പൊടിയുടെ ഏറ്റവും വലിയ ആഗ്രഹം, അവളുടെ സന്തോഷം കണ്ട് എന്റെ കണ്ണുനിറഞ്ഞു; പ്രണയാര്‍ദ്രം റോബിന്‍
മലയാളികളുടെ പ്രിയപ്പെട്ട താരജോഡിയാണ് റോബിനും ആരതി പൊടിയും. ഈയ്യടുത്തായിരുന്നു റോബിന്റേയും ആരതിയുടേയും വിവാഹം നടന്നത്. ഇപ്പോഴിതാ തങ്ങളുടെ ഹണിമൂണ്‍ ആഘോഷിക്കുകയാണ് റോബിനും ആരതിയും. ഇതിന്റെ ഭാഗമായുള്ള വിദേശയാത്രയിലാണ് താരങ്ങള്‍. യാത്രയിലെ ആദ്യ ലക്ഷ്യമായ അസര്‍ബൈജാനിലാണ് റോബിനും ആരതി പൊടിയും ഇപ്പോഴുള്ളത്.
അസര്‍ബൈജാനില്‍ നിന്നുള്ള വീഡിയോകള്‍ റോബിനും ആരതിയും പങ്കിട്ടിരുന്നു. അതിന് പിന്നാലെ റോബിന്‍ പങ്കുവച്ച കുറിപ്പും ശ്രദ്ധ നേടുകയാണ്. അസര്‍ബൈജാനിലെ മഞ്ഞുമഴ ആസ്വദിച്ചു കൊണ്ട് നടക്കുന്ന ആരതി പൊടിയുടെ വീഡിയോ പങ്കുവച്ചു കൊണ്ട് റോബിന്‍ കുറിച്ച വാക്കുകളാണ് ആരാധകരുടെ ശ്രദ്ധ നേടുന്നത്.

തന്റെ ജീവിതത്തിനും പ്രണയത്തിനും അര്‍ത്ഥം ഉണ്ടായത് ആരതിയുടെ വരവോടെയാണെന്നാണ് റോബിന്‍ പറയുന്നത്. മഞ്ഞു പെയ്യുന്നത് കാണുകയെന്നത് ആരതിയുടെ വലിയ ആഗ്രഹമായിരുന്നു. അത് സാധിച്ചു കൊടുക്കാന്‍ പറ്റി. ആരതിയുടെ സന്തോഷം കണ്ടപ്പോള്‍ തന്റെ കണ്ണു നിറഞ്ഞുവെന്നാണ് റോബിന്‍ പറയുന്നത്.
''എന്റെ ജീവിതത്തിനും എന്റെ ഉള്ളിലെ പ്രണയത്തിനും ഒരര്‍ത്ഥം ഉണ്ടായത് പൊടി എന്റെ ജീവിതത്തിലേക്ക് കടന്നു വന്നപ്പോള്‍ ആയിരുന്നു. പൊടിയുടെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു മഞ്ഞ് പെയ്യുന്നത് കാണണം എന്നുള്ളത്. ഇന്ന് അവള്‍ ഈ മഞ്ഞില്‍ കൊച്ചു കുഞ്ഞുങ്ങളെ പോലെ കളിക്കുന്നത് കണ്ടപ്പോള്‍ എന്റെ മനസ്സില്‍ ഉണ്ടായ സന്തോഷം എത്ര മാത്രം എന്ന് എന്റെ കണ്ണുകള്‍ ഈറനണിഞ്ഞപ്പോള്‍ എനിക്ക് മനസ്സില്‍ ആയി . ഇന്ന് അവളുടെ സന്തോഷത്തോടൊപ്പം ഞാനും ഏറേ സന്തോഷവാനാണ്. അവളുടെ ആഗ്രഹം സാധിച്ചു കൊടുത്തതില്‍ കൂടി ഞാന്‍ അനുഭവിച്ചത് മനോഹരമായ നിമിഷങ്ങള്‍ ആണ്, ഒരിക്കലും മറക്കാന്‍ കഴിയാത്ത നിമിഷങ്ങള്‍. നിന്നോളം പ്രിയപ്പെട്ടതായി ഒന്നും എന്റെ ജീവിതത്തില്‍ വന്നു ചേരാന്‍ ഇല്ല പൊടി'' എന്നാണ് റോബിന്‍ പറയുന്നത്.
പിന്നാലെ റോബിന് മറുപടിയുമായി ആരതി പൊടിയുമെത്തുന്നുണ്ട്. ''ഒരു പൂമാത്രം ചോദിച്ചു, ഒരു പൂക്കാലം നീ തന്നു. മിറാക്കിള്‍. ലവ് യു റോബിന്‍ ചേട്ടാ'' എന്നായിരുന്നു ആരതിയുടെ മറുപടി. റോബിന്റെ പോസ്റ്റിന് താഴെ കമന്റുമായി നിരവധി പേരാണ് എത്തുന്നത്. റോബിന്റേയും പൊടിയുടേയും സ്‌നേഹം കണ്ട് സന്തോഷിക്കുകയാണ് ആരാധകര്‍. മനോഹരമായ പ്രതികരണങ്ങളാണ് ആരാധകരില്‍ നിന്നും ലഭിക്കുന്നത്.
''ഗംഭീര വാക്കുകള്‍. ഈ ക്യാന്‍സര്‍ കിടക്കയില്‍ നിന്ന് ഇതു വായിച്ചപ്പോള്‍ മനസ് നിറഞ്ഞു പോയി. .പ്രണയത്തെക്കാള്‍ വലുതായി ഈ ലോകത്തൊന്നുമില്ല'' എന്നായിരുന്നു ഒരു കമന്റ്. ഇതിന് റോബിന്‍ മറുപടി നല്‍കുന്നുണ്ട്. ചേച്ചി എന്ന് വിളിച്ചാണ് റോബിന്‍ സ്‌നേഹം അറിയിക്കുന്നത്.

