ബോഡിഗാര്‍ഡ് പോലെ കൂടെ നടന്ന് പ്രണയത്തിലായി; എന്‍ഗേജ്‌മെന്റിനും അവസരം ചോദിക്കാന്‍ പോയി!

വലിയ ബഹളമില്ലാതെ വന്ന് വന്‍ വിജയമായി മാറിയിരിക്കുകയാണ് മമ്മൂട്ടി നായകനായ കണ്ണൂര്‍ സ്‌ക്വാഡ്. ചിത്രത്തിലെ നായകന്‍ മമ്മൂട്ടിയാണെങ്കിലും കണ്ണൂര്‍ സ്‌ക്വാഡിന്റെ വിജയത്തിലെ ഹീറോകള്‍ സംവിധായകന്‍ റോബിയും സഹോദരനായ നടന്‍ റോണി ഡേവിഡുമാണ് ആണ്. ചിത്രത്തിലെ പ്രധാന വേഷങ്ങളിലൊന്ന് ചെയ്ത റോണി കണ്ണൂര്‍ സ്‌ക്വാഡിന്റെ തിരക്കഥാകൃത്തുകളിലും ഒരാളാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് മമ്മൂട്ടിയെ നായകനാക്കി സിനിമയെടുത്ത് കടത്തിലായ അച്ഛന്റെ മക്കളാണ് റോണിയും റോബിയും.

ഇപ്പോഴിതാ റോണിയും കുടുംബവും മനസ് തുറക്കുകയാണ്. ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താര കുടുംബം മനസ് തുറന്നത്.അഞ്ജുവാണ് റോണിയുടെ ഭാര്യ. ഇരുവരുടേയും പ്രണയ വിവാഹമായിരുന്നു. ആ കഥ അഭിമുഖത്തില്‍ അഞ്ജു പങ്കുവെക്കുന്നുണ്ട്.

Rony David

''റോണിയുടെ അമ്മയുടെ മൂത്ത സഹോദരി റബേക്കയുടെ മകള്‍ നിമ്മിയും ഞാനും തിരുവനന്തപുരത്ത് ഒരുമിച്ചാണ് പഠിച്ചിരുന്നത്. എനിക്ക് സേലം വിനായക ഡെന്റല്‍ കോളേജില്‍ അഡ്മിഷന്‍ കിട്ടിയപ്പോള്‍ നിമ്മിയാണ് കസിനായ റോണിയുടെ കാര്യം പറഞ്ഞത്. സേലത്ത് ചെല്ലുമ്പോള്‍ എന്തെങ്കിലും സഹായം വേണമെങ്കില്‍ റോണിയെ വിളിച്ചോളാനും അവള്‍ പറഞ്ഞു. അങ്ങനെ സേലത്തു വച്ചാണ് ഞങ്ങള്‍ പരിചയപ്പെട്ടത്.'' എന്നാണ് അഞ്ജു പറയുന്നത്.

''ഹെല്‍പ്പ് ചോദിച്ച പെണ്‍കുട്ടിയ്ക്ക് ഹെല്‍പ് നല്‍കണ്ടേ. അങ്ങനെ ഞാന്‍ എപ്പോഴും ഇവളുടെ കൂടെയായി നടത്തം. ബോഡി ഗാര്‍ഡ് പോലെ കൂടെ നടന്ന് ഒടുവില്‍ ഞാന്‍ ഇവളുമായി പ്രണയത്തിലുമായി'' എ്‌നനാണ് റോണി പറയുന്നത്. തന്റെ വിവാഹ നിശ്ചയത്തിനുണ്ടായ രസകരമായൊരു സംഭവവും റോണി പങ്കുവെക്കുന്നുണ്ട്.

