കഥ കേട്ടത് മുതല്‍ വീട്ടില്‍ ഷര്‍ട്ടിടാതെയായി; മുടി വെട്ടാതെ, നഖം നീട്ടി, വൃത്തികെട്ടവനായി മാറണം!

വലിയ താരനിരയൊന്നുമില്ലാതെ വന്ന് സൂപ്പര്‍ ഹിറ്റായി മാറിയിരിക്കുകയാണ് രോമാഞ്ചം. ഒരുമിച്ച് താമസിക്കുന്ന ഒരു സംഘം യുവാക്കളുടെ കഥ പറയുന്ന സിനിമ തീയേറ്ററുകളില്‍ ചിരിപ്പൂരം തീര്‍ക്കുകയാണ്. ഓരോ കഥാപാത്രവും ആരാധകരുടെ മനസ് കീഴടക്കുകയാണ്. സംഘത്തിലെ ഏറ്റവും അലമ്പനായ മുകേഷായി എത്തുന്നത് സിജു സണ്ണിയാണ്. സോഷ്യല്‍ മീഡിയ റീലുകളിലും മറ്റുമായി കുറേനാള്‍ ആളുകള്‍ ചിരിപ്പിച്ച ശേഷമാണ് സിജു രോമാഞ്ചത്തിലെത്തുന്നത്.

രോമാഞ്ചത്തിലൂടെയുള്ള തന്റെ അരങ്ങേറ്റം സൂപ്പറാക്കിയിരിക്കുകയാണ് സിജു. ഇപ്പോഴിതാ മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സിനിമയിലേക്കുള്ള തന്റെ യാത്രയും രോമാഞ്ചത്തിന്റെ വിശേഷങ്ങളുമൊക്കെ പങ്കുവെക്കുകയാണ് സിജു. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

 ജീവിതലക്ഷ്യം

സ്‌കൂള്‍കാലത്ത് തൊട്ടേ മനസില്‍ സിനിമാ മോഹമുണ്ടെന്നാണ് സിജു പറയുന്നത്. നടനാവുക എന്നതായിരുന്നു ജീവിതലക്ഷ്യം. പ്ലസ്ടുവിനും എന്‍ജിനിയറിങ്ങിനുമെല്ലാം പഠിക്കുമ്പോള്‍ത്തന്നെ അവസരം ചോദിച്ച് സിനിമാക്കാര്‍ക്ക് പിറകെ പോയി തുടങ്ങിയിരുന്നു. എന്നാല്‍ ഒന്നും ശരിയായില്ല. ഇതോടെ ദുബായിലേക്ക് പറക്കുകയായിരുന്നു. പക്ഷെ അപ്പോഴും മനസില്‍ സിനിമയുണ്ടായിരുന്നു. ദുബായിലെ ജോലിക്കിടെ ഒരു സിനിമയ്ക്കുള്ള തിരക്കഥയെഴുതി.

റീല്‍സ്

പിന്നാലെ ആ സിനിമയ്ക്കുള്ള നിര്‍മ്മാതിവിനേയും കണ്ടെത്തി. അങ്ങനെ സിനിമ ചെയ്യാനായി ദുബായിലെ ജോലി ഉപേക്ഷിച്ച് സിജു നാട്ടിലേക്ക് എത്തുകയായിരുന്നു. പക്ഷെ സിജു നാട്ടിലേക്ക് എത്തുമ്പോഴേക്കും നിര്‍മ്മാതാവ് സിനമിമയില്‍ നിന്നും പിന്മാറി. എന്ത് ചെയ്യണമെന്ന് അറിയാതങ്ങനെ നില്‍ക്കുമ്പോഴാണ് കൊവിഡും ലോക്ക്ഡൗണുമെത്തുന്നത്. ഇതോടെ വീട്ടിലിരിപ്പായി. ഈ സമയത്താണ് ചെറിയ വീഡിയോകളും റീല്‍സുമൊക്കെ ചെയ്ത് തുടങ്ങുന്നത്.

തന്റെ തമാശകള്‍ ആളുകള്‍ ഇഷ്ടപ്പെടുന്നുണ്ടെന്നു മനസ്സിലാക്കിയപ്പോള്‍ ആ വഴിക്കുതന്നെ വെച്ചുപിടിച്ചു. ഞാന്‍ ചെയ്ത റീല്‍സ് കണ്ടാണ് എന്നെ രോമാഞ്ചത്തിലേക്ക് വിളിച്ചതെന്നാണ് സിജു പറയുന്നത്. മുടി വെട്ടാതെ, നഖം നീട്ടി, വയറിനു മീതേക്ക് മുണ്ടുടുത്ത്, ഇടയ്ക്കിടെ മേലാസകലം ചൊറിഞ്ഞ് കാഴ്ചയിലൊരു വൃത്തികെട്ടവനായി മാറണം എന്ന നിര്‍ദേശമാണ് എനിക്ക് ലഭിച്ചത്. എന്നാണ് മുകേഷിനെക്കുറിച്ച് സംവിധായകന്‍ പറഞ്ഞതായി സിജു പറയുന്നത്. ഭൂരിഭാഗം രംഗത്തും ഷര്‍ട്ടിടാതെ നടക്കുന്നവനാണ് കഥാപാത്രമെന്നും സിജു പറയുന്നു.

