'ഉമ്മ വയ്ക്കൽ നടക്കൂല്ലെന്ന് പറഞ്ഞു!, ഞാൻ ജീവിതത്തിൽ പലപ്പോഴും സ്റ്റക്കായി നിന്നിട്ടുണ്ട്'; അർജുൻ അശോകൻ

മലയാളത്തിലെ യുവനടന്മാരിൽ ശ്രദ്ധേയനാണ് അർജുൻ അശോകൻ. അച്ഛൻ ഹരിശ്രീ അശോകന്റെ പാത പിന്തുടർന്ന് സിനിമയിലേക്ക് എത്തിയ അർജുൻ നായകനായും സഹനടനയുമൊക്കെ മലയാള സിനിമയിൽ തിളങ്ങി നിൽക്കുകയാണ്. വളരെ പെട്ടെന്ന് തന്നെ അർജുന് തന്റേതായ ഒരിടം കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്. രോമാഞ്ചം ആണ് അർജുന്റെതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.

പ്രേക്ഷകരെ പൊട്ടിചിരിപ്പിച്ച് ചിത്രം നിറഞ്ഞ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. അതേസമയം, അർജുൻ നായകനായ അടുത്ത ചിത്രവും റിലീസിന് എത്തുകയാണ്. പ്രണയ വിലാസമാണ് അർജുന്റെ പുതിയ ചിത്രം. അനശ്വര രാജൻ, മമിതാ ബൈജു എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

എന്റെയും അനശ്വര്യയുടെയും കണക്ഷനാണ് പറയാൻ കഴിയാത്തത്

ഇപ്പോഴിതാ, ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് അർജുൻ. മനോരമ ഓണലൈന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. വിശദമായി വായിക്കാം.

'പടത്തിൽ അനശ്വര്യയുടെ കൂടെ മമിതയുണ്ട്, തിങ്കളാഴ്ച്ച നിശ്ച്ചയത്തിലെ മനോജ് ചേട്ടൻ ഉണ്ട്. ശ്രീധന്യ ചേച്ചിയുണ്ട്, ശരത് ഉണ്ട്, മിയ ഉണ്ട് അങ്ങനെ ഒരുപാട് പേരുള്ള രസകരമായ ലവ് സ്റ്റോറിയാണ്. കുറെ ഏജ് കാറ്റഗറിയിലുള്ള പലതരം പ്രണയങ്ങൾ പറയുന്ന സിനിമയാണ്. അതിൽ എന്റെയും അനശ്വര്യയുടെയും കണക്ഷനാണ് പറയാൻ കഴിയാത്തത്. അത് സിനിമ കാണുമ്പോൾ അറിയാം,'

നമ്മുക്ക് പ്രണയത്തെ കുറിച്ച് പറയാൻ പറ്റില്ല

'ഞാനും മമിതയും പ്രണയത്തിലാണ്. ആ പാട്ടിൽ കാണുന്നത് പോലെ, വളരെ മേച്ചുയർഡ് ആയൊരു പ്രണയമാണ്. ഒരിക്കലും നമ്മുക്ക് പ്രണയത്തെ കുറിച്ച് പറയാൻ പറ്റില്ല. വളരെ പക്വതയുള്ള പ്രണയങ്ങളും വളരെ പൈങ്കിളി ആയ പ്രണയങ്ങളും ഉണ്ട്. ചിലത് വൺ സൈഡ് ആവും. അതിന്റെയൊന്നും നമ്മുക്ക് പറഞ്ഞ് ഫലിപ്പിക്കാൻ പറ്റില്ല,' അർജുൻ പറഞ്ഞു.

സിനിമയിൽ റൊമാൻസ് ചെയ്യുമ്പോഴുള്ള രസകരമായ ഒരു സംഭവവും അർജുൻ പറഞ്ഞു. 'സിനിമയിൽ ഒരു പാട്ട് സീനുണ്ട്. അതിന്റെ അവസാനം ഇങ്ങനെ ഉമ്മ വയ്ക്കാൻ വരുന്ന സീനുണ്ട്. അത് ബെറ്ററായി ചെയ്യണം എന്നൊക്കെ കരുതി ഷൂട്ട് ചെയ്യാൻ ഇരുന്ന സമയത്ത് മഴ പെയ്ത് അത് ബ്രേക്കായി. പിന്നെ ഞങ്ങൾക്ക് ടെൻഷനായി ഇത് എങ്ങനെ ചെയ്യുമെന്ന്. പിന്നെ ലൊക്കേഷൻ മാറി,'