''എന്‍ഗേജ്‌മെന്റ് ദിവസമാണ് അന്‍വര്‍ റഷീദിന്റെ ഛോട്ടാ മുംബൈ എന്ന സിനിമയില്‍ അവസരം ചോദിക്കാന്‍ പോകുന്നത്. അവിടെ വച്ച് സംസാരിക്കുന്നതിനിട െഇന്ന് എന്തെങ്കിലും വിശേഷമുണ്ടോയെന്ന് അന്‍വറിക്ക ചോദിച്ചപ്പോഴാണ് ഞാന്‍ എന്‍ഗേജ്‌മെന്റിന്റെ കാര്യം പറയുന്നത്. അത് കേട്ട് കുറച്ച് നേരം എന്റെ മുഖത്ത് നോക്കിയിരുന്ന ശേഷം അന്‍വറിക്ക ചിരിച്ചു'' എന്നാണ് റോണി പറയുന്നത്. അതേസമയം റോണിയെ സിനിമയിലേക്ക് വിടാന്‍ താല്‍പര്യമില്ലെന്നാണ് അച്ഛനും അമ്മയും പറയുന്നത്.

''മഹായാനം സിനിമയും താവൂസ് തിയറ്ററും സൃഷ്ടിച്ച പ്രതിസന്ധി ഞങ്ങളുടെ ജീവിതം തന്നെയാണ് മാറ്റി മറിച്ചത്. അന്ന് വീട് വിറ്റ് നാടു വിട്ട ഞങ്ങള്‍ക്ക് ഇതിനകം 19 വീടുകളില്‍ താമസിക്കേണ്ടി വന്നിട്ടുണ്ട്. ഒരു വീട് കൂടി വച്ചാല്‍ ട്വന്റി-ട്വന്റി ആയല്ലോ എന്ന് പറഞ്ഞ് കുട്ടികള്‍ കളിയാക്കാറുണ്ട്. പക്ഷെ എല്ലാ പ്രതിസന്ധികള്‍ക്കിടയിലും ഇവനെ പഠിപ്പിച്ച് ഒരു ഡോക്ടറാക്കണമെന്നത് ഞങ്ങളുടെ വലിയ ആഗ്രഹമായിരുന്നു'' എന്നാണ് അമ്മ പറയുന്നത്.

Rony David

സിനിമാ നടനാകണമെന്ന മോഹം പറഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് ഇഷ്ടമായിരുന്നില്ല. സിനിമ തകര്‍ത്ത ജീവിതം മുന്നിലുള്ളപ്പോള്‍ ഞങ്ങള്‍ എങ്ങനെയാണ് അതിലേക്ക് വിടുന്നതെന്നും അമ്മ സൂസന്‍ പറയുന്നുണ്ട്. ''അവന്‍ സിനിമയിലേക്ക് പോകുന്നുവെന്ന് പറഞ്ഞപ്പോള്‍ എനിക്ക് വലിയ പേടിയായിരുന്നു. ഡോക്ടര്‍ ജോലി ഉപേക്ഷിച്ച് അതിലേക്ക് കൂടുതല്‍ ശ്രദ്ധ കൊടുത്തതോടെ പേടി കൂടി. പക്ഷെ സിനിമയിലൂടെ തന്നെ എല്ലാം നേടാമെന്ന വിശ്വസമായിരുന്നു അവന്. അവന്‍ ഡോക്ടര്‍ ജോലി ഉപേക്ഷിച്ച് സിനിമാ നടനായത് ഇപ്പോഴും എനിക്കിഷ്ടമല്ല'' എന്ന് അച്ഛന്‍ രാജനും പറയുന്നു.

രണ്ട് മക്കളാണ് റോണിയ്ക്കും അഞ്ജുവിനും. ജോവാനും നോഹയും. നോഹയ്ക്ക് സ്‌പോര്‍ട്‌സിലാണ് കമ്പം. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ വലിയ ഫാനാണ് അവന്‍. മോള്‍ക്ക് നൃത്തത്തോട് വലിയ ഇഷ്ടമുണ്ട്. ഇപ്പോള്‍ ഇവള്‍ ഭരതനാട്യം പഠിക്കാന്‍ പോകുന്നുണ്ട്. സിനമ എന്റെ പാഷനാണെങ്കില്‍ മക്കള്‍ക്ക് അവരുടേതായി പാഷനുണ്ടാകും. അവര്‍ ആ വഴി സഞ്ചരിക്കട്ടെ എന്നാണ് മക്കളെക്കുറിച്ച് റോണി പറയുന്നത്.

More from Filmibeat

Read more about: mammootty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X