കഥകേട്ടതുമുതല്‍ വീട്ടില്‍ ഷര്‍ട്ടിടാതായി

കഥാപാത്രത്തിനായുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി കഥകേട്ടതുമുതല്‍ വീട്ടില്‍ ഷര്‍ട്ടിടാതെയായെന്നും സിജു പറയുന്നുണ്ട്. ചിത്രീകരണത്തിന് മുമ്പ് തന്നെ അഭിനേതാക്കളെല്ലാം ഒരുമിച്ച് ക്യാമ്പുണ്ടായിരുന്നു. ഇതോടെ തങ്ങള്‍ ഒരു വീട്ടില്‍ താമസിക്കുന്നവരെ പോലെയായെന്നാണ് സിജു പറയുന്നത്. കൂടെയുള്ള കഥാപാത്രങ്ങളെല്ലാം പലതരം വസ്ത്രങ്ങളണിഞ്ഞ് ക്യാമറയ്ക്കുമുന്നിലെത്തുമ്പോള്‍ എന്റെ കഥാപാത്രത്തിന് മൂന്നു ലുങ്കിയും ഒരു ജാക്കറ്റും മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നാണ് സിജു പറയുന്നത്.

സീനിനു തൊട്ടുമുന്‍പ് ക്യാമറ റെഡിയാകുമ്പോഴേക്കും ഓരോരുത്തരുടെയും വസ്ത്രങ്ങളെക്കുറിച്ച് കണ്ടിന്യൂറ്റി നോക്കി വിശദമായി പറയും. എന്നോട് കൂടുതലായൊന്നും പറയേണ്ടതില്ല. പച്ച, ചുകപ്പ് അങ്ങനെ ലുങ്കിയുടെ നിറം മാത്രമായിരുന്നുവെന്നും സിജു ഓര്‍ക്കുന്നുണ്ട്. അതേസമയം ജീവിതത്തിലെ ഒരു സംഭവം കഥയിലേക്ക് കടന്നു വന്നതിനെക്കുറിച്ചും സിജു സംസാരിക്കുന്നുണ്ട്.

വേദന പുറത്തു കാണിക്കാതിരിക്കുകയായിരുന്നു

സിനിമയിലെ ഒരു കഥാപാത്രമായ സോമന്‍ ഒരു ഘട്ടം മുതല്‍ പ്ലാസ്റ്ററിട്ട കാലുമായാണ് അഭിനയിക്കുന്നത്. ബൈക്കപകടത്തില്‍പ്പെട്ട് സോമന്റെ കാലൊടിഞ്ഞെന്നാണ് കഥയില്‍ പറയുന്നതെങ്കിലും.ചിത്രീകരണത്തിന്റെ ഒരൊഴിവുദിനത്തില്‍ ഞങ്ങള്‍ ക്രിക്കറ്റ് കളിക്കുമ്പോഴുണ്ടായ അപകടത്തിലാണ് സോമന്റെ കാലിന് പരുക്കേല്‍ക്കുന്നതെന്നാണ് സിജു പറയുന്നത്. കളിക്കിടെ ബാറ്റ് തട്ടി കാല്‍പൊട്ടുകയായിരുന്നു. സിനിമയില്‍നിന്ന് പുറത്താകുമോ എന്ന് പേടിച്ച് രണ്ടുദിവസം അവന്‍ വേദന പുറത്തു കാണിക്കാതിരിക്കുകയായിരുന്നുവെന്നാണ് സിജു പറയുന്നത്.

രണ്ടാം ഭാഗത്തില്‍

കൈയില്‍ നിന്നും ഇടാനുള്ള സ്വാതന്ത്ര്യം തങ്ങള്‍ക്കുണ്ടായിരുന്നുവെന്നും നല്ലതെങ്കില്‍ സ്വീകരിക്കുമായിരുന്നുവെന്നും സിജു പറയുന്നു. വീട്ടിലെല്ലാവരുമൊന്നിച്ചിരുന്ന് കഞ്ഞികുടിക്കുന്ന സീരിയസ് സീനില്‍ ഞാന്‍ അടുത്തിരിക്കുന്നവന്റെ പ്ലേറ്റില്‍നിന്ന് ഭക്ഷണം വാരിക്കഴിച്ചതെല്ലാം അങ്ങനെ ഉള്‍പ്പെടുത്തിയതാണെന്നും താരം ചൂണ്ടിക്കാണിക്കുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗം അണിയറയില്‍ ഒരുങ്ങുകയാണെന്നും ആ വീട്ടില്‍ താമസിച്ചിരുന്നവര്‍ക്ക് പിന്നീട് എന്ത് സംഭവിച്ചുവെന്നാണ് രണ്ടാം ഭാഗത്തില്‍ പറയുകയെന്നാണ് സിജു പറയുന്നത്.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X