ഷക്കീല പറഞ്ഞത് പകുതി സത്യം, വാതിലില്‍ മുട്ടി, പക്ഷെ ലൈംഗിക അതിക്രമമല്ല; നടന്നത് എന്തെന്ന് രൂപശ്രീ

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ മലയാള സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന ചൂഷണങ്ങളും ചര്‍ച്ചയായി മാറുകയാണ്. നിരവധി നടിമാരാണ് ഇതിനോടകം തന്നെ അതിക്രമ പരാതികളുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതിനിടെ നടി ഷക്കീല നടത്തിയ പ്രതികരണവും വാര്‍ത്തയായിരുന്നു. നടിമാരുടെ വാതിലില്‍ രാത്രി മുട്ടുന്നതും ചൂഷണം ചെയ്യുന്നതുമൊക്കെ പതിവായിരുന്നുവെന്നായിരുന്നു ഷക്കീല ഒരു അഭിമുഖത്തില്‍ പറഞ്ഞത്.

അഭിമുഖത്തില്‍ നടി രൂപശ്രീയുടെ വാതിലില്‍ മുട്ടുന്നത് താന്‍ കണ്ടുവെന്നും തുടര്‍ന്ന് താനാണ് അവരെ രക്ഷിച്ചെടുത്തതെന്നും ഷക്കീല പറഞ്ഞിരുന്നു. ഇപ്പോഴിതാ ഈ സംഭവത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് രൂപശ്രീ. അന്ന് നടന്നത് എന്താണെന്ന് വണ്‍ ഇന്ത്യയോട് വ്യക്തമാക്കുകയായിരുന്നു രൂപശ്രീ. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

Roopa Sree

ഷക്കീലയുടെ വെളിപ്പെടുത്തലില്‍ പകുതി ശരിയാണെന്നാണ് രൂപശ്രീ പറയുന്നത്. എന്നാല്‍ പകുതി തെറ്റാണെന്നും താരം പറയുന്നു. അന്ന് പ്രശ്‌നമുണ്ടായി എന്നത് ശരി തന്നെയാണ്. എന്നാല്‍ അത് ലൈംഗിക അതിക്രമമായിരുന്നില്ല എന്നാണ് രൂപശ്രീ പറയുന്നത്.

താന്‍ സെക്കന്റ് ഹീറോയിന്‍ ആയി അഭിനയിച്ച സിനിമയുടെ ചിത്രീകരണത്തിനിടെയാണ് പ്രശ്‌നമുണ്ടാകുന്നത്. ഷക്കീലയും ചിത്രത്തില്‍ അഭിനയിച്ചിരുന്നു. ഒരു ദിവസം സെറ്റില്‍ താന്‍ ഒറ്റയ്ക്കായിരുന്നപ്പോള്‍ മദ്യപിച്ചെത്തിയ ചിലര്‍ കോള്‍ ഷീറ്റുമായി ബന്ധപ്പെട്ട് താനുമായി തര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നു എന്നാണ് രൂപശ്രീ പറയുന്നത്. അന്ന് ഷക്കീല ഇടപെടുകയും തന്നെ രക്ഷിക്കുകയും ചെയ്തിരുന്നുവെന്നും രൂപശ്രീ പറയുന്നു.

എന്നാല്‍ അത് ഒരിക്കലും മുന്‍കൂട്ടി പ്ലാന്‍ ചെയ്‌തൊരു ആക്രമണമായിരുന്നില്ലെന്നും വാക്ക് തര്‍ക്കമായിരുന്നു എന്നുമാണ് രൂപശ്രീ പറയുന്നത്. ഷക്കീലയുടെ വാക്കുകളെ നിരസിക്കുന്നതാണ് രൂപശ്രീയുടെ ഈ പ്രതികരണം. നടിമാരുടെ വാതിലില്‍ മുട്ടുന്നത് പതിവായിരുന്നുവെന്നാണ് ഷക്കീല കഴിഞ്ഞ ദിവസം പറഞ്ഞത്. അതേക്കുറിച്ച് സംസാരിക്കവെയാണ്. നടി രൂപശ്രീയുടെ വാതിലില്‍ മുട്ടുന്നത് നേരിട്ടു കണ്ടിട്ടുണ്ടെന്ന് ഷക്കീല പറയുന്നത്.

Roopa Sree

''സിനിമയുടെ പേര് ഓര്‍മ്മയില്ല. കൊച്ചു പമ്പയില്‍ വച്ചായിരുന്നു ഷൂട്ട്. കലാഭവന്‍ മണിയൊക്കെ അഭിനയിച്ച സിനിമയാണ്. അവിടുത്തെ ഗസ്റ്റ് ഹൗസിലാണ് താമസിക്കുന്നത്. വേലക്കാരിയുടെ വേഷമായിരുന്നു എന്റേത്. ഞാന്‍ അന്ന് നായികയല്ല, രൂപശ്രീയായിരുന്നു നായിക. അവരുടെ എതിര്‍വശത്തെ മുറിയിലായിരുന്നു ഞാന്‍ താമസിച്ചിരുന്നത്. രാത്രി പന്ത്രണ്ടരയായപ്പോള്‍ വാതിലില്‍ മുട്ടുന്നതും എടി പുറത്തു വാടീ എന്നൊക്കെ പറയുന്നത് കേട്ടു.'' എന്നാണ് ഷക്കീല പറയുന്നത്.

വാതില്‍ തുറന്ന് നോക്കിയപ്പോള്‍ കണ്ടത് എതിര്‍വശത്തുണ്ടായിരുന്ന രൂപശ്രീയുടെ വാതിലില്‍ മുട്ടിയാണ് പ്രശ്നമുണ്ടാക്കുന്നത്. വാതിലില്‍ മുട്ടിയത് ആരാണെന്ന് അറിയില്ല. രൂപശ്രീയെ ഞങ്ങള്‍ അവിടെ നിന്നും രക്ഷിക്കുകയും പ്രശ്നമുണ്ടാക്കിയവരെ തല്ലുകയും ചെയ്തു എന്നും ഷക്കീല പറഞ്ഞിരുന്നു. അവരെ ഇറക്കി വിട്ട് ഗസ്റ്റ് മുഴുവന്‍ ലോക്ക് ചെയ്തു. രാവിലെ നാല് മണിയ്ക്ക് വണ്ടി വന്നു. രൂപശ്രീയെ ഞങ്ങള്‍ റെയില്‍വെ സ്റ്റേഷനില്‍ കൊണ്ടു പോയി ട്രെയിന്‍ കേറ്റി വിടുകയായിരുന്നു എന്നുമാണ് ഷക്കീല കഴിഞ്ഞ ദിവസം പറഞ്ഞത്.

Read more about: shakeela
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X