'അന്തസായി കല്യാണം കഴിച്ച്, അന്തസായി ലോകം ചുറ്റുന്നു'; റോബിന്റേയും ആരതിയുടേയും ഹണിമൂണ്‍ യാത്ര ഇനി എങ്ങോട്ട്?
സോഷ്യല്‍ മീഡിയയുടെ പ്രിയപ്പെട്ടവരാണ് റോബിന്‍ രാധാകൃഷ്ണനും ആരതി പൊടിയും. ഇരുവരുടേയും പ്രണയവും വിവാഹവുമൊക്കെ ആരാധകര്‍ ആഘോഷമാക്കിയതാണ്. ഈയ്യടുത്താണ് റോബിനും ആരതിയും വിവാഹിതരായത്. ആരാധകര്‍ കാത്തിരുന്ന താരവിവാഹമാണ് റോബിന്റേയും ആരതിയുടേയും. ആരാധകര്‍ക്ക് ഇരുവരോടുമുള്ള സ്‌നേഹം സോഷ്യല്‍ മീഡിയ പോസ്റ്റുകളുടെ കമന്റ് ബോക്‌സില്‍ കാണാം.
വിവാഹത്തിന് പിന്നാലെ ഹണിമൂണ്‍ യാത്ര ആരംഭിച്ചിരിക്കുയാണ് റോബിനും ആരതിയും. അസര്‍ബൈജാന്‍ ആണ് റോബിന്റേയും ആരതിയുടേയും ഹണിമൂണ്‍ യാത്രയിലെ ആദ്യത്തെ ലക്ഷ്യസ്ഥാനം. അസര്‍ബൈജാനില്‍ നിന്നുള്ള വീഡിയോ റോബിനും ആരതിയും പങ്കുവച്ചത് നേരത്തെ വൈറലായി മാറിയിരുന്നു. മഞ്ഞില്‍ കളിച്ചും മഞ്ഞു മഴ ആസ്വദിച്ചുമൊക്കെ നടക്കുന്ന റോബിന്റേയും ആരതിയുടേയും വീഡിയോ ആരാധകര്‍ക്കും സന്തോഷം പകരുന്നതാണ്.

