കും. രണ്ട് പേരും വ്യക്തിരപരമായ രീതിയില്‍ മുന്നോട്ട് പോകുന്നവരാണ്. പലര്‍ക്കും അറിയേണ്ടത് ഞാന്‍ എന്ത് ചെയ്യുന്നുവെന്നാണ്. നിശബ്ദമായിരുന്ന് ഞാന്‍ ഓരോ കാര്യങ്ങള്‍ ചെയ്യുകയാണ്. തിരിച്ചുവരവിന് ചില തയ്യാറെടുപ്പുകള്‍ വേണ്ടി വരും. അതാണ് ഞാന്‍ നിശബ്ദമായി ചെയ്യുന്നത്. ഞങ്ങള്‍ രണ്ടു പേരുടേയും കുടുംബങ്ങളുടെ പിന്തുണയുണ്ട് എന്നും റോബിന്‍ പറയുന്നുണ്ട്.

അതേസമയം വീഡിയോയ്ക്ക് കമന്റുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്. റോബിനേയും ആരതിയേയും വിമര്‍ശിക്കുകയാണ് സോഷ്യല്‍ മീഡിയ.'' അല്ല ഡോക്ടര്‍ നിങ്ങള്‍ തന്നെ അല്ലേ പലപ്പോഴും കല്യാണം എന്ന് പറഞ്ഞു നടക്കുന്നത്...2023 ഇല്‍ ഉള്ള ബര്‍ത്ത് ഡെ ലാസ്റ്റ് ബാച്ചിലര്‍ ബര്‍ത്ത് ഡേ ആണ് എന്നും, ജൂണ്‍ 24th ന്് വെഡ്ഡിംഗ് ഡേറ്റ് എന്ന് ഒക്കെ ഇന്‍സ്റ്റയില്‍ ഇട്ടതുo. അത് കൊണ്ട് അല്ലേ പറഞ്ഞ ഡേറ്റ്‌സ് ഒക്കെ കഴിയുന്ന സമയത്ത് ആളുകള്‍ ചോദിക്കുന്നത്. ഡോക്ടര്‍ നിങ്ങള്‍ക്ക് 34 വയസ് ആയി ആരതിക്ക് ഈ സെപ്റ്റംബറില്‍ 30 ആയി. മിഡില്‍ ഏജ് ആയി രണ്ട് പേരും'' എന്നായിരുന്നു ഒരാളുടെ കമന്റ്.

ഈ സെയിം ഡയലോഗ് അല്ലെ ദില്‍ഷ പറഞ്ഞത് കല്യാണത്തെ പറ്റിയിട്ട്. അന്ന് എനിക്ക് പ്രായമായി വരാന് ഇനി വെയിറ്റ് ചെയ്യാന്‍ പറ്റില്ല എന്ന് പറഞ് പൊടിനെ കണ്ടു വിത്തിന്‍ വീക്ക്‌സില്‍ ഇഷ്ടമാണ് എന്ന് പറയുന്നു. എന്തൊക്കെ ആയിരുന്നു, ദില്‍ഷ കിളവി ആണെങ്കില്‍ ദില്‍ഷയുടെ അമ്മയുടെ പ്രായമുണ്ട് പൊടികുഞ്ഞിന്, വയസ്സ് പറയുന്നത് ഇത്ര പ്രശ്‌നമാണോ, ഇവനു എന്നും 34 ആണോ? ബിഗ്‌ബോസ് കാലത്ത് 34. ആ സീസണ്‍ കഴിഞ്ഞിട്ട് ഇപ്പോ 4 കൊല്ലം ആയി എന്നിങ്ങനെയാണ് ചിലരുടെ കമന്റുകള്‍. അതേസമയം റോബിന് പിന്തുണയുമായും ചിലരെത്തുന്നുണ്ട്.

robin

''ഇതില്‍ കുറേ ദില്‍ഷ ഫാന്‍സ് വന്നു ദില്‍ഷ അതല്ലേ ഇതല്ലേ പറഞ്ഞെ എന്ന് ചോദിക്കുന്നു, അന്ന് ഡോക്ടര്‍ മുട്ടി നില്‍ക്കായിരുന്നല്ലോ എന്നൊക്കെ. ബട്ട് ഒരു കാഴ്ച്ച ക്കാരി എന്നാ നിലയില്‍ ഞാന്‍ paraya., ഇവരെ എന്‍ഗേജ് മെന്റ് കഴിഞ്ഞതാ, ഏകദേശം മാരിടായത് പോലെ തന്നെ നിശ്ചയം കഴിഞ്ഞാല്‍ . ബട്ട് ദില്‍ഷ അന്ന് ഒരു ഉറപ്പ് കൊടുത്തില്ലന്ന ഡോക്ടര്‍ പറഞ്ഞെ, അതുപോലെ ദില്‍ഷയും പറഞ്ഞു ആലോചിക്കാന്‍ 1 ഇയര്‍ വേണമെന്ന്, അത് അന്ന് ദില്‍ഷയുടെ എല്ലാ അവസാനിപ്പിച്ചു കൊണ്ട് ഉള്ള വ്‌ലോഗില്‍ തന്നെ പറഞ്ഞിട്ടുണ്ട്, അതാരും കണ്ടില്ലേ, 1 ഇയര്‍ കഴിഞ്ഞിട്ട് ചിലപ്പോ ദില്‍ഷ മാറ്റി പറഞ്ഞാലോ?'' എന്നായിരുന്നു ഒരാളുടെ കമന്റ്.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X