മനോജേട്ടന്റെ ആ ടേക്ക് നഷ്ടപ്പെട്ടതില്‍ സങ്കടമുണ്ട്; സല്യൂട്ട് ക്ലൈമാക്‌സില്‍ സംഭവിച്ചത് എന്തെന്ന് റോഷന്‍

ഈയ്യടുത്തിറങ്ങിയ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമാണ് സല്യൂട്ട്. ബോബി-സഞ്ജയ് കൂട്ടുകെട്ടിന്റെ തിരക്കഥയില്‍ റോഷന്‍ ആന്‍ഡ്രൂസ് ആയിരുന്നു സിനിമയുടെ സംവിധാനം. സോണി ലൈവിലൂടെ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് സിനിമാ പ്രേമികളില്‍ നിന്നും ലഭിച്ചത്. ചിത്രത്തിലൂടെ മികച്ചൊരു തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് നടന്‍ മനോജ് കെ ജയന്‍. ഇപ്പോഴിതാ മനോജ് കെ ജയനെക്കുറിച്ച് മനസ് തുറക്കുകയാണ് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്.

മനോജേട്ടന്‍ ഇന്ത്യയിലെ കഴിവുറ്റ നടന്മാരില്‍ ഒരാളാണെന്നാണ് റോഷന്‍ ആന്‍ഡ്രൂസ് പറയുന്നത്. അദ്ദേഹത്തിന്റെ കൂടെ ജോലി ചെയ്യാന്‍ രസമാണെന്നാണ് സംവിധായകന്‍ പറയുന്നത്. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലായിരുന്നു റോഷന്‍ ആന്‍ഡ്രൂസ് മനസ് തുറന്നത്. മനോജേട്ടന്‍ എന്നു പറയുമ്പോള്‍ സ്‌നേഹമാണെന്നും ഒരു സംവിധായകന്റെ ഏറ്റവും നല്ല ടൂള്‍ ആണ് മനോജ്.കെ ജയന്‍ എന്ന നടന്‍ എന്നും റോഷന്‍ പറയുന്നു. അദ്ദേഹത്തെക്കുറിച്ചു പറയുമ്പോള്‍ മനസില്‍ വരുന്ന വാക്ക് സ്‌നേഹം ആണെന്നും റോഷന്‍ പറയുന്നുണ്ട്.

അജിത് കരുണാകരന്‍

അജിത് കരുണാകരന്‍ ഗംഭീരമായതിന്റെ മുഴുവന്‍ ക്രെഡിറ്റും മനോജേട്ടനു തന്നെയാണ്. കാരണം, അദ്ദേഹത്തിന്റെ ആത്മസമര്‍പ്പണമാണ് ആ കഥാപാത്രത്തെ മനോഹരമാക്കിയതെന്നാണ് റോഷന്‍ പറയുന്നത്. ചിത്രത്തിലെ ക്ലൈമാക്‌സ് രംഗത്തിലെ ആദ്യ ടേക്ക് ചില സാങ്കേതിക കാരണങ്ങളാല്‍ ഉപയോഗിക്കാന്‍ കഴിഞ്ഞിരുന്നില്ല. ആ ടേക്ക്് നഷ്ടമായതില്‍ സങ്കടമുണ്ടെന്ന് നേരത്തെ മനോജ് കെ ജയന്‍ പറഞ്ഞിരുന്നു. ഈ ടേക്കിനെക്കുറിച്ചും റോഷന്‍ ആന്‍ഡ്രൂസ് മനസ് തുറക്കുന്നുണ്ട്.