കഴിഞ്ഞ ദിവസം ആരതി പൊടി മഞ്ഞ് ആസ്വദിച്ച് നടക്കുന്ന വീഡിയോ റോബിന്‍ പങ്കുവച്ചിരുന്നു. ആരതിയുടെ സന്തോഷം കണ്ട് തന്റെ കണ്ണു നിറഞ്ഞുവെന്നാണ് റോബിന്‍ പറഞ്ഞത്. ജീവിതത്തില്‍ ആദ്യമായാണ് ആരതി മഞ്ഞുമഴ കാണുന്നതെന്നും റോബിന്റെ കുറിപ്പില്‍ പറയുന്നുണ്ട്. തന്റെ ജീവിതത്തിന് അര്‍ത്ഥമുണ്ടായത് പൊടിയുടെ വരവോടെയാണെന്നാണ് റോബിന്‍ പറഞ്ഞത്.
ഇപ്പോഴിതാ പുതിയ വീഡിയോയുമായി റോബിനും ആരതിയും വന്നിരിക്കുകയാണ്. അസര്‍ബൈജാനില്‍ നിന്നും തങ്ങള്‍ നാട്ടിലേക്ക് മടങ്ങുകയാണെന്നാണ് റോബിനും ആരതിയും പറയുന്നത്. ആരാധകരുടെ സ്‌നേഹവും പിന്തുണയുമെല്ലാം കമന്റുകളിലൂടെ മനസിലാക്കുന്നുണ്ടെന്നും നന്ദിയുണ്ടെന്നും നവദമ്പതികള്‍ പറയുന്നു. അതേസമയം തങ്ങളുടെ അടുത്ത യാത്ര എങ്ങോട്ടാണെന്നും റോബിനും ആരതിയും വെളിപ്പെടുത്തുന്നുണ്ട്.
അസര്‍ബൈജാന് ശേഷം റോബിനും ആരതിയും പോവുക സിംഗപ്പൂരിലേക്കാണ്. മാര്‍ച്ച് 15നാണ് സിംഗപ്പൂര്‍ യാത്ര ആരംഭിക്കുക എന്നാണ് ഇരുവരും പറയുന്നത്. പുതിയ വീഡിയോയ്ക്ക് താഴെയും ആശംസകളുമായി ആരാധകരെത്തുന്നുണ്ട്. റോബിന്റേയും ആരതിയുടേയും സന്തോഷം ആരാധകര്‍ക്കും ഏറെ സന്തോഷം പകരുന്നതാണെന്നാണ് കമന്റുകളില്‍ നിന്നും വ്യക്തമാകുന്നത്.
'അന്തസായി കല്ലൃാണം കഴിച്ച് അന്തസായി ലോകം ചുറ്റുന്നു. ഇതാണ് വേണ്ടത് ഇങ്ങനെയാണ് വേണ്ടത്, വീഡിയോസ് കാണുമ്പോ എന്തോ ഭയങ്കര സന്തോഷം തോന്നുന്നു, എന്തായാലും ഒരുപാട് പ്രണയ നിമിഷങ്ങള്‍ക്ക് അപ്പുറം ചിരിയുടെ മാലപ്പടക്കം തന്നെ സമ്മാനിച്ച രണ്ടു പേര്‍ക്കും നന്ദി, ഹണിമൂണ്‍ എന്നത് ഇത്രയും മനോഹരമാക്കാന്‍ കൂടെ ഞങ്ങളിലേക്ക് അതിമനോഹരമായി എത്തിക്കാന്‍ നിങ്ങള്‍ക്ക് രണ്ടാള്‍ക്കും കഴിഞ്ഞു. ഒരേ വൈബ് ഉള്ള രണ്ടു പേര്‍, നിങ്ങളുടെ ഹണിമൂണ്‍ ട്രിപ്പ് ഞങ്ങള്‍ക്ക് ചിരിയുടെ മാലപ്പടക്കമാണ് സമ്മാനിച്ചത്. വീഡിയോസ് ഒക്കെ അടിപൊളി ആയിരുന്നു. അടുത്ത ട്രിപ്പിനായി കാത്തിരിക്കുന്നു'' എന്നിങ്ങനെ പോവുകയാണ് ആരാധകരുടെ കമന്റുകള്‍.

ബിഗ് ബോസിലൂടെയാണ് റോബിന്‍ താരമാകുന്നത്. ബിഗ് ബോസ് മലയാളം സീസണ്‍ 4 ജനപ്രീയ മത്സരാര്‍ത്ഥിയായിരുന്നു റോബിന്‍. പക്ഷെ ഷോ പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. പിന്നീടാണ് റോബിനും ആരതിയും കണ്ടുമുട്ടുന്നത്. ഒരു യൂട്യൂബ് ചാനലിന് വേണ്ടി റോബിനെ അഭിമുഖം ചെയ്യാന്‍ ആരതി വരുന്നതോടെയാണ് ഇരുവരും പരിചയപ്പെടുന്നതും സുഹൃത്തുക്കളാകുന്നതും. അധികം വൈകാതെ ആ സൗഹൃദം പ്രണയത്തിലേക്ക് എത്തി.
തങ്ങളുടെ പ്രണയത്തെ വിവാഹത്തിലേക്ക് എത്തിക്കുന്നതിനിടെ ഒരുപാട് വെല്ലുവിളികളും വിവാദങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട് റോബിനും ആരതിയ്ക്കും. എന്നാല്‍ പ്രതിസന്ധികളിലെല്ലാം പരസ്പരം ചേര്‍ത്തു പിടിച്ച് അവര്‍ മുന്നോട്ട് പോവുകയായിരുന്നു.


Click it and Unblock the Notifications