'ഡോക്ടറിന്റെ ആഗ്രഹം പോലെയുള്ളൊരു ജീവിതപങ്കാളിയെ തന്നെ കിട്ടി, ജീവിതത്തിന്റെ അവസാന നിമിഷം വരെ പ്രണയിച്ചു കൊണ്ട് ജീവിക്കുക. എത്ര വലിയ തെറ്റുകള്‍ പോലും പ്രണയത്തിന് മുന്‍പില്‍ പൊറുക്കപ്പെടും., അവളുടെ പുഞ്ചിരി നിലനിര്‍ത്താന്‍ ഏതറ്റവും വരെ പോകാന്‍ അവനും തയ്യാറായിരുന്നു, നമ്മുടെ ജീവിതം പ്രണയത്താല്‍ നിറയുമ്പോള്‍ നമുക്ക് ചുറ്റുമുള്ളതൊക്കെ അതിമനോഹരമാകും. പ്രകൃതിയുടെ സൗന്ദര്യം അതിന് മാറ്റ് കൂട്ടി. നിങ്ങള്‍ക്ക് കിട്ടിയ ജീവിതം നിങ്ങളുടെ പ്രണയത്താല്‍ സുരഭില സുന്ദരമവട്ടേ' എന്നിങ്ങനെയാണ് ചിലരുടെ കമന്റുകള്‍.
'ഇവിടെ പ്രകൃതി ആണോ നിങ്ങളുടെ പ്രണയത്തെ ഇത്രയും മനോഹരമാക്കിയത് അതോ നിങ്ങളുടെ പ്രണയം ആണോ പ്രകൃതിയെ ഇത്രയും മനോഹരമാക്കിയത്, ഡോക്ടര്‍ റോബിന്‍ ബ്രോ ആരതി പൊടി മോള്‍ നിങ്ങള്‍ രണ്ടു പേരുടെ സന്തോഷം കാണുമ്പോള്‍ നിങ്ങളെ സ്‌നേഹിക്കുന്നവര്‍ക്ക് ഇതിന്റെ നൂറിന്‍ ഇരട്ടി സന്തോഷം ആണ്,തൂമഞ്ഞു പോലെ വെണ്‍മയാര്‍ന്ന പരിശുദ്ധമായ പ്രണയം. നിങ്ങള്‍ക്ക് പകരം എന്നൊന്നു ഇല്ല. കാരണം നിങ്ങള്‍ക്ക് പകരം ആകാന്‍ മറ്റൊരാള്‍ക്ക് കഴിയില്ല എന്നതാണ് നിങ്ങള്‍ക്ക് നിങ്ങളോടുള്ള പ്രണയം' എന്നും ചിലര്‍ കമന്റ് ചെയ്യുന്നുണ്ട്.


Click it and Unblock the Notifications