അമ്മ വരുമ്പോള്‍ ആവശ്യമില്ലാത്തവര്‍ ഇരിക്കരുത്! നയന്‍താരയുടെ അംഗരക്ഷകര്‍ പുറത്താക്കി: റോണി ഡേവിഡ്‌

മലയാളികളുടെ സുപരിചിതനായ നടനാണ് റോണി ഡേവിഡ്. നടന്‍ എന്ന നിലയിലായിരുന്നു റോണിയെ ഇതുവരെ മലയാളികള്‍ക്ക് പരിചയം. എന്നാല്‍ ഇന്ന് റോണി നടന്‍ മാത്രമല്ല തിരക്കഥാകൃത്ത് കൂടെയാണ്. മമ്മൂട്ടി നായകനായ സൂപ്പര്‍ ഹിറ്റായി മാറിയ കണ്ണൂര്‍ സ്‌ക്വാഡ് എന്ന സിനിമയുടെ തിരക്കഥാകൃത്താണ് റോണി. സഹോദരന്‍ റോബിയായിരുന്നു സിനിമയുടെ സംവിധാനം.

കണ്ണൂര്‍ സ്‌ക്വാഡിന്റെ വിജയത്തിന്റെ തിളക്കത്തിലാണ് റോണിയിപ്പോള്‍. ഇതിനിടെ ഇപ്പോഴിതാ രസകരമായൊരു അനുഭവം പങ്കുവെക്കുകയാണ് റോണി. നയന്‍താരയുടെ അംഗരക്ഷകര്‍ തന്നെ പുറത്താക്കിയ അനുഭവമാണ് റോണി പങ്കുവെക്കുന്നത്. നിഴല്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം.

Rony David

അണ്‍ഫില്‍റ്റേര്‍ഡ് ബൈ അപര്‍ണ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് റോണി മനസ് തുറന്നത്. അപ്പു എന്‍ ഭട്ടതിരി സംവിധാനം ചെയ്ത ചിത്രമായിരുന്നു നിഴല്‍. കുഞ്ചാക്കോ ബോബനും നയന്‍താരയുമായിരുന്നു ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തിയത്.

നിഴല്‍ എന്ന സിനിമയുടെ ഷൂട്ടിനിടെ ഒരു സംഭവമുണ്ടായി. ഒരു ഫ്‌ളാറ്റില്‍ വച്ചാണ് ഷൂട്ട് നടക്കുന്നത്. ഞാന്‍ കാലത്ത് ഒമ്പത് മണിക്കു തന്നെ എത്തി. ചാക്കോച്ചന്‍ കൃത്യസമയത്ത് തന്നെ എത്തുന്ന ആളാണ്. ഞാന്‍ അതിന് മുമ്പെത്തി. നയന്‍താരയും കൃത്യനിഷ്ടതയുള്ള ആളാണെന്ന് ഞാന്‍ കേട്ടിട്ടുണ്ട്. ഞാനും നാലഞ്ചു പേരുമുണ്ട്. പെട്ടെന്ന് സഫാരി സ്യൂട്ടില്‍ അഞ്ചെട്ട് പേര്‍ വന്നു നിന്നുവെന്നാണ് റോണി പറയുന്നത്.

എഴുന്നേല്‍ക്ക് എന്നൊക്കെ പറഞ്ഞ് ബഹളം. എന്താണെന്ന് ഞാന്‍ ചോദിച്ചപ്പോള്‍ പുറത്ത് വരാന്‍ പറഞ്ഞു. ഇനി വല്ല ബോംബ് എങ്ങാനും ആകുമോ എന്ന് വരെ ഞാന്‍ ഭയന്നു. സഫാരി സ്യൂട്ട് ആയതിനാല്‍ ഇവര്‍ ഇനി വേറെ വല്ല ടെറിറ്ററിയില്‍ നിന്നുമുള്ളവരാണോ എന്ന് അറിയില്ല. അമ്മ വരുമ്പോള്‍ ഇവിടെ ആവശ്യമില്ലാത്തവര്‍ ആരും ഇരിക്കരുതെന്ന് പറഞ്ഞുവെന്നും റോണി പറയുന്നു.

ഞാന്‍ ആര്‍ട്ടിസ്റ്റ് ആണെന്ന് പറഞ്ഞെങ്കിലും പുറത്ത് വരാന്‍ പറഞ്ഞു. ഞാന്‍ പുറത്തേക്ക് പോയി. ചാക്കോച്ചനോട് ഞാന്‍ എന്നെ പുറത്താക്കിയെന്ന് പറഞ്ഞു. നീയിത് പുറത്താക്കണ്ട എന്നേയും അവര്‍ക്ക് കാര്യമില്ലെന്നായിരുന്നു ചാക്കോച്ചന്‍ പറഞ്ഞത്. ചിലപ്പോള്‍ പുള്ളിക്കാരി അങ്ങനെയുള്ളവരെ വച്ചിരിക്കുന്നത് തന്റെ എന്തെങ്കിലും മുന്‍ അനുഭവങ്ങള്‍ കാരണം ആയിരിക്കുമെന്നും റോണി പറയുന്നു.

Rony David

റോണിയുടെ കണ്ണൂര്‍ സ്‌ക്വാഡ് വിജയത്തിന്‌റെ ഓഫ് സ്‌ക്രീന്‍ കഥയും ഈയ്യടുത്ത് ചര്‍ച്ചയായി മാറിയിരുന്നു. മമ്മൂട്ടിയെ നായകനാക്കി മഹായാനം എന്ന സിനിമ നിര്‍മ്മിച്ചത് റോണിയുടെ പിതാവായിരുന്നു. ആ സിനിമയുടെ പരാജയത്തെ തുടര്‍ന്ന് കടം കയറി നാടു വേണ്ടി വരികയായിരുന്നു അദ്ദേഹത്തിനും കുടുംബത്തിനും. വര്‍ഷങ്ങള്‍ക്ക് ശേഷം അതേ നായകനെ വച്ച് സിനിമയെടുത്ത് റോണിയും റോബിയും ചേര്‍ന്ന് അച്ഛന്റെ പരാജയത്തിന്റെ മധുര പ്രതികാരം വീട്ടിയിരിക്കുകയാണ്.

ഈ വിജയം തനിക്കുള്ള ഓസ്‌കാര്‍ ആണെന്നാണ് നേരത്തെ റോണി പറഞ്ഞത്. അതേസമയം പഴഞ്ചന്‍ പ്രണയം ആണ് റോണിയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. വിന്‍സി അലോഷ്യസായിരുന്നു ചിത്രത്തിലെ നായിക.

Read more about: nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X