ഉമ്മ വയ്ക്കണം എന്ന് പറഞ്ഞു. ഞാൻ പറഞ്ഞു നടക്കില്ലെന്ന്

'ഞങ്ങൾ ഇങ്ങനെ രണ്ടുപേരും പരസ്‌പരം അടുത്തേക്ക് വരുന്ന സമയത്ത് ഉമ്മ വയ്ക്കണം എന്ന് പറഞ്ഞു. ഞാൻ പറഞ്ഞു നടക്കില്ലെന്ന്. പിന്നെ പറഞ്ഞ് അടുത്ത് വന്നാൽ മതിയെന്ന്. ഞങ്ങളുടെ വിചാരം ഞങ്ങൾ വളരെ ക്ലോസ് ആയാണ് നിൽക്കുന്നത് എന്നാണ്. പക്ഷെ ഇത് ക്യാമറയിൽ നല്ല ഡിസ്റ്റൻസിൽ ആയിരുന്നു. അങ്ങനെ ഒരു അനുഭവം ഈ പടത്തിൽ ഉണ്ട്,' അർജുൻ പറഞ്ഞു.

'കഥ കേൾക്കുമ്പോൾ ഇഷ്ടപ്പെട്ടാൽ ചെയ്യുന്നു എന്നതാണ്. അല്ലാതെ ഹ്യുമർ സീരിയസ് ചെയ്യണം അത് കഴിഞ്ഞ് വേറെ ചെയ്യണം എന്നൊന്നുമുള്ള ചിന്ത ഇതുവരെ വന്നിട്ടില്ല. നല്ല കഥ വന്നു ചേർന്നാൽ ഇഷ്ടപ്പെട്ടാൽ ചെയ്യുക എന്നതാണ്,' സിനിമ തിരഞ്ഞെടുപ്പിനെ കുറിച്ച് അർജുൻ പറഞ്ഞു.

ഹരിശ്രീ അശോകന്റെ മകനായി ഒന്നും ആരും കണ്ടിട്ടില്ല

'സ്‌കൂളിൽ പഠിക്കുമ്പോൾ എന്നെ ഹരിശ്രീ അശോകന്റെ മകനായി ഒന്നും ആരും കണ്ടിട്ടില്ല. ഞാൻ സ്റ്റാർ കിഡ് ആയി നിന്നിട്ടില്ല. അങ്ങനെ നിന്നാലും മറ്റുള്ളവർ അത് അംഗീകരിക്കണ്ടേ. കോമഡിയൊക്കെ ചെയ്യുന്നത് ആളുകൾ അംഗീകരിക്കുന്നതിൽ സന്തോഷമുണ്ട്. നടനാവണമെന്ന് പണ്ട് ആഗ്രഹം ഇല്ലായിരുന്നെങ്കിലും പിന്നീട് ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്. ദൈവ ഭാഗ്യത്തിനാണ് ഇങ്ങനെയുള്ള കുറെ വ്യത്യസ്‍ത വേഷങ്ങൾ വന്ന് ചേർന്നത്. അന്ന് നന്നായി ചെയ്യാൻ കഴിഞ്ഞതിൽ ഹാപ്പിയാണ്,'

അവിടെയെല്ലാം സ്റ്റക്ക് ആയിരുന്നു

ജീവിതത്തിൽ സ്റ്റക്കായി നിൽക്കുന്ന അവസ്ഥകൾ പലപ്പോഴും ഉണ്ടായിട്ടുണ്ട്. കോളേജ് കഴിഞ്ഞ് എന്ത് ചെയ്യണമെന്ന് ഒരു ഐഡിയ ഉണ്ടായിരുന്നില്ല. അച്ഛൻ എംബിഎയ്ക്ക് പോകാൻ പറഞ്ഞു. പക്ഷെ മൂന്ന് സപ്പ്ളിയുള്ള ഞാൻ എവിടെ പോകാൻ. അവിടെയെല്ലാം സ്റ്റക്ക് ആയിരുന്നു. അങ്ങനെ അങ്ങനെ..,' അർജുൻ പറഞ്ഞു.

പ്രണയ വിലാസം ഒരുപാട് ഇമോഷനുകളുള്ള, കുടുംബമായെല്ലാം കാണാൻ കഴിയുന്ന എല്ലാവർക്കും ഇഷ്ടപ്പെടുന്ന സിനിമ ആയിരിക്കുമെന്നും അർജുൻ കൂട്ടിച്ചേർത്തു. ഫെബ്രുവരി 24 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. നിഖിൽ മുരളിയാണ് ചിത്രത്തിന്റെ സംവിധാനം. ജ്യോതിഷ്, സുനു എന്നിവർ ചേർന്നാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

More from Filmibeat

Read more about: arjun ashokan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X