ആദ്യ ടേക്ക്

ഏതൊരു നടനും ഏറ്റവും നല്ല ടേക്ക് തരുന്നത് ആദ്യ ടേക്ക് ആണെന്ന് വിശവസിക്കുന്ന സംവിധായകനാണ് ഞാന്‍. ലാലേട്ടന്റെയൊക്കെ ഏറ്റവും ബെസ്റ്റ് വരാറുള്ളത് ആദ്യ ടേക്കിലാണ്. ആദ്യം ചെയ്ത സംഭവം പിന്നീട് എടുക്കുമ്പോള്‍ വരില്ലെന്നാണ് റോഷന്‍ ആന്‍ഡ്രൂസ് പറയുന്നത്. സിനിമയിലെ പെര്‍ഫോമന്‍സ് ഒരു നിമിഷത്തിലല്ലേ സംഭവിക്കുന്നത്. രണ്ടാമത്തെ ടേക്കിലേക്ക് പോകുമ്പോള്‍ അടുത്ത മാനസികാവസ്ഥയിലേക്ക് പോകും. ആദ്യത്തെ നിമിഷം സംഭവിക്കണമെന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. സല്യൂട്ടിന്റെ ക്ലൈമാക്‌സില്‍ മനോജേട്ടന്റെ ആ ടേക്ക് നഷ്ടപ്പെട്ടതില്‍ സങ്കടമുണ്ട്. ലൈറ്റിന്റെ ഒരു പ്രശ്‌നം വന്നു. ഒരു തരത്തിലും അത് ഉപയോഗിക്കാന്‍ പറ്റുന്ന അവസ്ഥയില്‍ ആയിരുന്നില്ലെന്നാണ് അദ്ദേഹം വിശദീകരിക്കുന്നത്. പക്ഷേ, രണ്ടാമത്തെ ടേക്കും അദ്ദേഹം ഗംഭീരമായി തന്നെയാണ് ചെയ്തതെന്നും സംവിധായകന്‍ പറയുന്നു.

ദുല്‍ഖര്‍

ചിത്രത്തിലെ നായകനായി ദുല്‍ഖര്‍ സല്‍മാനെ തന്നെയായിരുന്നു താന്‍ മനസില്‍ കണ്ടിരുന്നതെന്നാണ് റോഷന്‍ പറയുന്നത്. ഒരു നടന്‍ അയാളല്ലാതെ മറ്റൊരാളായി പകര്‍ന്നാട്ടം നടത്തുന്ന കാഴ്ചയാണ് സല്യൂട്ട് നല്‍കുന്നത്. ദുല്‍ഖര്‍ സല്‍മാനെ അതില്‍ കാണില്ല. അതില്‍ അരവിന്ദ് കരുണാകരന്‍ മാത്രമേയുള്ളൂ എന്നാണ് ദുല്‍ഖറിന്റെ പ്രകടനത്തെക്കുറിച്ച് റോഷന്‍ പറഞ്ഞത്. അതാണ് ദുല്‍ഖര്‍ ഞങ്ങള്‍ക്കു നല്‍കിയ സമ്മാനം. ഈ സിനിമ ഇത്രയും മികച്ചതാകാന്‍ കാരണം ദുല്‍ഖര്‍ സല്‍മാന്‍ എന്ന മലയാളത്തിലെ മികച്ച നടന്‍ തന്നെയാണെന്ന് സംവിധായകന്‍ അഭിപ്രായപ്പെടുന്നു. ദുല്‍ഖറിനൊപ്പം ഇനിയും എനിക്ക് ഒരുപാട് സിനിമകള്‍ ചെയ്യണം എന്ന് താന്‍ ആഗ്രഹിക്കുന്നതായും താനിത് ദുല്‍ഖറിനോട് തന്നെ പറഞ്ഞിട്ടുണ്ടെന്നും റോഷന്‍ പറയുന്നു. 'ഞാന്‍ ദുല്‍ഖറിനോടു പറഞ്ഞു, 'ദുല്‍ഖര്‍ ഇതൊരു തുടക്കം മാത്രമാണ്. എനിക്ക് ഇനിയും നിങ്ങളെ എക്‌സ്‌പ്ലോര്‍ ചെയ്യണമെന്നുണ്ട്.' കൊതി വരിക എന്നു പറയില്ലേ... ഞാനിത് മോഹന്‍ലാലിനോടു പറഞ്ഞിട്ടുണ്ട്. അതുപോലെ ദുല്‍ഖറിനെ വച്ച് ഇനിയും സിനിമ ചെയ്യാന്‍ എനിക്ക് കൊതിയാണ്' എന്നാണ് റോഷന്‍ പറയുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X